കൃഷ്ണവേണി X[രാഗേന്ദു] 2027

“ആആ..”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. വേദന കൊണ്ട്..

“കൃഷ്ണ കിടന്നോളൂ.. ഇങ്ങനെ ഒക്കെ കാണിച്ച സ്റ്റിച് പൊട്ടാണ് ചാൻസ് ഉണ്ട്.. ബി കെയർഫുൾ.. പിന്നെ അമ്മ പോയി എന്ന് കരുതി വിഷമിക്കണ്ട.. ഞാൻ ഉണ്ട്.. പിന്നെ ഒരു ഹോം നഴ്‌സിനെ നിർത്താം.. ഡോണ്ട് വറി.. എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട.. ”

ഞാൻ അവളുടെ അരികിൽ ഇരുന്ന് പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കി..

“ഏട്ട്… അല്ല സർ.. എന്നോട് ദേഷ്യം ഒന്നും തോന്നുന്നില്ലേ.. ഞാൻ നിങ്ങളോട് കാണിച്ചതിനു..അന്ന് എല്ലാവരുടെയും ..”

അവൾ വീണ്ടും തുടർന്നപ്പോൾ ഞാൻ തടുത്തു..

“കൃഷ്ണ ആ ടോപ്പിക് വിടാം.. എനിക്ക് തന്നോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ല.. അതേ കുറിച്ച് ആലോചിച്ച് വെറുതെ വിഷമിച്ചു സമയം കളയണ്ട.. ”

ഞാൻ അവളോട് പറഞ്ഞ്‌ അവിടെ നിന്നും എണീറ്റു പോകാൻ നേരം അവൾ വീണ്ടും വിളിച്ചു..

“ഒരു കാര്യം കൂടി.. ഇത് ഞാൻ അന്ന് കോളേജിൽ വന്നപ്പോൾ പറയണം എന്ന് കരുതിയതാണ്.. പക്ഷെ പറ്റിയില്ല.. ”

ഞാൻ തിരിഞ്ഞു നോക്കി.. അവളുടെ കണ്ണ് നിറഞ്ഞിരുന്നു..

“താങ്ക്സ് ..എന്നെ അന്ന് രക്ഷിച്ചതിനു.. ലിനു.. ലിനു എന്നോട് പറഞ്ഞിരുന്നു.. സർ ആണ് അവരെ വിട്ടത് എന്ന്.. അന്ന്.. നിങ്ങൾ പറഞ്ഞത് കേട്ടിരുന്നു എങ്കിൽ അങ്ങനെ ഒന്നും സംഭവുക്കില്ലായിരുന്നു അല്ലെ.. അവർ.. അവർ എന്റെ അച്ഛനെ തല്ലില്ലായിരുന്നു.. എല്ലാം ഞാൻ കാരണം അല്ലെ.. ”

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.