അവളുടെ ശബ്ദത്തിൽ അവൾക്ക് എന്തുമാത്രം വേദന ഉണ്ടെന്ന് ഞാൻ അറിഞ്ഞു.. സംസാരിക്കാൻ വല്ലാതെ ബുദ്ധിമുട്ടി അവൾ..അത് പറഞ്ഞുകൊണ്ട് പൊട്ടി കരയുന്നവളെ ഞാൻ ഒന്ന് നോക്കി.. ഒന്നും മിണ്ടാതെ മുറിയുടെ പുറത്തേക്ക് നടന്നു.. അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസിൽ വെള്ളം എടുത്ത അവൾക്ക് കൊണ്ടുപോയി കൊടുത്തു.. അവളെ ഒന്ന് പൊക്കി.. തലയിണ വച്ച് മെല്ലെ അതിൽ ചാരി ഇരുത്തി.. വെള്ളം കൊടുത്തു..അവൾ ഒന്ന് എന്നെ നോക്കി..ശേഷം ആ വെള്ളം കുടിച്ചു..
“റെസ്റ്റ് എടുത്തോളു..”
ഞാൻ അത് പറഞ്ഞു മുറിയുടെ പുറത്തേക്ക് ഇറങ്ങി..
*****
അവൾ ഇവിടെ ഒറ്റക്ക് ആയത് കൊണ്ട് ഞാൻ കുറച്ച് ദിവസം ലീവ് എടുത്തു.. ഹോം നഴ്സിന്റെ കാര്യം മിഷേലിനോട് പറഞ്ഞിരുന്നു.. നാളെ രാവിലെ അവർ വരുമെന്ന് ആണ് അറിയാൻ കഴിഞ്ഞത്.. മിഷേലും അവരുടെ കൂടെ വരാം എന്ന് പറഞ്ഞു..
ഇവിടെ ക്ലീൻ ചെയ്യാൻ വരുന്ന ചേച്ചി ആണ് ഇപ്പൊ അവളെ സഹായിക്കുന്നത്.. അവരോട് സമയം കണ്ടതി വരാൻ പറഞ്ഞിരുന്നു..
അവൾ ബാത്റൂമിൽ പോകാൻ വേണ്ടി എന്നെ വിളിക്കാൻ മടിച്ച് തനിയെ എണീറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ കാൽ തെറ്റി വീഴാൻ പോയി..കണ്ടില്ലായിരുന്നു എങ്കിൽ പരിക്ക് പറ്റിയാനെ.. അതോടെ ആണ് അവരെ ഏൽപ്പിച്ചത്..
അവൾക്കുള്ള കഞ്ഞി ഞാൻ ഉണ്ടാക്കി കൊടുത്തിരുന്നു.. അവളുടെ അമ്മ വെക്കുന്നത് കണ്ട് പഠിച്ചതാണ്.. അധികം രുചി ഇല്ലെങ്കിലും അഡ്ജസ്റ്റ് ചെയ്ത് അവൾ കഴിച്ചു..
നാളെ മുതൽ അവൾക്കുള്ളത് അവർ ഉണ്ടാക്കിക്കോളും.. പക്ഷെ രാത്രി നിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.. ബട്ട് ഇറ്റ്സ് ഓക്കെ..
ഓരോന്ന് ആലോചിച്ച ഞാൻ സെറ്റിയിൽ ചാരി കിടന്നു.. കണ്ണുകൾ മെല്ലെ അടഞ്ഞു.. ഉറക്കത്തിലേക്ക്..
*****
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle