പുറകിൽ ബാഗ് ഇരിക്കുന്നത് ഞാൻ കണ്ടു…
“അഹ് ഓൾ സെറ്റ് അല്ലെ? അപ്പോൾ ബാഗ് ഞാൻ എടുത്തു കൊണ്ടുവരാം. കൃഷ്ണ താഴേക്ക് നടന്നോളൂ..”
ഞാൻ അതു പറഞ്ഞപ്പോൾ അവൾ മെല്ലെ വാതിൽ തുറന്നു ..
“എനിക്ക്.. ഒരു കാര്യം പറയാൻ..!”
അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി..
“പറഞ്ഞോളു..”
“അത്.. എന്നോട് കാണിക്കുന്ന ഈ കെയർ.. സ്നേഹം.. ഇതിനൊക്കെ പകരം വെക്കാൻ ഒന്നും ഇല്ല എന്റെ കയ്യിൽ.. എന്നാലും.. ഞാൻ.. ഞാൻ.. സ്നേഹിച്ചു.. സ്നേഹിച്ചോട്ടെ.. ? അർ.. അർഹത പോലും.. ഇല്ല.. എന്ന് അറിയാം…”
അവൾ അത് പറഞ്ഞുകൊണ്ട് തലതാഴ്ത്തി.. ഞാൻ അവളുടെ മുൻപിൽ ചെന്ന് നിന്നു..
“കൃഷ്‌ണ…”
ഞാൻ മെല്ലെ വിളിച്ചു..
“അഹ് എന്തോ…”
അവൾ പേടിയോടെ വിളികേട്ട് തല പൊക്കി നോക്കി. കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. വിറയ്ക്കുന്ന അധരങ്ങൾ..
“ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നത് നിന്നോടുള്ള പ്രേമം കൊണ്ട് ഒന്നുമല്ല.. യു ആർ ജസ്റ്റ് എ ഹ്യൂമൻ ബീയിങ് ഫോർ മി.. നിനക്ക് പകരം ആരായാലും ഞാൻ ഇവിടെ നിർത്തിയേനെ… അതിന് വേറെ അർഥം ഒന്നുമില്ല..ഞാൻ നിന്റെ അദ്ധ്യാപകൻ ആണ്.. യു ക്യാൻ ഗോ നൗ.. ബാഗ് ഞാൻ കൊണ്ടുവരാം..”
ശാന്തതയോടെ അത് പറഞ്ഞപ്പോൾ അവൾ വിശ്വസിക്കാൻ ആകാതെ നിന്ന് വിറച്ചു. ഞാൻ പുഞ്ചിരിയോടെ നിന്നു..
പെട്ടെന്ന് അവളുടെ കണ്ണിലേക്ക് ദേഷ്യം ഇരച്ചു കയറി വരുന്നത് ഞാൻ കണ്ടു..
മുൻപോട്ട് വന്നവൾ വേദന മറന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ ആകെ പതറിപ്പോയി..
“ജസ്റ്റ് അ നോർമൽ ഹ്യൂമൻ ബീയിങ്!.. ഓഹ്.. ഞാൻ നിങ്ങൾക്ക് അതാണോ..അതാണോ നിങ്ങൾക്ക്..?? ഒരു തരി സ്നേഹം തോന്നിയെട്ടില്ലേ? പറ സ്നേഹം ഉണ്ട്.. നിങ്ങൾക്ക് എന്നോട് സ്നേഹം ഉണ്ട്.. ഇല്ലേ..?
അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു..
“കൃഷ്ണ എന്താ ഇത്.. പറയേണ്ടത് ഞാൻ പറഞ്ഞുകഴിഞ്ഞു..”
അത് പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു..
“സ്നേഹം ഇല്ല അല്ലെ..? എന്ന പറ.. എന്തിനാ എന്നെ.. എന്നെ കുത്തിയവനെ ജീവിതകാലം മുഴുവൻ ബെഡിൽ കിടത്താൻ പാകത്തിന് അടിച്ചത്..ഞാൻ ജസ്റ്റ് ഒരു ഹ്യൂമൻ ബീയിങ് ആയത് കൊണ്ടോ?? പറ..എന്തിന്..എന്തിന്???”
അവളുടെ അലർച്ച കേട്ട് ഞാൻ വിറങ്ങലിച്ചതുപോലെ നിന്നു..
തുടരും..
ഇഷ്ടപെട്ടലും ഇല്ലെങ്കിലും അഭിപ്രായം പറയണേ..❤️
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle