ഡോക്ടർ ഒന്നും കൂടി പരിശോധിച്ചു.. ഒരു ആംബുലൻസ് റെഡി ആക്കി അവളെ അതിൽ കയറ്റി.. കൂടെ അവളുടെ അച്ഛനും അമ്മയും.. ഡ്രൈവർക്ക് ഞാൻ സ്ഥലം പറഞ്ഞുകൊടുത്തു..
ലിനു എന്റെ അടുത്തു വന്നു.. ഒന്ന് പുഞ്ചിരിച്ചു.. ഞാൻ തിരിച്ചും..
“നി എന്താ അവിടെ റിസ്‌ക്ക് എന്നു പറഞ്ഞത്.. നിനക്കും ഭീഷണി ഉണ്ടോ..?”
അവൻ അതേ എന്ന് തലയാട്ടി..
“പോലീസിൽ പരാതി പെട്ടില്ലേ.. നിന്റെ അങ്കിളിനെ വിവരം അറിയിക്കായിരുന്നില്ലേ..!?”
ഞാൻ ചോദിച്ചപ്പോൾ അവൻ ഒന്ന് ചിരിച്ചു..
“അവർ നമ്മൾ വിചാരിച്ചപോലെ നിസാരം അല്ല സർ.. അങ്കിളിനെ അവരുടെ ഇൻഫ്ലുൻസ് വച്ച് സ്ഥലം മാറ്റി.. ഇപ്പൊ അവരുടെ ആളുകൾ ആണ് അവിടെ.. സോ ഇനി ആ കേസ് അത്രേ സ്‌ട്രോങ് ആയി മുൻപോട്ട് പോവില്ല..കേസ് പിൻവലിച്ചാൽ അവർക്ക് പുറത്ത് ഇറങ്ങാം അതിനു വേണ്ടി അവർ എന്തും ചെയ്യും..
അവൾക്ക് ഈ അവസ്ഥ ആയ കാരണം ആണ് ഈ മുറിവ് ഒക്കെ ഒന്ന് മാറുന്നത് വരെ മതിയാവും പിന്നെ അവൾ വീട്ടിലേക്കു പൊക്കോളും.. ബുദ്ധിമുട്ടിക്കില്ല ഉറപ്പ് തരുന്നു..”
“മ്മ്മ്..പോട്ടെ.. അവളെ കാണാൻ തോന്നുമ്പോ വന്നോളൂ.. അവൾക്കും ഒരു ആശ്വാസം ആവും..”
“ശരി..”
ലിനു അത് പറഞ്ഞ് ആംബുലൻസിന്റെ അടിത്തേക്ക് ചെന്നു.. ഞാൻ നേരെ പാർക്കിങ്ങിൽ പോയി വണ്ടി എടുത്ത് ഫ്ലാറ്റിലേക്ക് തിരിച്ചു..
ഫ്ലാറ്റ് ഗേറ്റിനു മുൻപിൽ എത്തിയപ്പോൾ ആംബുലൻസ് നിൽക്കുന്നത് ഞാൻ കണ്ടു.. വണ്ടി മുൻപോട്ട് എടുത്ത് അവരോട് അകത്തേക്ക് കയറ്റി നിർത്താൻ പറഞ്ഞു.. എന്റെ വണ്ടി പാർക്ക് ചെയ്ത് ആംബുലൻസിന്റെ അടുത്തേക്ക് നടന്നു..
സെക്യൂരിറ്റി എന്റെ അടുത്തേക്ക് ഓടി വന്നു.. കൂടെ ഫ്ലാറ്റിലെ ചില ആളുകൾ ആംബുലൻസിന്റെ ശബ്ദം കേട്ടത് കൊണ്ട് ആവാം അവിടെ കൂടി നിന്നു.. ഞാൻ എല്ലാവരെയും ഒന്ന് നോക്കി..
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle