കൃഷ്ണവേണി X[രാഗേന്ദു] 2027

രാവിലേ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..എണീറ്റ് വാതിൽ തുറന്ന് നോക്കിയപ്പോൾ മിഷേൽ ആണ് കൂടെ ഒരു ചേച്ചിയും..അപ്പോഴാണ് എനിക്ക് ഒരു ആശ്വാസം ആയത്..

“വാ മിഷേൽ.. ഗെറ്റ് ഇൻ”

അവൾ ആ ചേച്ചിയെ വിളിച്ച് അകത്തേക്ക് കയറി..

” നിനക്ക് എന്താ ഉറക്കം പറ്റുന്നില്ലേ.. വല്ലാതെ ഇരിക്കുന്നു..”

“അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.. ആ മാറി കിടക്കുന്നതിന്റെ ചെറിയ ഒരു ബുദ്ധിമുട്ട്.. പക്ഷെ അത് കോഴപ്പമില്ല..”

ഞാൻ പറയുന്നതുകേട്ട് അവൾ ഒന്ന് ചിരിച്ചു..

“അവൾ എന്തേ എണീറ്റില്ലേ..?”

“ഇല്ല എന്ന് തോന്നുന്നു.. ”

അവൾ എനിക്ക് കൂടെ വന്ന ചേച്ചിയെ പരിചയപ്പെടുത്തി.. പേര് റീന.. ഞാൻ കോളേജ് കഴിഞ്ഞ് വരുന്ന സമയം അവർ ജോലി കഴിഞ്ഞ് പോവും.. അതാണ് അവരുടെ ടൈം.. എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ച് ഞാൻ സമ്മതിച്ചു..

ഫുഡ് അവൾക്ക് മാത്രം ഉണ്ടാക്കിയാൽ മതി..എനിക്ക് വേണ്ട..പിന്നെ അവൾ എന്തെകിലും സഹായം ചോദിച്ചാൽ ചെയ്തു കൊടുക്കുക അതാണ് ഇവിടെ നിങ്ങളുടെ ജോലി.. വേറെ ഒരു കാര്യവും തിരക്കേണ്ട..

ഞാൻ അവരോട് പറഞ്ഞു അവർ സമ്മതിച്ചു..

“വാ അവളെ കാണണ്ടേ..”

ഞാൻ അവരെ വിളിച്ച് അവൾ കിടക്കുന്ന മുറിയിൽ കൊണ്ടുപോയി.. ഞങ്ങൾ ഡോർ തുറന്നതും അവൾ തല പൊക്കി നോക്കി..

“മിഷേൽ മാം..”

എന്റെ പുറകിൽ മിഷേനെ കണ്ട അവൾ മെല്ലെ വിളിച്ചു എണീക്കാൻ ശ്രമിച്ചു..

“വേണി എണീക്കണ്ട കിടന്നോളൂ.. നിന്നെ നോക്കാൻ പുതിയ ഒരു ചേച്ചി വന്നിട്ടുണ്ട്..ഇനി ഇവർ നോക്കിക്കോളും നിന്റെ കാര്യങ്ങൾ..സർനെ ബുദ്ധിമുട്ടിക്കേണ്ട അല്ലെ..?”

അവൾ അത് പറഞ്ഞപ്പോൾ കൃഷ്ണയുടെ മുഖത്തെ ചിരി മായുന്നത് ഞാൻ കണ്ടു.. അവൾ എന്റെ മുഖത്തേക്ക് നോക്കി..

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.