വേദന ഉണ്ടെങ്കിലും അവൾ ഇപ്പൊ ചെറിയ രീതിയിൽ നടക്കും.. ഹാളിൽ വന്നിരിക്കും..പിന്നെ ഇത്രെയും ദിവസം ക്ലാസ് മിസായി അതുകൊണ്ട് ഇപോ ഞാൻ അവളെ ഹെല്പ് ചെയ്യാറുണ്ട്.. ഫൈനൽ ഇയർ അയത്കൊണ്ട്.. കോളേജിന്റെ റാങ്ക് സ്വപ്നം ഒക്കെ ആണ്.. സോ ആസ് അ ടീച്ചർ സഹായിക്കേണ്ടത് എന്റെ കടമ ആണ്.. പറയുന്നത് പെട്ടന്ന് മനസിലാക്കാൻ കഴിവുണ്ട് അവൾക്ക്..
******
അങ്ങനെ ഇരിക്കെ ആണ് ഒരു സൺഡേ ലിനുവും രേവതിയും വേണിയെ കാണാൻ ഫ്ലാറ്റിലേക്ക് വന്നത്.. അവർ ബൈക്കിൽ നിന്നും ഇറങ്ങി.. ലിനു ബൈക്ക് പാർക്ക് ചെയ്‌ത് അവളുടെ അടുത്തേക്ക് വന്നു..
“രേവതി.. അവളോട് ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും പറയേണ്ട.. എന്റെ പുറകിൽ ആ കേസിന്റെ ആളുകൾ ഉണ്ടെന്നൊക്കെ അറിഞ്ഞാൽ അവൾ പേടിക്കും.. വയ്യാതെ കിടക്കേല്ലേ..നമ്മൾ അവളുടെ സമാധാനം കളയേണ്ട..”
“ശരി ഞാൻ പറയുന്നില്ല..”
അവർ രണ്ടുപേരും ഫ്ലാറ്റിലേക്ക് നടന്നു..
******
കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഞാൻ വാതിൽ തുറന്നു.. ലിനുവും രേവതിയും..
“കൃഷ്ണ തനിക്ക് ഗസ്റ്റ് ഉണ്ട്..”
ഞാൻ അത് പറഞ്ഞപ്പോൾ അവൾ മുറിയിൽ നിന്നും പുറത്തേക്ക് മെല്ലെ നടന്നു വന്നു..
അത്രെയും ദിവസം വിഷമിച്ചിരുന്നവൾ അവരെ കണ്ടതും മുഖത്ത് ചിരി വിടർന്നു..
“ലിനു..രേവു..!”
അവൾ അവരുടെ പേര് വിളിച്ച് അവിടെ നിന്നും അവർ അകത്തേക്ക് കയറി..
“ടി.. സുഖം അല്ലെ.. ആകെ കോലം കെട്ട് പോയി..”
രേവതി പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു.. ഞാൻ വേണിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.. ശരിയാണ് അവൾ ആകെ മാറിയിരിക്കുന്നു.. പഴയ നിറം ഒക്കെ മങ്ങി..കണ്ണിലും ചുണ്ടിലും കറുപ്പ്.. കൂടാതെ മുഖത്തു നല്ല ക്ഷീണവും..
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle