തിരുഗണിക-4 [Harshan] 4021

Views : 226813

“എടീ ഇന്നത്തോടെ നിന്റെ ഇവിടത്തെ പൊറുതി നിർത്തിക്കോ,,ഇന്ന് വൈകുന്നേരം കാളവണ്ടി വരും ,,ഇനി നിനക്ക് കഴിയാനുള്ളയിടത്തേക്ക് തന്നെ ഞാൻ കൊണ്ട് പോകും ”

അവൾ പേടിയോടെ കൈ കൂപ്പി

“വേണ്ടാ ,,വേണ്ടാ ചിത്തിയമ്മേ ,,എനിക്ക് പേടിയാ ,,ഒരു ദോഷവും ഞാനുണ്ടാക്കില്ല,,ഒരു മൂലയിൽ കഴിഞ്ഞോളാം ,,എന്നെ പറഞ്ഞു വിടല്ലേ ചിതിയമ്മെ ”

അവൾ നിലവിളിച്ചു പറഞ്ഞു കൊണ്ട് അവരുടെ കാലിൽ പിടിച്ചു

കാമാച്ചി കോപത്തോടെ അവളുടെ ചുമലിൽ ആഞ്ഞു ചവിട്ടി

അമ്രപാലി ചവിട്ടിന്റെ ആയത്തിൽ പിന്നോട്ടു മറിഞ്ഞു കൂട്ടിയിട്ട ചാണകത്തിൽ തല പതിഞ്ഞു കിടന്നു

അവൾ കരഞ്ഞു കൊണ്ട് എഴുന്നേറ്റിരുന്നു

അവളുടെ തലയുടെ പുറംഭാഗവും ചുമലും മുടിയും ചാണകത്തിൽ മൂടിയിരുന്നു.

“നീ ഇന്ന് ഇവിടെ നിന്നും പോയിരിക്കും ,,ഈ കാമാച്ചിയാ പറയുന്നത് : അവർ കോപത്തോടെ മണ്ണിൽ ആഞ്ഞു ചവിട്ടി നടന്നു.

അന്ന് വൈകുന്നേരം

കാമാച്ചി പച്ച തെറിവിളിച്ചു കൊണ്ട് അമ്രപാലിയോട് പുറപ്പെടാൻ ഒരുങ്ങാൻ പറഞ്ഞു.

ഭയത്തോടെ അവൾ വേഷം മാറി

ഒരു സഞ്ചിയിൽ അവളുടെതായ പഴകിയ വസ്ത്രങ്ങളും എടുത്തു വീടിന്റെ തിണ്ണയിൽ ഭയത്തോടെ അവൾ ഇരുന്നു.

അപ്പോളേക്കും കാമാച്ചി വസ്ത്രം മാറി ഒരുങ്ങി പുറത്തേക്ക് വന്നു.

അന്നേരം

അവരുടെ വീടിന്റെ മുറ്റത്തേക്ക് ഒരു കാളവണ്ടി എത്തിചേർന്നു.

അമ്രപാലി പേടിയോടെ കാമാച്ചിയെ നോക്കി.

“വണ്ടീ കേറടി പട്ടികൂത്തിച്ചി    ” അവർ കോപത്തോടെ അലറി

ഭയത്തോടെ അമ്രപാലി ഓടിവന്നു കാളവണ്ടിയിൽ കയറി.

അവൾക്കു പുറകെ കാമാച്ചിയും വന്നു കയറി.

അവർ കയറിയപ്പോൾ വണ്ടിക്കാരൻ കാളവണ്ടിയെടുത്തു.

ഉള്ളിൽ ഭയന്നിരിക്കുന്ന അമ്രപാലി, വിങ്ങുന്ന ഹൃദയത്തോടെ തന്റെ നീരണിഞ്ഞ മിഴികൾ കൈ വിരലുകളാലൊപ്പി താൻ വളർന്ന വീടിനും തുളുവച്ചിപട്ടണമെന്ന ഗ്രാമത്തിനും യാത്രാമൊഴി ചൊല്ലി.

അരുണേശ്വര അതിർത്തി ഗ്രാമത്തിലെ വസവേശ്വരനെന്ന ഗന്ധർവ്വപ്രതിഷ്ഠ ചെയ്ത ഉത്കല ക്ഷേത്രം ലക്ഷ്യമാക്കി വണ്ടിക്കാരൻ കാളകളെ മുന്നോട്ട് തെളിച്ചു.

വസവേശ്വരൻ എന്ന കാമാന്ധനായ ഗന്ധർവ്വൻ നിലകൊള്ളുന്ന ഉത്കലക്ഷേത്രത്തിലേക്ക്.

 

(തുടരും )

രണ്ടു ഭാഗങ്ങളിൽ അപരാജിതനിലേക്കുള്ള കണ്ണികൾ ഇട്ടുകൊണ്ടാണ് തിരുഗണിക  എഴുതിയിട്ടുള്ളത്.

തിരുനയനാർ വംശത്തിന്റെ പരമ്പരസ്വത്തുക്കൾ  ആയ വാസുകിയുടെ നാഗമണിയും കാലഭൈരവ വിഗ്രഹവും –

ഗരുഡൻ തുണയായഭാർഗ്ഗവ ഇല്ലംകാരും

ഒരു കൊല ചെയ്യുമെന്നുള്ള  നാഗപ്പെണ്ണായ  അമ്രപാലിയുടെ തലവരയും

അടുത്ത ഒരു പബ്ലിഷിങ് കൊണ്ട് തിരുഗണിക കഴിയും

തിരുഗണിക എന്ന കഥയുടെ ക്ലൈമാക്സ് അപാരാജിതൻ ക്ലൈമാക്സ് ന്റെ ഉള്ളിലാകും- 

അപരാജിതൻ ക്ളൈമാക്സ് ലേക്ക് 2 പാർട്ട് ആയി 120 പേജ് എഴുതി വെച്ചിട്ടുള്ളതിൽ കുറെയധികം വെട്ടിത്തിരുത്തലുകൾ നടത്തേണ്ടതായിട്ടുണ്ട്, അത് തിരുത്തി ഫ്രഷ് ആക്കിയതിനു ശേഷം വേണം അതിന്റെ തുടർച്ച എഴുതുവാ൯ .

തിരുഗണിക സെപ്പറേറ്റ് ആയി എഴുതിയത് കൊണ്ട് ഉള്ള ഗുണം – ഇനി ഇതിലെ ഒരു കാര്യവും അപരാജിതനിൽ പ്രത്യേകമായി എഴുതിചേർക്കേണ്ടുന്ന ആവശ്യകതയില്ല. അതിനാൽ തന്നെ മെയിൻ സ്റ്റോറിയിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് എഴുതുവാൻ സാധിക്കും.

തിരുഗണിക വേറെ കഥയല്ല, അപരാജിതന്റെ ഉള്ളിൽ നരേറ്റ് ചെയ്യപ്പെടുന്ന ഒരു ചരിത്രമാണ്.

************

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com