കൃഷ്ണവേണി X[രാഗേന്ദു] 2027

അവൾ അതുപറഞ്ഞ് പൊട്ടി കരഞ്ഞു..

“മോളെ ഞങ്ങൾക്ക് അങ്ങനെ ഉള്ള ചിന്തകൾ ഒന്നും വന്നട്ടില്ല.. ഒരിക്കലും വരില്ല..നി എന്റെ മകൾ ആണ്.. എനിക്ക് ജീവനുള്ളടത്തോളം കാലം നിനക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല.. ആ മോൻ വരും എന്ന് തന്നെയാണ് എന്റെ മനസ് പറയുന്നത്..”

അദ്ദേഹം അത് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു.. അവളുടെ അമ്മയും കൂടെ ഇരുന്നു..അവരുടെ മിഴികളും നിറയുന്നുണ്ടായിരുന്നു….

*******

കോളേജ് ഗേറ്റ് കടന്ന് വണ്ടി പാർക്ക് ചെയ്ത് ആഷ്‌ലി ഓഫീസ് റൂമിലേക്ക് നടന്നു..

രജിസ്റ്റർ സൈൻ ചെയ്തു തിരിഞ്ഞു നോക്കിയപ്പോൾ.. മുൻപിൽ മിഷേൽ..ഞാൻ ഒന്ന് ചിരിച്ച ശേഷം അവിടെ നിന്നും പുറത്തേക്കു നടന്നു..

“ഹേയ്..!”

പുറകിൽ നിന്നുള്ള വിളി കെട്ടാണ് ഞാൻ നടത്തം നിർത്തിയത്.. മനസ് വല്ലാതെ അസ്വസ്ഥം ആയത് കൊണ്ട് ഒന്നിലും ശ്രദ്ധ നിന്നില്ല.. അവളെ കണ്ടും ഞാൻ ഒന്നും മിണ്ടാതെ പോയത് കൊണ്ടാവും ആ മുഖത്തു ഒരു ചെറിയ ദേഷ്യം..

“ഹേയ് മിഷേൽ.. ക്ലാസിനു സമയം ആയില്ലേ.. അതാ പെട്ടന്ന് നടന്നത്..”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ സൂക്ഷിച്ചു നോക്കി.. ഒന്ന് മൂളി..

“എന്താ നോക്കുന്നത്.. വാ..”

അത് പറഞ്ഞു ഞാൻ തിരിഞ്ഞ നടന്നു..

ബെൽ അടുച്ചതും ക്ലാസിൽ കയറി ക്ലാസ് എടുത്തു.. ശേഷം അവർക്കുള്ള വർക്ക് കൊടുത്തു ഞാൻ പുറത്തേക്ക് ഇറങ്ങി..
സ്റ്റാഫ് റൂമിലേക് നടന്നു.. കസേരയിൽ ചാരി ഞാൻ കണ്ണുകൾ അടച്ചു ഇരുന്നു..

“എന്താ സാറേ.. വയ്യേ..?”

കണ്ണുതുറന്ന് നോക്കിയപ്പോൾ സേവ്യർ ചേട്ടൻ ആണ്.. ഞങ്ങളുടെ പ്യുണ്..

“ഏയ്.. ഒരു തലവേദന പോലെ.. ശരിയായിക്കോളും..”

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.