ഞാൻ ഒന്ന് പുഞ്ചിരിച്ചു..
“മരുന്ന് വല്ലതും വാങ്ങണോ.. ?”
“ഏയ് വേണ്ട.. ”
“എന്ന പോട്ടെ സാറേ..കുറച്ചു പണി ഉണ്ട്..”
അയാൾ അത് പറഞ്ഞു പുറത്തേക്ക് ഇറങ്ങി.. ഞാൻ മേശയിൽ കൈ കുത്തി തല കുമ്പിട്ട് ഇരുന്നു..
തോളിൽ ആരോ സ്പർശിച്ചപ്പോൾ ഞാൻ മുഖം ഉയർത്തി നോക്കി.. മിഷേൽ ആണ്..
“എന്തപറ്റി നിനക്ക് ഒരു മൂഡ് ഓഫ് പോലെ.. അമ്മ വിളിച്ചിരുന്നോ.. അതോ നിന്റെ പ്രിയപ്പെട്ട മുത്തശ്ശനോ..?”
അവൾ കളിയാക്കി ചോദിച്ചപ്പോൾ ഞാൻ അവളെ ദേഷ്യത്തോടെ നോക്കി.. അവൾ ചിരിച്ചുകൊണ്ട് നിൽക്കുന്നു.. അത് കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു..
“മിഷേൽ.. ആം നോട്ട് ഇൻ അ ഗുഡ് മൂഡ്..പ്ളീസ് സ്റ്റേ അവെയ്.. നമ്മക്ക് പിന്നെ സംസാരിക്കാം..”
ദേഷ്യത്തോടെ അതുപറഞ്ഞ് എണീറ്റപ്പോൾ അവളുടെ മുഖത്തെ ചിരി മായുന്നത് ഞാൻ കണ്ടു.. ക്ലാസിനു വേണ്ടി ഞാൻ ബുക്ക് എടുത്ത് സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി..
ഉച്ചക്ക് ഇന്റർവേലിന് മിഷേൽ അടുത്തേക്ക് വന്നു എങ്കിലും ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി.. കാന്റീനിൽ പോയി ഭക്ഷണം കഴിച്ചു പുറത്തേക്ക് ഇറങ്ങിയതും എന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നവളെ കണ്ട് ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു..
“ആഷ്‌ലി..”
മിഷേലിന്റെ വിളി കേട്ട് ഞാൻ ഒന്ന് നിന്നു..തിരിഞ്ഞു നോക്കി.. അവൾ അടുത്തേക്ക് വന്നു..
“ഞാൻ അന്നേരം ഒരു തമാശ പറഞ്ഞതല്ലേടാ!.. അതിനു ഇത്രേം ദേഷ്യം കാണിക്കണോ..?”
അവൾ സങ്കടത്തോടെ പറഞ്ഞു.. കണ്ണുകളിൽ നനവ്..
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle