കൃഷ്ണവേണി X[രാഗേന്ദു] 2027

അവൾ എന്നെ കണ്ട് കണ്ണുകൾ തുടച്ചു..

“ഞാൻ .. ഞാൻ കാരണം അല്ലെ.. ഇങ്ങനെയൊക്കെ.. ”

“ഈ ടോപിക് ഡിസ്കസ് ചെയ്യാതെ ഇരിക്കുന്നത് ആവും ബെറ്റർ.. ടേക്ക് റെസ്റ്റ്.. ആൻഡ് സ്റ്റോപ്പ് തിങ്കിങ് അബൗട്ട് അൺനെസ്സസറി തിങ്‌സ്..”

അത് പറഞ്ഞപ്പോൾ അവൾ എന്നെ നിറകണ്ണുകളോടെ നോക്കിയിരുന്നു..ഞാൻ അവിടെ നിന്നും മുറിയിലേക്ക് നടന്നു..

“അഹ്.. കൃഷ്ണ ഈ ബഹളം കാരണം ഒരു കാര്യം മറന്നു..”

ഞാൻ ടേബിളിൽ ഇരുന്ന് കവർ കയ്യിൽ എടുത്തു അവളുടെ നേരെ നീട്ടി.
അവൾ എന്നെ ചോദ്യഭാവത്തിൽ നോക്കി..

“കുറച്ച് വീട്ടിൽ ഇടാൻ പറ്റുന്ന ഡ്രസ് ആണ്.. പിന്നെ ഒരു ചുരിദാറും.. കുറെ നാൾ ആയി തനിക്ക് വേണ്ടി എന്തെങ്കിലും വാങ്ങണം എന്ന് കരുതി.. ഹോപ്പ് യു ലൈക്ക് ഇറ്റ്..”

അവൾ ഒരു ചിരിയോടെ ആ കവർ വാങ്ങി.. മുറിലേക്ക് നടന്നു..

*****

മുറിയിൽ ചെന്ന് വേണി അവൻ കൊടുത്ത കവർ നെഞ്ചോട് ചേർത്തുപിടിച്ചു.. അവൾക്ക് വേണ്ടി വാങ്ങിയത് ആണെന്ന് അറിഞ്ഞപ്പോൾ അവളുടെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.. അത് തുറന്ന് ഓരോന്നായി നോക്കി.. കുറച്ച് വീട്ടിൽ ഇടാൻ പറ്റുന്ന മിഡി ടോപ്പും നൈറ്റി ഒക്കെ ആയിരുന്നു .. മറ്റൊരു കവർ അവൾ കണ്ടു അത് തുറന്ന് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു… ഇളം റോസ് നിറത്തിൽ വെള്ള വർക്കുള്ള ഒരു മനോഹരം ആയ ചുരിദാർ.. അവൾ അത് എടുത്ത് കണ്ണാടിയുടെ മുൻപിൽ പോയി നിന്നു.. അത് ദേഹത്തു വച്ചു നോക്കിയപ്പോൾ അവളെ കാണാൻ ഒരു പ്രിത്യേക ഭംഗി പോലെ തോന്നി അവൾക്ക്.. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു..

*****

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.