കൃഷ്ണവേണി X[രാഗേന്ദു] 2027

“ആ.. ഇവിടെ എന്ത് വിശേഷം.. അങ്ങനെ പോകുന്നുട..ക്ലാസും ഒക്കെയായി.. പിന്നെ നി എന്താ ഈ വഴി.. എന്തെങ്കിലും ബിസിനസ്സ് ഡീൽ ആണോ..”

ഞാൻ അവനോട് ചോദിച്ചപ്പോൾ അവൻ ഒന്ന് ചിരിച്ചു..

“ആ ചെറിയ രീതിയിൽ.. ഒരു സ്ഥലം നോക്കാൻ വന്നതാ.. ഇവിടെ നിന്നും ഒരു 2km അപ്പുറം..”

“ആഹാ നൈസ്..”

അപ്പോഴേക്കും ചേച്ചി കുടിക്കാൻ ജ്യൂസ്‌ കൊണ്ടുവന്നു തന്നു.. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു.. അമേരിക്കയിൽ ബിസിനസ്സ് ചെയ്യുകയാണ് ജോണിന്റെ പാപ്പാ.. പണ്ട് മുതലേ ഉള്ള കൂട്ട് ആണ്.. ഫാമിലി ഫ്രണ്ട്.. ഇവിടെ അമ്മയുടെ തറവാട് ആണ്.. കുറച്ചായി ആയി ഇപ്പോ ഇവിടെ വന്നിട്ട്..

“ഇത് ആരാ സെർവെന്റ്റ് ആണോ..”

“ഏയ് നോ.. ഇവിടെ ഒരാളെ നോക്കാൻ വേണ്ടി നിർത്തിയതാണ്.. ഷിസ് നോട്ട് വെൽ അപ്പൊ..”

അവൻ ചേച്ചിയെ നോക്കി പറഞ്ഞപ്പോൾ ഞാൻ കാര്യം പറഞ്ഞു..

“അതാര..?”

അവാൻ ചോദ്യഭാവത്തിൽ നോക്കി..

“കം മീറ്റ് ഹർ..”

ഞാൻ അവനെ കൃഷ്ണയുടെ റൂമിലേക്ക് കൊണ്ടുപോയി..അവൾ ചാരി കണ്ണുകൾ അടച്ച് കിടക്കുക ആയിരുന്നു..

ഞാൻ എടുത്തുകൊടുത്ത മിഡി ടോപ്പ് ആണ് വേഷം.. നല്ല ചേർച്ച ഉണ്ട് അവൾക്ക് അത് ഇട്ട്..

“കൃഷ്ണ മീറ്റ് ജോൺ.. എന്റെ ഫ്രണ്ട് ആണ്.. ചെറുപ്പം മുതൽ..ഞങ്ങൾ രണ്ട് ഫാമിലിയും നല്ല ക്ലോസ് ആണ്..”

അത് കേട്ടപ്പോൾ അവൾ പതിയെ എണീറ്റു നിന്നു..അവനെ നോക്കി ചിരിച്ചു.. കൈ കൂപ്പി..

“ഡാ.. അപ്പൊ ഇതാനല്ലേ നിന്റെ കൃഷ്ണ.. ഇവളെ കണ്ട..”

അവൻ എന്തോ പറയാൻ തുടങ്ങിയതും ഞാൻ അവനെ തടഞ്ഞുകൊണ്ട അവന്റെ കോളറിൽ പിടിച്ച് വലിച്ച് മുറിയുടെ പുറത്തേക്ക് കൊണ്ടുവന്നു..

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.