കൃഷ്ണവേണി X[രാഗേന്ദു] 2027

‘മോനെ.. കിടന്നില്ലേ.”

തിരിഞ്ഞു നോക്കി അവളുടെ അച്ഛൻ ആണ്..

“അങ്കിൾ ഉറങ്ങിയില്ലേ..! വാ ഇരിക്ക്..”

അദ്ദേഹം ഒരു ചെറു ചിരിയോടെ കസേരയിൽ ഇരുന്നു..

“മോനെ.. നാളെ ഞാൻ നാട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുവാ…കമ്പനിയിൽ നിന്ന് വിളിച്ചിരുന്നു ഒരുപാട് ലീവ് ആയി എന്നുപറഞ്ഞ്.. ഒരു സാധാരണ തൊഴിലാളി ആണ്..അതും കൂടി നഷ്ടപെട്ട പിന്നെ ജീവിക്കാൻ വേറെ നിവർത്തി ഇല്ല.. ഇവിടെ ഇപ്പൊ മോൻ ഉണ്ടല്ലോ എന്ന ആശ്വാസം ആണ് ..ബുദ്ധിമുട്ട് ആവുന്നുണ്ട് എന്നറിയാം..പക്ഷെ വേറെ ഒരു നിവർത്തി ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ..”

അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“അങ്കിൾ.. എനിക്ക് ബുദ്ധിമുട്ട് ഒന്നും ആയിട്ടില്ല.. അതേ കുറിച്ച് ഓർത്തു വിഷമിക്കേണ്ട..എന്നെ വിശ്വാസം ഉണ്ടേൽ പൊക്കോളു.. ”

അദ്ദേഹം എന്നെ നോക്കി..

“മോനെ വിശ്വാസകുറവ് ഒന്നുമില്ല.. ആരെക്കാൾ ഇപ്പൊ എനിക്ക് വിശ്വാസം മോനെ ആണ്.. ഞങ്ങൾ കാരണം മോന്റെ കുടുംബം മോനോട് അകൽച്ച കാണിക്കുന്നു..എന്നിട്ടും ഞങ്ങളോട് ഒരു വെറുപ്പോ ദേഷ്യമോ ഇല്ലാതെ സഹായിക്കുന്നു.. ഈ ഗുണം ആർക്കും ഉണ്ടാവില്ല മോനെ.. അപൂർവം ചിലരിൽ മാത്രമേ ഉണ്ടാവൂ.. എത്ര നന്ദി പറഞ്ഞാലും കുറഞ്ഞുപോവത്തെ ഉള്ളു..

അവൾ ഒന്ന് എണീറ്റ് നടക്കുന്നത് വരെ മതി.. അത് വരെ ഒന്ന് എന്റെ മോളെ നോക്കികൊള്ളണേ ..ആർക്കും വിട്ട് കൊടുക്കല്ലേ..”

അതുപറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഞാൻ ആശ്വസിപ്പിച്ചു..ആർക്കും വിട്ട് കൊടുക്കില്ല എന്നും അദ്ദേഹം പറഞ്ഞത് പോലെ അവൾ ഓക്കെ ആയിട്ടെ ഇവിടെ നിന്നും പോവുള്ളു എന്ന് ഞാൻ അദ്ദേഹത്തിന് വാക്ക് കൊടുത്തു…

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.