“കഴിച്ചു കഴിഞ്ഞോ.. ”
“ആ..അവളുടെ കഴിഞ്ഞു.. ”
അവർ അത് പറഞ്ഞുകൊണ്ട് പാത്രം കഴുകാൻ വാഷിംഗ് ബേസന്റെ അടുത്തേക്ക് നടന്നു..
“ആന്റിക്ക് കഴിക്കാറായോ.. എങ്കിൽ നമ്മുക്ക് ഒരുമിച്ച് ഇരിക്കാം.. ഇഫ് യു ഡോണ്ട് മൈൻഡ്..”
“അതിനു എന്താ മോനെ.. ധ വരുന്നു..”
“അവർ ഭക്ഷണം പ്ലേറ്റിൽ എടുത്ത ടേബിളിൽ വന്നിരുന്നു. ഞാൻ എനിക്കുള്ളതും..”
“നേരത്തെ ഞാൻ പറഞ്ഞത് ആന്റിക്ക് വിഷമം ആയി എന്ന് മനസ്സിലായി.. എന്റെ ശീലം ആണ് അത് അല്ലാതെ ആന്റി വെക്കുന്ന ഭക്ഷണം കഴിക്കാൻ ഇഷ്ടം ഇല്ലാതെ അല്ലട്ടോ..”
ഞാൻ പറഞ്ഞപ്പോൾ അവർ ഒന്ന് പുഞ്ചിരിച്ചു..
“കേട്ടപ്പോ ചെറിയ വിഷമം തോന്നി.. ഇപ്പൊ ഇല്ലട്ടോ.. അവൾ പറഞ്ഞു.. പുറം രാജ്യങ്ങളിൽ ജീവിച്ചു ശീലിച്ചവർ സ്വയം എല്ലാം കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപെടുന്നവർ ആണ് എന്ന്.. നല്ല ഗുണം ആണ്..”
അവർ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.. ഞങ്ങൾ ഭക്ഷണം കഴിച്ചു.. പാത്രങ്ങൾ എല്ലാം ഞങ്ങൾ രണ്ടു പേരും കൂടി കഴുകി..ശേഷം അവർ കിടക്കാൻ റൂമിലേക്ക് പോയി..
ഞാൻ കുറച്ച് നേരം ടീവി കണ്ട ശേഷം കിടന്നു..
രണ്ട് മൂന്ന് ദിവസം കടന്നു പോയി.. അവളുടെ മുറിവ് ഡ്രസ് ചെയ്യാൻ ഒരു നഴ്‌സ് വരും..നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് അവിടുന്ന് ഒരു നഴ്‌സിനെ ഇങ്ങോട്ട് വിടാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.. നഴ്‌സ് വന്ന് മുറിവ് ഒക്കെ ഡ്രസ്സ് ചെയ്തു.. മുറിവ് ഉണങ്ങുന്നുണ്ട് എന്ന് അവർ പറഞ്ഞു..
ദിവസങ്ങൾ കടന്നു പോയി.. അവൾ ഇപ്പോ മെല്ലെ നടക്കാൻ തുടങ്ങി അധിക ദൂരം ഇല്ല.. ബാത്‌റൂം വരെ അവളുടെ അമ്മയുടെ കൈ പിടിച്ചു നടക്കും..
ഇടക്ക് കാണുമ്പോൾ ഒന്ന് ചിരിക്കും മരുന്നു കഴിച്ചോ എന്നൊക്കെ ചോദിക്കും എന്നല്ലാതെ ഞങ്ങൾ ഒന്നും വലുതായ് സംസാരിക്കാറില്ല.. അതിന്റെ അവ്ശ്യവും ഇല്ല എന്ന് എനിക്ക് തോന്നി..
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle