“എന്താ നോക്കുന്നത്.. അവൾ അന്ന് ഹോസ്പിറ്റലിൽ നിന്ന് വന്ന അന്ന് ക്ലാസിൽ എല്ലാവരോടും സോറി ചോദിച്ചു.. അപ്പോ തന്നെ മനസിലായില്ലേ അവളുടെ സ്വഭാവത്തിന് മാറ്റം വന്നു എന്ന്.. അതുപോലെ അന്ന് നമ്മൾ അവളെ ഹോസ്പിറ്റലിൽ കാണാൻ പോയപ്പോൾ അവളുടെ മാറ്റം.. അവളുടെ മുഖത്ത് നിന്നോട് ഉള്ള ദേഷ്യമോ പുച്ഛമോ ഒന്നും ഞാൻ കണ്ടില്ല.. മറിച്ച് കുറ്റബോധം ആയിരുന്നു.. നിന്നെ അനുസരിച്ചില്ലല്ലോ എന്ന കുറ്റബോധം..
പിന്നെ നി.. എനിക്ക് ഒന്നും മനസ്സിലായില്ല എന്നാണോ വിചാരം.. നിനക്ക് അവളോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്.. തീർച്ച..”
“എനിക്കോ..!”
ഇവൾ എന്താ പറയുന്നത് എന്ന് ഞാൻ ചിന്തിച്ചു..
“പിന്നെ എന്തിനാ നി ആ എൻവലോപ് കൊടുത്തത്.. മാനേജ്മെന്റ് പൈസ ഒന്നും പിരിചട്ടില്ല എന്ന് എനിക്ക് അറിയാം..”
“അത്..അത് അവളുടെ അച്ഛന്റെ അവസ്ഥ കണ്ട് സഹായിച്ചതാണ്.. അവരുടെ സ്ഥിതി എനിക്ക് അറിയാം.. അപ്പൊ ഒരു സഹായം ചെയ്തു അത്രേ ഉള്ളു.. ഇതിപ്പോ വേറെ ആര് ആണെങ്കിലും ഞാൻ ചെയ്യും..”
അവളുടെ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു..
“ഓക്കെ കൂൾ.. ആ വിഷയത്തെ പറ്റി സംസാരം വേണ്ട.. ബട്ട് യു ഹാവ് റ്റു പ്രൊട്ടക്റ്റ് ഹർ.. സംഗതി സീരിയസ് ആണ്..അവളുടെ അച്ഛനെ തല്ലി.. അടുത്തത് അവളെ എന്തെങ്കിലും ചെയ്യില്ല എന്ന് എന്ത് ഉറപ്പ്.. ഒന്നാമത് ഈ അവസ്ഥയിൽ കിടക്കുന്നു.. ആ അച്ഛനും അമ്മയ്യും ഒറ്റക്ക് എന്തുചെയ്യും..
നാളെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആലോചിച്ചിട്ട് കാര്യം ഇല്ല..ഒരു സഹായത്തിനു അവർക്ക് ആരുമില്ല.. അതുകൊണ്ടാവും അദ്ദേഹം നിന്റെ അടുത്ത് ഓടി വന്നത്..സോ തിങ്ക് വൈസ്‌ലി.. നിന്റെ മനസിൽ എന്താണോ ശരി അത് ചെയ്യു..അത്രേ ഈ കാര്യത്തിൽ എനിക്ക് പറയാനുള്ളു..”
“മ്മ്മ്.. യെസ്. . നോക്കാം.. അവൾക്ക് സമ്മതം ആണെങ്കിൽ ദെൻ..ദെൻ ആം ഓക്കെ..
“ഓക്കെ ദെൻ.. പോവാം..”
മിഷേൽ പറഞ്ഞപ്പോൾ ഞങ്ങൾ പുറത്തേക്ക് നടന്നു.. അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടു.. വണ്ടി മുൻപോട്ട് എടുത്തു.. ഫ്ലാറ്റിലേക്ക്..
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle