ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

അതും പറഞ്ഞു ചിരിച്ചും കൊണ്ട് അവരെല്ലാവരും ആ പെൺകുട്ടികളെ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി….

പെട്ടെന്ന് അവർ പ്രതീക്ഷിക്കാതെ , കുട്ടികളെ തള്ളി മാറ്റിക്കൊണ്ട് അവരുടെ പിന്നിൽ നിന്നും നാല് കാലുകൾ ചീറി വന്നു…ആ ഗുണ്ടകൾ ജയിലിന്റെ അഴികളിലേക്ക് തെറിച്ചു വീണു….ഭൂമികുലുങ്ങുന്ന ശബ്ദത്തോട് കൂടി നിലം പതിച്ചു…തെറിച്ചു വീണ ഞെട്ടലിൽ അവിടെയെന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല…

 

കുറച്ചു നിമിഷങ്ങൾക്ക് ശേഷം വീണിടത്ത് നിന്നും സമനില വീണ്ടെടുത്തു കൊണ്ട് മെല്ലെ കുട്ടികളുടെ ഭാഗത്തേക്ക്‌ തിരിഞ്ഞു….

കാലുകൾ വന്നിടത്തേക്ക് നോക്കിയപ്പോൾ , നാല് പേർ കുട്ടികളുടെ പിന്നിൽ ചമ്രം പടിഞ്ഞിരിക്കുന്നു….

ചവിട്ടേറ്റ് നിലത്ത് വീണിട്ടുണ്ടായിരുന്നവർ അവിടുന്ന് ചാടിയെണീറ്റും കൊണ്ട് അവരിലേക്ക് ചീറിപ്പാഞ്ഞു….

നാല് പേരും ഒരേ പോലെ , കൈയും നിലത്ത് കുത്തി കാലുകൾ മേലേക്ക് ഉയർത്തിക്കൊണ്ട് ആദ്യത്തേക്കാൾ ഉശിരോടെ വീണ്ടും അവരെ ചവിട്ടി….അക്രമികൾ നാല് ഭാഗത്തേക്കും തെറിച്ചു വീണു….

ആ ചവിട്ടലിന് ആക്കം കൂടുതലായതിനാൽ തന്നെ അവർക്ക് പെട്ടെന്ന് എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…

ഇത് കണ്ടു പകച്ചു പോയിരുന്ന, തടവറയുടെ പുറത്ത് നിന്ന ഗുണ്ടകളും അകത്തേക്ക് കയറാൻ തുടങ്ങി…അതിൽ ആദ്യത്തെ ഗുണ്ട ഓടിക്കയറുമ്പോൾ തന്നെ ഡെറിക് അവരിലേക്ക് ഓടിയടുത്തു….ആ ഗുണ്ടയുടെ അരികിലെത്തിയപ്പോൾ മുകളിലേക്ക് കുതിച്ചു ചാടിക്കൊണ്ട് അവനെ ആഞ്ഞു ചവിട്ടി… അവന്റെ കൂടെ , പിന്നാലെ വന്നവരും പുറകിലേക്ക് തെറിച്ചു വീണു..

അപ്പോഴേക്കും ആ തുറങ്കലിലുണ്ടായിരുന്ന ബാക്കി കുട്ടികളും പുറത്തേക്കിറങ്ങിയിരുന്നു..

 

ഓർക്കാപ്പുറത്ത് കിട്ടിയ അടിയിൽ നിന്ന് മോചിതരാവാൻ ആ ഗുണ്ടകൾക്ക് കുറച്ചു സമയം വേണ്ടി വന്നു…. അതിന് ശേഷം അവർ നാല് പേരിലേക്കും ഓടി വന്നു… അത് കണ്ടപ്പോൾ അവർ ഗുണ്ടകളിലേക്ക് ചാടി വീണും കൊണ്ട് നെഞ്ചിൽ ആഞ്ഞു ചവിട്ടി….

ആജാനബാഹുക്കളായിരുന്നിട്ടും ഡെറിക്കിന്റെയും കൂട്ടരുടെയും മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല….

ഡെറിക്കിനെ പോലെ മറ്റുള്ളവരും മാർഷൽ ആർട്സിൽ നൈപ്പുണ്യം നേടിയവരായിരുന്നു…..

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.