“മിഷേൽ.. നി എന്ത് ആലോചിക്കുവാ.. കം..”
അത് കേട്ടപ്പോൾ അവൾ എന്റെ അടുത്തേക്ക് നടന്നു.. ഞങ്ങൾ ഒരു ബെഞ്ചിൽ പോയി ഇരുന്നു..
വർക്കിങ് ഡേ ആയത് കൊണ്ട് അധികം തിരക്ക് ഇല്ല..
“ആഷ്.. എന്താ നിനക്ക്.. രാവിലെ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു.. എന്തോ ആലോചനയിൽ..ഇതിനും മാത്രം എന്താ നിനക്ക് പറ്റിയത്..?”
ഞാൻ ആലോചിച്ച് ഇരിക്കുന്നത് കണ്ട അവൾ ചോദിച്ചു..
“മിഷേൽ.. ഇന്ന് രാവിലെ കൃഷ്ണയുടെ അച്ഛൻ വന്നിരുന്നു ഫ്ലാറ്റിൽ എന്നെ കാണാൻ..”
അവൾ എന്നെ സൂക്ഷിച്ചു നോക്കി..
“എന്തിനു..?”
“ആ കലോത്സവം കേസ്.. അവർ അടങ്ങി ഇരിക്കുന്ന കൂട്ടത്തിൽ അല്ല.. ആരൊക്കെയോ കാറിൽ വന്ന് കൃഷ്ണയുടെ അച്ഛനെ നന്നായി തല്ലിയെട്ടുണ്ട്.. പാവം.. അദ്ദേഹം എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു.. ആം ബിറ്റ് കോണ്ഫ്യൂസ്ഡ്..”
“എന്താ..?”
“അവളെ ഫ്ലാറ്റിൽ എന്റെ കൂടെ നിർത്താൻ പറ്റുമോ എന്ന്.. ഐ തിങ്ക് അവർ നല്ല പിടിപാട് ഉള്ള ആളുകൾ ആണെന്നാണ്.. അറിഞ്ഞോ അറിയാതെയോ ഞാനും ഇതിനു ഒരു കാരണം ആയോ എന്നൊരു തോന്നൽ മനസിൽ.. ”
“നി എങ്ങനെ കാരണം ആവും.. അവളെ വാർൺ ചെയ്തതോ.. അവൾ അല്ലെ നിന്നെ ധിക്കരിച്ച് അന്ന് പോയത്.. അതുപോലെ അവളെ സഹായിക്കാൻ ലിനുവിനെ അയച്ചു.. നി അവൾക്ക് നല്ലത് അല്ലെ ചെയ്തത്..!”
“അതേ.. പക്ഷെ..!”
ഞാൻ അമ്പളിയുടെയും ബോബിയുടെയും അപ്പന്മാർ ഫ്ലാറ്റിൽ വന്നത് അവളോട് പറഞ്ഞു..അവൾ എല്ലാം കേട്ടിരുന്നു..
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle