കുറച്ച ദൂരം പോയി.. വണ്ടി സൈഡിൽ നിർത്തി.. ഫ്ലാറ്റിലേക്ക് പോകണോ അതോ അവളുടെ അടുത്തേക്ക് പോകണോ എന്ന് ഞാൻ ആലോചിച്ചു.. ഇനി ഇതിന്റെ പേരിൽ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഒരു മനസമാധാനം ഉണ്ടാവില്ല എന്ന് ഞാൻ ചിന്തിച്ചു. വണ്ടി തിരിച്ച് ഫ്ലാറ്റിലേക്ക് പോകുന്നതിനു പകരം ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് എടുത്തു..
ഹോസ്പിറ്റൽ ഗേറ്റ് കടന്ന് വണ്ടി പാർക്ക് ചെയ്ത് ഞാൻ നേരെ അവളുടെ മുറിയിലേക്ക് നടന്നു..
ചെന്ന് ഡോർ തുറന്നതും അവളുടെ അച്ഛൻ ഡോക്ടറോട് സംസാരിക്കുന്നത് ആണ് കണ്ടത്.. കൂടെ ലിനുവും രേവതിയും എല്ലാവരും ഉണ്ട്..
ഞാൻ കയറിയതും എല്ലാവരുടെ നോട്ടം എന്റെ മുഖത്തേക് വന്നു.. അവളുടെ അച്ഛന്റെ മുഖ ഭാവം എനിക്ക് മനസ്സിലായില്ല..
ഞാൻ നേരെ അകത്തേക്ക് നടന്നു..
“എന്തുപറ്റി..?”
ഞാൻ ഡോക്ടറോട് ചോദിച്ചു.. അദ്ദേഹത്തിന്റെ മുഖത്ത് ദേഷ്യം ആണ്..
“ഇയാൾക്ക് ഡിസ്ചാർജ് വേണം എന്ന്.. ആ കുട്ടിക്ക് ഇപ്പോഴും മുറിവുകൾ ഒന്നും ശരിയായിട്ടില്ല.. ഇവരുടെ വീട് ആണെങ്കിൽ നല്ല ദൂരവും ഉണ്ട്.. ഈ സ്ഥിതിയിൽ അത്രേം ദൂരം ട്രാവൽ ചെയ്താൽ ആ കുട്ടിയുടെ അവസ്ഥ വളരെ മോശം ആവും.. ”
ഞാൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് നോക്കി.. അവിടെ നിസ്സഹായ അവസ്ഥ.. അവളുടെയും അമ്മയുടെ മുഖത്തും സങ്കടം ആണ്..
“എന്നാൽ ഈ കുട്ടികളുടെ ആരുടെങ്കിലും വീട്ടിൽ നിക്കാം എന്ന് പറഞ്ഞപ്പോൾ അതിനു സമ്മതം അല്ല.. ഇതിനു ഞാൻ അനുവദിക്കില്ല.. ഡിസ്ചാർജ് വേണം എന്ന് നിർബന്ധം ആണെങ്കിൽ അടുത്ത് ആവണം.. എൽസ് ഐ വിൽ നോട്ട് ഗിവ് ഡിസ്ചാർജ്.. പിന്നെ മുറിവ് ഒക്കെ ഡ്രെസ് ചെയ്യണം.. എണീറ്റ് നടക്കാൻ പോലും ആ കുട്ടിക്ക് സാധിക്കുന്നില്ല.. ഇയാൾ എന്തിനാ നിർബന്ധം പിടിക്കുന്നത് എന്ന് മനസിലാവുന്നില്ല.. താൻ പറഞ്ഞ് മനസിലാക്ക്..”
അടുത്തത് എപ്പഴാ
Iniyum 13 min und..
Vannu lle