ദിവസങ്ങൾ കടന്നു പോയി.. അവൾ പെട്ടന്ന് റിക്കവർ ചെയ്യുന്നുണ്ടായിരുന്നു.. ഇടക്ക് ചെക്കപ്പിന് അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി കാറിൽ.. ഡോക്ടർ ഇനി പേടിക്കാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു.. മുറിവ് ഉണങ്ങി എങ്കിലും.. നടക്കുമ്പോൾ അവൾക്ക് ചെറിയ ബുദ്ധിമുട്ട് തോന്നിയിരുന്നു.. സ്റ്റിച് വലിയുന്നത് കൊണ്ട്..
ഹോം നഴ്‌സിന്റെ സഹായം ഇപ്പൊ അവൾക്ക് ആവിശ്യം ഇല്ല.. എല്ലാം അവൾ തനിയെ ചെയ്തു തുടങ്ങി..
അങ്ങനെ ഇരിക്കെ ഒരു അവധി ദിവസം..
വീട് ക്ലീൻ ചെയ്ത് ഞാൻ ഒന്ന് കുളിച്ച് ഇറങ്ങിയപ്പോൾ ആരോ കോളിങ് ബെൽ അടിക്കുന്നത് കേട്ടത്.. റീന ചേച്ചി പോയി വാതിൽ തുറന്നു.. നോക്കിയപ്പോൾ എന്റെ ഫ്രണ്ട്.. ജോൺ… ഞാൻ അത്ഭുതപ്പെട്ടു പോയി.. അവൻ വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.
“ഹേയ് ജോൺ.. വാട്ട് ആ സർപ്രൈസ്..”
ഞാൻ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു..
“ചേച്ചി.. ഇതെന്റെ ഫ്രണ്ട് ജോൺ.. കുടിക്കാൻ എന്തെങ്കിലും എടുക്കുമോ..”
ഞാൻ പറഞ്ഞപ്പോൾ അവർ ശരി എന്ന് പറഞ്ഞ് അടുക്കളയിലേക്ക് നടന്നു..
“വാ ഇരിക്ക്..”
ഞാൻ അവനെ പിടിച്ച് സെറ്റിയിൽ ഇരുത്തി.. അവൻ ഫ്ലാറ്റ് ഒന്ന് കണ്ണോടിച്ചു നോക്കി..
“ഡാ നിന്റെ ഫ്ലാറ്റ് കൊള്ളാം ഇതുപോലെ ഒരണം വാങ്ങിയാൽ കൊള്ളാം എന്നുണ്ട്.. വാട്ട് ടു യു തിങ്ക്..’
അവൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചിരിച്ചു..
“ഗോ അഹെഡ്.. ആഗ്രഹങ്ങൾ എന്തായാലും സാധിച്ചെടുക്കണം..”
“പിന്നെ എന്തുണ്ട് വിശേഷം.. നി അന്ന് വീട്ടിൽ വന്നിട്ട് തിരക്കിട്ട് പോയി.. ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.. അപ്പോഴ ഇവിടെ അടുത്തു വരെ വരേണ്ട അവിശ്യം ഉണ്ടായിരുന്നത്.. സോ ഒന്ന് കയറാം എന്ന് കരുതി..”
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle