ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.. അവിടെ തല കുമ്പിട്ട് നിൽക്കുകയാണ്..
“ഡോക്ടർ.. കുറച്ച് പേർസണൽ പ്രോബ്ലംസ് ഉണ്ട്.. അതാവും അവർ നിർബന്ധം പിടിക്കുന്നത്..”
“പേർസണൽ പ്രോബ്ലംസ് ഒക്കെ നോക്കി ഇരുന്ന കുട്ടിയുടെ അവസ്ഥ മോശം ആവും.. പിന്നെ ഒക്കെ നിങ്ങളുടെ ഇഷ്ടം.. ഇവരുടെ വീട്ടിലേക്ക് ആണ് കൊണ്ടുപോകുന്നത് എങ്കിൽ ഐ കാൻറ്റ് അഗ്രി..”
ഡോക്ടർ അതു പറഞ്ഞ് പുറത്തേക്ക് നടന്നു..
എല്ലാവരും മുഖത്തോട് മുഖം നോക്കി..
“മക്കൾക്ക് രണ്ടുപേർക്കും ഒരുപാട് നന്ദി ഉണ്ട്.. അവൾക്ക് വേണ്ടി കൂടെ നിന്നതിനു.. ഇനി വേണ്ട അത് ചിലപ്പോൾ നിങ്ങളുടെ ജീവൻ തന്നെ ആപത്തിൽ ആവും.. അത് നിങ്ങളുടെ അച്ഛനും അമ്മയ്ക്കും സഹിക്കാൻ ആവില്ല.. ”
അദ്ദേഹം രേവതിയോടും ലിനുവിനോടും പിറഞ്ഞു കരഞ്ഞു..
“അങ്കിൾ എന്നും ഞങ്ങൾ കൂടെ ഉണ്ടാവും… അതുകൊണ്ട് തന്നെ ആണ് ഞങ്ങളുടെ അരുടെങ്കിലും വീട്ടിൽ നിൽക്കാം എന്ന് പറഞ്ഞത്..
പക്ഷെ പിന്നെ ആലോചിച്ചപ്പോൾ അത് റിസ്‌ക്ക് ആവും എന്ന് എനിക്കും തോന്നി..
ലിനു എന്നെ നോക്കി പറഞ്ഞപ്പോൾ അദ്ദേഹം എന്നെ നോക്കി.
ലിനുവിന്റെ വീട്ടിൽ എന്ത് റിസ്‌ക്ക് ആണ്.. ഇനി അവന്റെ നേരെയും ഭീഷണി വന്നോ.. എന്ന് ഞാൻ സ്വയം ആലോചിച്ചു..
രേവതി ഒന്നും മനസ്സിലാവാതെ നിൽക്കുന്നുണ്ട്..
അദ്ദേഹം എന്റെ അടുത്തേക്ക് വന്നു..
“മോനെ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ മോന്റെ മുഖം ആണ് ആദ്യം എത്തിയത്.. ഒന്നും കൂടി ചോദിക്കുന്നു.. സഹായിക്കുമോ.!”
അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ഞാൻ എല്ലാവരെയും നോക്കി..
“എനിക്ക് സമ്മതം പക്ഷെ.. എന്റെ കൂടെ നിക്കാൻ കൃഷ്ണക്കും സമ്മതം ആണോ എന്ന് എനിക്ക് അറിയണം.. അത് കൃഷ്ണ തന്നെ പറയണം.. ”
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle