കൃഷ്ണവേണി X[രാഗേന്ദു] 2027

അവന്റെ പെരുമാറ്റം കണ്ട് വേണി അത്ഭുതപ്പെട്ടു..അയാൾ എന്തോ പറയാൻ വന്നപ്പോൾ സർ എന്തിനാ അയാളെ വലിച്ചുകൊണ്ട് പോയത് എന്ന് അവൾ ഓർത്തു..
പക്ഷെ ജോണ് “നിന്റെ കൃഷ്ണ” എന്ന് പറഞ്ഞത് കേട്ടപ്പോൾ അവളുടേ മനസ് വല്ലാതെ സന്തോഷിച്ചു.. അവൾ ഓരോന്ന് ആലോചിച്ച് ബെഡിഡിൽ ഇരുന്നു..

ഏറെ സമയം കഴിഞ്ഞു.. ആഷ് കൃഷ്ണയുടെ മുറിയിൽ വന്നു.. ജോണും ഉണ്ടായുരുന്നു കൂടെ..

“എന്ന കൃഷ്ണ ഞാൻ ഇറങ്ങാണ്.. യോഗം ഉണ്ടെങ്കിൽ വീണ്ടും കാണാം.. ”

ജോണ് അത് പറഞ്ഞ് ആഷിനെ നോക്കി ഒന്ന് ചിരിച്ചു മുറിയുടെ പുറത്തേക്ക് ഇറങ്ങി.. അവൻ ജോണിനെ തറപ്പിച്ചു നോക്കി..

ഇതൊക്കെ വേണി ശ്രദ്ധികുന്നുണ്ടായിരുന്നു..

******

ഒരു മാസത്തിനു ശേഷം..

അവൾക്ക് പെൻഡിങ് പോർഷൻ എടുത്തുകൊണ്ട് ഇരുന്നപ്പോൾ..

“സർ.. എനിക്ക് ഇപ്പൊ കോഴപ്പം ഒന്നുമില്ല.. ഞാൻ തിരിച്ചു ഹോസ്റ്റലിൽ പോയാലോ എന്ന് ആലോചിക്കുവാണ്..നാളെ..”

ഞാൻ അവളെ ഒന്ന് നോക്കി ഒന്ന് ആലോചിച്ചു..

“മ്മ്മ്.. കൃഷ്ണക്ക് നിർബന്ധം ആണെങ്കിൽ പോവാം.. ഞാൻ തടയില്ല.. തന്റെ അച്ഛനും കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞിരിന്നു..സോ ഇറ്റ്സ്സ് അപ്പ് റ്റു യു.. ”

ഞാൻ ഒരു ചിരിയോടെ പറഞ്ഞ് അവിടെ നിന്നും എണീറ്റു..

*********

അവളുടെ മുഖം ഒന്ന് വാടി.. അവൻ തടയും എന്ന് അവൾ കരുതി..

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.