“അതേ സറിന് ഞാൻ ഒരു ബുദ്ധിമുട്ട് ആവുന്നുണ്ട് അത് എനിക്ക് അറിയാം മാം..”
അവൾ അത് പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു..തല കുമ്പിട്ടു..
“കൃഷ്ണ വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട.. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഞാൻ നിന്നെ ഇവിടെ കൊണ്ട് വരില്ലായിരുന്നു.. ആൻഡ് ഇത് റീന.. നിന്നെ നോക്കാൻ വന്ന ചേച്ചി ആണ്.. ”
അവളോട് അതുപറഞ്ഞ് ഞാൻ അവരുടെ നേരെ തിരുഞ്ഞു..
“നിങ്ങൾ വിഷമിക്കണ്ട ഞാൻ നോക്കിക്കൊള്ളാം..”
ചേച്ചി അത് പറഞ്ഞ് ഹാൻഡ്ബാഗ് സൈഡിൽ വച്ചു.. കൃഷ്ണക്ക് ഫ്രഷ് ആവണം എന്ന് പറഞ്ഞപ്പോൾ അവർ അവളെ പതുക്കെ പിടിച്ച് ബാത്‌റൂമിൽ കൊണ്ടുപോയി.. അവർക്കൊക്കെ ഞാൻ ചായ വച്ചുകൊണ്ടുതു.. മിഷേൽ കുറച്ചു നേരം ഇരുന്ന ശേഷം യാത്ര പറഞ്ഞു ഇറങ്ങി..
അടുത്ത ദിവസം മുതൽ ഞാൻ കോളേജിൽ പോവാൻ തുടങ്ങി..
അവൾക്ക് ഇപ്പൊ മുൻപത്തെകാൾ ബെധം ഉണ്ട്.. റീന ചേച്ചി തന്നെ ആണ് ഇപ്പൊ ഡ്രെസ് ചെയുന്നത്.. ഇടക്ക് നഴ്‌സ് വന്നപ്പോൾ ഇനി ആരെങ്കിലും ചെയ്താലും മതി എന്ന് പറഞ്ഞത് കൊണ്ട് അവർ ചെയ്യാം എന്ന് പറഞ്ഞു..പിന്നേ അവൾക്ക് മേൽ തുടച്ചു കൊടുക്കുന്നതും അവർ ആണ്.. ഞാൻ കോളേജിൽ നിന്നും വരുന്ന സമയം അവർ പോവാൻ റെഡി ആവും..
രാത്രി ബാത്‌റൂമിൽ പോവാൻ അവൾ വിളിക്കും അത്കൊണ്ട് ഇപ്പൊ ഞാൻ അവൾ കിടക്കുന്ന മുറിയിൽ തന്നെ ആണ് കിടക്കുന്നത്.. സോഫയിൽ.. ആദ്യം വിളിക്കാൻ ചെറിയ മടിയുണ്ടായിരുന്നു അവൾക്ക്.. പിന്നെ അത് ഓക്കെ ആയി..
ഇടക്ക് അവളുടെ അച്ഛനും അമ്മയും വിളിച്ച് വിശേഷങ്ങൾ ചോദിക്കും..
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle