“അങ്കിൾ വരു.. ഞാൻ കൊണ്ടുപോയി വിടാം..”
അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു..
“അത്.. മോനെ വേണ്ട.. ഞാൻ ബസിന് പൊക്കോളാം ഇനിയും ബുദ്ധിമുട്ട് ആവണ്ട..”
“അങ്കിൾ വാ.. ഈ കോലത്തിൽ ഇനി ബസിൽ പോവണ്ട.. വാ..”
ഞാൻ അതും പറഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചപ്പോൾ അദ്ദേഹം എന്നെ തടഞ്ഞു..
“വന്നത് ഈ കോലത്തിൽ ബസിൽ തന്നെയാണ്.. അതുപോലെ തിരിച്ചു പോകുന്നു.. മോൻ പൊക്കൊളു.. കോളേജിൽ പോവാൻ സമയം ആയില്ലേ..പൊക്കൊളു..”
ഞാൻ എന്തോ പറയാൻ വന്നതും ബസിന്റെ ഹോണ് ശബ്ദം കേട്ടു..ബസ് നിർത്തിയപ്പോൾ അദ്ദേഹം ഒന്നും മിണ്ടാതെ എന്നെ മറികടന്ന് അതിൽ കയറി..
ബസ് പോകുന്ന വഴി ഞാൻ നോക്കിനിന്നു ഒരു നിമിഷം.. ശേഷം റോഡ് ക്രോസ് ചെയ്ത് ബൈക്കിൽ കയറി നേരെ കോളേജിലേക്ക് വണ്ടി എടുത്തു..
*******
വേണിയുടെ അച്ഛൻ ബസ് ഇറങ്ങി നേരെ ഹോസ്പിറ്റലിൽ അവൾ കിടക്കുന്ന മുറി ലക്ഷ്യം ആക്കി നടന്നു..
അദ്ദേഹത്തിന്റെ മനസ് വല്ലാതെ വേദനച്ചിരുന്നു.. അസ്വസ്ഥൻ ആയിരുന്നു.. അവസാന പ്രതീക്ഷയും കൈ വിട്ട പോലെ തോന്നി..
കാരണം എന്തിനും കൂടെ ഉണ്ടാവുന്ന ഡേവിഡ് സർ സ്ഥലത്തു ഇല്ല.. പോയിട്ട് ഏറെ നാളുകൾ ആയി.. അവിടെ എന്തോ കല്യണമോ മറ്റുമാണ് എന്നാണ് പോകുമ്പോ പറഞ്ഞത്.. കൂടാതെ പഴയ സുഹൃത്തുക്കൾ ഒത്തു അവരോടൊപ്പം യാത്ര പോവും എന്നും പറഞ്ഞിരുന്നു.. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാനും മടിക്കേണ്ട എന്ന് പറഞ്ഞിരുന്നു.. പക്ഷെ എന്തോ സന്തോഷത്തോടെ യാത്ര പോയവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് അദ്ദേഹത്തിന് തോന്നിയത് കൊണ്ടാവും വിളിച്ച് കാര്യങ്ങൾ പറഞ്ഞില്ല..
ഡോർ തുറന്ന് അകത്തു കയറി അദ്ദേഹം കണ്ടത് വിഷമിച്ചു മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന രണ്ട് പേരെ ആണ്..
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle