“ഇരിക്ക് പിള്ളേരെ.. ഇത് കോളേജ് ഒന്നുമല്ല..എവിടെ നിങ്ങളുടെ സർ..കാണുന്നില്ലല്ലോ..”
മിഷേൽ അത് പറഞ്ഞ് ചുറ്റും നോക്കി..അവളുടെ കയ്യിലെ ബാഗ് ടേബിളിൽ വച്ചു..
“സാറിനു എന്തോ പണിയുണ്ട് എന്നും പറഞ്ഞ് അങ്ങോട്ട് പോകുന്നത് കണ്ടു..”
രേവതി അത് പറഞ്ഞപ്പോൾ മിഷേൽ അവൾ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് പോയി..
ഇതെല്ലാം കണ്ട വേണിയുടെ മുഖഭാവം മാറുന്നത് ലിനു ശ്രദ്ധിച്ചു..
“അതേ ലിനു ഈ മിഷേൽ മാം നമ്മുടെ സാറിനു നല്ല മാച്ച് അല്ലെ.. നോക്ക് രണ്ട് പേരും മോഡേണ് ചിന്താഗതി ഉള്ള ആളുകൾ.. എല്ലാത്തിനും കൂടെ ഉണ്ടാവും.. പിന്നെ എനിക്ക് തോന്നുന്നത് അവർക്ക് പരസ്പരം ഇഷ്ടം ആണെന്നാണ്..”
അവൻ രേവതിയുടെ സംസാരം കേട്ട് ചിരി വന്നു എങ്കിലും അവൻ അത് മറച്ചു.. വേണിയുടെ മുഖത്തേക്ക് നോക്കി.. അവിടെ ദേഷ്യവും സങ്കടവും ആണ്.. അവൾ രേവത്തിയെ തുറിച്ചുനോക്കി ഇരിക്കുന്നു..
“ആ അതെ ശരിയാണ് രേവതി.. സാറിനു ചേരുന്നത് തന്നെ ആണ് മാം.. എനിക്കും പല തവണ തോന്നിയെട്ടുണ്ട്… എന്നെങ്കിലും നടക്കുമായിരിക്കും അല്ലെ..കല്യാണത്തിന് വിളിച്ചാൽ നമ്മക്ക് മൂന്നാൾക്കും പോകണം അല്ലെ വേണി.. ”
അവൻ അത് പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറയുന്നത് അവൻ കണ്ടു.. അവളുടെ മനസ് വേദനിക്കുന്നുണ്ടോ.. എന്നൊരു നിമിഷം അവന് തോന്നി..
അപ്പോഴാണ് ചിരിച്ചുകൊണ്ട് മിഷേലും ആഷും മുറിയിൽ നിന്നും പുറത്തേക്ക് വരുന്നത് കണ്ടത്.. ഒരു ഇളം റോസ് ഫുൾ സ്ലീവ് ബനിയനും.. ബ്ലാക്ക് ലെഗ്ഗിങ്‌സും ധരിച്ച മിഷേലിനെ കണ്ട വേണി ഒന്ന് സൂക്ഷിച്ചു നോക്കി..
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle