കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2309

“അങ്കിൾ അവനെ വീട്ടിലേക്ക് കൂട്ടിക്കോളൂ.. ആന്റിക്കും അതാണ് മനസിൽ എന്ന് എനിക്ക് അറിയാം.. സ്വന്തം മകൻ ആണ് ഈ അവസ്ഥയിൽ.. അമ്മ അല്ലാതെ വേറെ ആർക്കും അവനെ നോക്കാൻ സാധിക്കില്ല.. ഇനി വല്ല സർക്കാർ വക ഏതെങ്കിലും സെന്ററിൽ ആകിയാലും ഒരു അമ്മയുടെ സ്നേഹം അവനു കിട്ടില്ലല്ലോ.. അതോർത്ത് ആ അമ്മയുടെ മനസ് മകന് വേണ്ടി നീറും.. അവൻ ഇനി കൃഷ്ണയെ ഒന്നും ചെയ്യാൻ പോകുന്നില്ല.. അവൻ തെറ്റ് മനസിലാക്കിട്ടുണ്ടാവും.. നമ്മുക്ക് നാളെ അവനെ പോയി കാണാം..”

ഞങ്ങൾ അടുത്ത ദിവസം തന്നെ അവനെ കാണാൻ ജയിലിൽ പോയി.. വീൽ ചെയറിൽ ഇരുന്ന് വരുന്നവനെ ഞാൻ ഒന്ന് നോക്കി.. അവൻ എന്നെ കണ്ടതും കണ്ണുകളിൽ പേടി നിറഞ്ഞു..പക്ഷേ അവൻ പുറത്തു കാണിച്ചില്ല..കൃഷ്ണയെ കൊണ്ടാണ് ഞങ്ങൾ പോയത്.

അവൻ ഞങ്ങളോട് ക്ഷമ പറഞ്ഞു..അവൻ തെറ്റ് മനസിലാക്കി എന്ന് എനിക്ക് ബോധ്യം വന്നത് കൊണ്ടാണ് ഞാൻ ഈ തീരുമാനം എടുത്തത്.. കൃഷ്ണക്കും സമ്മതം ആവും എന്ന് എനിക്ക് തോന്നി..

അവൻ അവളോട് ക്ഷമ ചോദിച്ചപോൾ അവൾക്ക് ഹരിയോട് ക്ഷമിക്കാൻ ആവില്ല എന്ന് അവന്റെ മുഖത്തു നോക്കി പറഞ്ഞു.. ശരിയാണ് ഒരു പെണ്ണിനും അവനെ പോലെ ഒരുത്തനോട് ക്ഷമിക്കാൻ ആവില്ല..

അവൾ അവളുടെ അച്ഛനോട് അവനെ വീട്ടിൽ തമാസിപ്പിച്ചോളാണ് പറഞ്ഞു.. പക്ഷെ അവൾ അവിടെ നിക്കില്ല എന്നായിരുന്നു മറുപടി.. സോ ഞാൻ അവളോട് തറവാട്ടിൽ നിൽക്കാൻ പറഞ്ഞു.. അവൾ സമ്മതം പറഞ്ഞു..

ദൂരത്തിൽ ആണെങ്കിലും ഞങ്ങളുടെ പ്രണയത്തെ അത് ബാധിച്ചില്ല.. എന്നും ഫോണ് കോൾസ് ഇല്ല മെസ്സേജ് ഇല്ല.. പക്ഷെ ലീവിന് വരുമ്പോൾ ഞാനും അവളും മാത്രം ആയി ഒരു ലോകം ആയിരുന്നു.. അവിടെ മറ്റാർക്കും പ്രവേശനം ഇല്ലായിരുന്നു.. അവൾ ലീവിന് വരുമ്പോൾ ഞങ്ങൾ എവിടെങ്കിലും ട്രിപ്പിന് പോകും.. ഇല്ലെങ്കിൽ തറവാട്ടിൽ തന്നെ ഞങ്ങൾ സ്പെൻറ് ചെയ്യും.. അവൾക്ക് ട്രിപ്പിനെകാൽ തറവാട്ടിൽ എല്ലാവരോടൊപ്പം നിൽക്കാൻ ആയിരുന്നു ഇഷ്ടം..

****

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.