തിരുഗണിക-4 [Harshan] 4024

Views : 226870

“ദല്ലാൾ മാമനെ ശരിക്കും രസിപ്പിച്ചോ ‘അമ്മ” ശതരൂപ ചോദിച്ചു.

“ഹ്മ്മ്,,, ഇനി ദല്ലാൾ കുറെ നാൾ കഴിഞ്ഞല്ലേ വരുള്ളൂ, അതോർത്ത് ഒരു കുറവും വരുത്തിയില്ല മോളെ ”

“അത് നന്നായമ്മേ..എന്തായാലും ഈ പണം കൊണ്ട് നമ്മുടെ കടങ്ങളൊക്കെ വീട്ടാം ”

ശതരൂപ മൃണാളിനിയോട് പറഞ്ഞു.

ശതരൂപയുടെ മുലയീമ്പി അമ്രപാലി മയക്കമായിരുന്നു.

മൃണാളിനി കുഞ്ഞിനെ ശതരൂപയുടെ മടിയിൽ നിന്നും എടുത്തു മുറിയിൽ കട്ടിലിൽ കിടത്തുവാനായി കൊണ്ട് പോയി.

ശതരൂപ ഭിത്തിയിൽ തലചായ്ച്ചു കണ്ണുകളടച്ചിരുന്നു.

@@@@@@@

ദല്ലാൾ സുന്ദരപാണ്ട്യൻ നൽകിയ പണത്തിൽ നിന്നും വീട്ടാനുള്ള കടങ്ങളൊക്കെ വീട്ടുകയും അവശേഷിച്ച പണത്തിൽ കുറച്ചു പണം മൃണാളിനി വീട്ടിലെ അവശ്യങ്ങൾക്കായി സൂക്ഷിച്ചു വെക്കുകയും ചെയ്തു.

അതിനിടയിൽ കുഞ്ഞായ അമ്രപാലിക്ക് ചെറിയൊരു പനിബാധിച്ചു, പക്ഷെ മരുന്നുകൾ കൊടുത്തിട്ടും ഭേദമാകാതെ വന്നപ്പോൾ ചികിത്സക്കായി ജില്ലാശുപത്രിയിലേക്ക് കൊണ്ട്പോയി. പരിശോധനകൾ നടത്തിയപ്പോൾ കുഞ്ഞിന് തൊണ്ടമുള്ള്  ബാധിച്ചതാണെന്ന് അറിയാൻ കഴിഞ്ഞു, അപ്പോഴേക്കും കുഞ്ഞിന് ദീനം കലശലായിരുന്നു. അതോടെ മൃണാളിനി ഡോക്ടർമാരുടെ കാൽപിടിച്ചു കരഞ്ഞു നിലവിളിച്ചു.പക്ഷെ ഓരോ സമയം കഴിയുന്തോറും കുഞ്ഞ് അത്യാസന്ന നിലയിലേക്ക് എത്തപ്പെട്ടിരുന്നു.

അതൊന്നും ശതരൂപയെ ഒരു തരിമ്പു പോലും ഭയപ്പെടുത്തിയില്ല, അവൾക്ക് ആ കുഞ്ഞ് ചത്തുപോയാൽ അത്രയും നല്ലത് എന്നൊരു മനസ്സായിരുന്നു. മൃണാളിനി സകലദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു. നേരാവുന്ന വഴിപാടുകളൊക്കെയും നേർന്നു. ഈശ്വരാനുഗ്രഹത്താൽ കുഞ്ഞിന് വലിയ ദോഷങ്ങളൊന്നും വന്നില്ല. പക്ഷെ ആശുപത്രി വാസവും ചികിത്സകളും കഴിഞ്ഞു തിരികെ തുളുവച്ചിപട്ടണത്തിൽ എത്തിയപ്പോളേക്കും അവരുടെ കൈയിലെ പണമെല്ലാം തീർന്നിരുന്നു.

മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെയായി എന്ന പോലെ മൃണാളിനി പണക്കാരായ നാട്യസുമംഗലിഗണികമാരുടെ വീടുകളിൽ പാത്രം കഴുകിയും അടിച്ചു വാരിയും ഇടയ്ക്കു ശരീരം വിറ്റും കുടുംബത്തെ നയിച്ചു. അങ്ങനെ സ്വരുക്കൂട്ടിയ കാശ് കൊണ്ട് മൃണാളിനി ശതരൂപയെയും കുഞ്ഞിനേയും കൂട്ടി ക്ഷേത്രങ്ങളിൽ ദർശനം ചെയ്തു വഴിപാടുകൾ ഒക്കെ ചെയ്തു.

അതിന്റെ ഭാഗമായി അവർ മിഥിലയിലുമെത്തി. അവിടെ ശ്രീമന്നാരായണക്ഷേത്രത്തിലും ഭാർഗ്ഗവക്ഷേത്രത്തിലും ദർശനം ചെയ്യുകയും അവിടെ നിന്നും മൂവരും ഭാർഗ്ഗവയില്ലത്തും സന്ദർശനം നടത്തുകയും ചെയ്തു.

അന്ന് വൈകുന്നേരമായതിനാൽ അവർക്ക് അവിടെ നിന്നും തിരിച്ചു പോകുവാൻ ബുദ്ധിമുട്ടായതിനാൽ ഇല്ലത്ത് അന്ന് രാത്രി ചിലവഴിക്കുവാൻ അനുവാദം ലഭിച്ചു. അവിടത്തെ കുട്ടികളായ നളിനിയും നരേന്ദ്രനുമായി കുഞ്ഞമ്രപാലി വളരെ വേഗം കൂട്ടായി. അവരിരുവരും അമ്രപാലിയെ താഴെ വെക്കാതെ എടുത്തു കൊണ്ട് നടന്നു.

പദ്മാവതിദേവി അവരുടെയരികിൽ വന്നു വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അവരുടെ ദുർഗ്ഗതി നിറഞ്ഞ ജീവിതം കേട്ടപ്പോൾ പദ്മാവതിദേവിക്ക് അവരോടു അനുതാപം തോന്നുകയുണ്ടായി.

അന്ന് രാത്രി  മൂവരും അവിടെ കഴിച്ചു കൂട്ടി ,

പിറ്റേന്ന് രാവിലെ മൂവരും അവിടെ നിന്നും തിരികെ പുറപ്പെടും മുൻപ് അവരുടെ അടുത്തേക്ക് പദ്മാവതി ദേവി വന്നു . ശതരൂപയുടെ കൈയിൽ കുറച്ചു പണം നൽകി.അവളതു വാങ്ങാൻ മടിച്ചപ്പോൾ നിർബന്ധിച്ചു തന്നെ അവളെ അതേല്പിച്ചു.

അത് കൂടാതെ ഇല്ലത്ത് ആദ്യമായി വന്ന കുഞ്ഞമ്രപാലിക്ക് സമ്മാനമായി ഇല്ലത്തുള്ള എണ്ണമില്ലാത്ത ഗോക്കളിൽ നിന്നും നല്ലപോലെ കറവയുള്ള ഒരു പശുവിനെയും കിടാവിനെയും ഒപ്പം ലക്ഷണമൊത്ത ഒരു കാളകൂറ്റനെയും നൽകി. അവയെ തുളുവച്ചിപട്ടണത്തിൽ എത്തിച്ചു കൊടുക്കാനുള്ള ഏർപ്പാടുകളും ചെയ്തു.

ഭാർഗ്ഗവ്വഇല്ലത്ത് നിന്നും ലഭിച്ച നാൽക്കാലികൾ മൃണാളിനിക്ക് ഒരു ജീവിതമാർഗ്ഗം തുറന്നുകൊടുത്തു. നല്ലപോലെ കറവയുള്ള പശുവായിരുന്നതിനാൽ അതിൽ നിന്നും ലഭിക്കുന്ന പാൽ വീട്ടിലെയും അമ്രപാലിയുടെയും ആവശ്യങ്ങൾ നിറവേറ്റികഴിഞ്ഞും ഏറെ ബാക്കിയുള്ളതിനാൽ മൃണാളിനിയത് പുറത്തു വില്പന നടത്തി.അത് കൂടാതെ ലക്ഷണങ്ങളൊത്ത കാളയായതിനാൽ പശുക്കളെ അതുമായി ഇണ ചേർക്കുവാനായി പശുക്കൾ ഉള്ളവർ അവരെ സമീപിച്ച് തുടങ്ങി , അങ്ങനെ കാളയെ കൊണ്ട്  പശുക്കളെ ചവിട്ടി ഇണചേർപ്പിക്കുന്നത് വഴിയും അവർക്കു ഉപജീവനത്തിനു ഉപാധിയായി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com