“ആഷ്‌ലി എന്താ ആംബുലൻസ് ഒക്കെ.. എനി പ്രോബ്ലം..”
കൂട്ടത്തിൽ ഒരാൾ എന്റെ അടുത്ത് വന്നു ചോദിച്ചു..
“ഇല്ല..വേണ്ടപ്പെട്ടവർ ആണ്.. കുറച്ച് ദിവസം എന്റെ ഒപ്പം ഉണ്ടാവും.. വേറെ എന്തെങ്കിലും അറിയണം എന്നുണ്ടോ..!”
ഞാൻ അയാളോട് ചോദിച്ചപ്പോൾ അയാൾ ഒന്ന് ഇളിച്ചു..
“ഏയ്.. ഇനി ഒന്നുമില്ല.. യു ക്യാരി ഓൺ.. ”
അയാൾ അതും പറഞ്ഞ് എല്ലാവരെയും കൂട്ടി പോയി.. എന്തെങ്കിലും കണ്ടാൽ അപ്പൊ കൂട്ടത്തോടെ വരും.. ഓരോരോ ആളുകൾ.. ഞാൻ സ്വയം ചിന്തിച്ചു..
അവർ പോയപ്പോൾ ആംബുലൻസിന്റെ ഫ്രണ്ട് ഡോർ തുറന്ന് അവളുടെ അച്ഛൻ ഇറങ്ങി വന്നു.. ബാക്ക് ഡോർ തുറന്ന് അവളുടെ അമ്മ ഇറങ്ങി…
അവൾ ഞങ്ങളെ നോക്കി എന്ത് ചെയ്യണം എന്നറിയാതെ..
അവളുടെ അച്ഛൻ അവൾ കിടക്കുന്ന കണ്ട് എന്നെ നോക്കി..
ഞാൻ അകത്ത് കയറി.. അവൾ എന്റെ മുഖത്തേക്ക് നോക്കി.. അവളുടെ സമ്മതത്തിനു കാത്തു നിൽക്കാതെ മെല്ലെ കോരി എടുത്തു.. അവൾക്ക് ഒട്ടും വേദനിക്കാത്ത രീതിയിൽ.. അവൾ ഒന്ന് ഞെട്ടുന്നത് ഞാൻ അറിഞ്ഞു.. എന്റെ മുഖത്തേക്ക് തന്നെ കണ്ണ് എടുക്കാതെ നോക്കുന്നവളെ ഞാൻ മെല്ലെ പുറത്തേക്ക് ഇറക്കി..
അവളുടെ അച്ഛനും അമ്മയും എന്റെ മുഖത്തേക്ക് നോക്കി.. ഞാൻ ഒന്നും മിണ്ടാതെ ബിൾഡിങിന്റെ അകത്തേക്ക് നടന്നു..
അവർ രണ്ടുപേരും ബാഗ് എടുത്ത് എന്റെ പുറകിൽ വന്നു..
നേരെ ലിഫ്റ്റിൽ കയറി.. ഫ്ലാറ്റിനു മുൻപിൽ എത്തിയതും എന്റെ തോളിൽ കിടന്ന ബാഗിൽ സൈഡ് പോക്കറ്റിൽ നിന്നും ചാവി എടുത്തു തുറക്കാൻ അവളുടെ അച്ഛനോട് ഞാൻ പറഞ്ഞു.. അദ്ദേഹം തുറന്നു..
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle