അപരാജിതൻ 23[Harshan] 13408

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ഡ്രാഗൺ

    ഹർഷാപ്പി

    23 വരെ വായിച്ചു .

    ഒരു രക്ഷയും ഇല്ല മോനെ – ആകെ ഒരു മൂകത മാത്രം വായിച്ചു കഴിയുമ്പോൾ

    ഓരോ തവണ ഓരോ ഭാഗത്തിലും പ്രതേകതകൾ കൊണ്ട് നിറയ്ക്കുന്നുണ്ട് താൻ

    സാക്ഷാൽ ശങ്കരന്റെ അനുഗ്രഹം ഉണ്ടാകട്ടെ – ഓം നമഃശിവായ

    പിന്നെ ഒരു അപേക്ഷ

    രണ്ടു പാർടികൾ ഒരുമിച്ചു ഇടുന്നതിനേക്കാൾ ഒരു 10 ദിവസത്തെ ഗ്യാപ്പിൽ ഇട്ടാൽ നേരം വെളുക്കും വരെ വായിച്ചു ഓഫീസിൽ വന്നിരുന്നു ഉറക്കം തൂങ്ങുന്നത് ഒഴിവാക്കാമായിരുന്നു

    ?????

    സ്വന്തം

    ഡ്രാഗൺ

    1. Ingeeeer evide poyi…???
      Nxt part n valla vivarum ndoo

      1. Ithiri താമസം ഉണ്ട്

    2. ഡ്രാഗൺ ബ്രോ..

      ഒരുപാട് സ്നേഹം….

  2. Super Harsha bakki eppozha

    1. Vaikum ബ്രോ..

  3. ഇപ്പോഴാ വായിച്ചു കഴിഞ്ഞേ വളരെ ഇഷ്ടപ്പെട്ടു ഇ പാർട്ടും?
    ഇനി അടുത്തത് എന്നാ?

  4. ശിവ ശൈലത്തെ അവൻ വളർത്തി എടുത്തു……. ഇത്രയൊക്കെ മാറ്റങ്ങൾ സംഭവിക്കുമ്പോഴും അവർ അറിയുന്നില്ല അവൻ ആണ് അവരുടെ രക്ഷകൻ എന്ന്……… പാറു വല്ലാത്ത change തന്നെയാണ് അവൾക്ക്…ഒരുപാട് നന്നായാ പോലെ….ഇനി അപ്പുവിനെ അവൾക്ക് കിട്ടണമെങ്കിൽ പാർവതി ദേവി തപസ്സ് ഇരുന്ന പോലെ ചെയ്യേണ്ടി വരും…..

    അവൻ വന്നത് അറിഞ്ഞ പലരും അവിടെ ഉണ്ടല്ലേ…… കലകേയന്മരെ അവസ്ഥ ആലോചിക്കുമ്പോൾ ചിരി വരുന്നു. അവന്മാരെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞ നടക്കാ അവർ പ്രാർത്ഥിച്ചു കൊണ്ടിരുന്ന ദൈവത്തിനു പോലും ശിവനെ പേടിയാണ്…. അപ്പോഴാ അവന്മാരുടെ ഓരോ പരിപാടി….

    ഇഷനികക്ക് കിട്ടിയത് ഇഷ്ടായി… ഇനി സൂര്യനും കൂടി കിട്ടണം…… ഹൊ അവരിൽ ആരേലും ഒന്ന് ഇടിച്ച് പിഴിയുന്ന ത് അടുത്ത ഭാഗത്തിൽ എങ്കിലും കാണാനേ……. അമ്രപാലി അപ്പുവിനെ കാണുമെന്ന് വിചാരിച്ചു…. വില്ലൻമാർ ഒക്കെ എത്തി തുടങ്ങി…. ഇനി യുദ്ധത്തിനായി കാത്തിരിക്കുന്നു……. പിന്നെ ആയി തള്ളക്ക്. ഇട്ട് രണ്ടെണ്ണം പൊട്ടിക്കാൻ പറ്റോ…അഹങ്കാരം കുറച്ച് കൂടുതൽ ആണ്…. പിന്നെ ഇഷനികക്കും???????????

    1. ഇനിയാണ് കഥ…..

  5. ?‌?‌?‌?‌?‌?‌?‌?‌?‌

    Harshan bro….

    ഓരോ പേജ് വായിക്കുമ്പോഴും മനസ്സിൽ ആദിയാണ്…

    page തീരാൻ പോകുന്നു എന്നുള്ള അറിവ് ഒരുപാട് സംഘടപ്പെടുത്തുന്നു…

    എന്തുതന്നെ ആയാലും ഇത്രയും page ഞങ്ങൾക്ക് വേണ്ടി എഴുതിയ തങ്ങൾക് ഇരിക്കട്ടെ ഇന്നത്തെ എന്റെ സല്യൂട്ട്???…

    ഞാൻ കൊറേ Shri Shashi Pallath,palakkad തപ്പി …

    ഒരു ഹിന്ദിക്കാരൻ മാച്ച് ആകുന്നുണ്ട്…

    ഇനി വഴിയേ തപ്പി കണ്ടുപിടിക്കണം നിങ്ങളെ…?️?️?️?️?️?️?️?️

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        ആ ഹിന്ദിക്കാരൻ endhokkayo ചോദിക്കുന്നു…

        ഞാൻ block ആക്കി
        ????????????

        ഇനി ആ paribadi ക്ക് ഞാൻ ഇല്ല
        ????????

    1. എന്നോട് ചോദിച്ചാല്‍ പോരെ..

    2. സുജീഷ് ശിവരാമൻ

      തപ്പിയിട്ട് കാര്യം ഇല്ല.. ഒന്നിലും ഇല്ല ആൾ…

  6. Soooper bro

    1. Ini എപ്പോഴാ bro

  7. എന്റെ harshetta enikk ഒന്നേ പറയാനുള്ളൂ….. നിങ്ങള്‍ക്ക് ഇത് ഒരു book ആക്കി publish cheythukoode…

    1. നോക്കാം…ബ്രോ

  8. Harsheta..onnum parayanilla..adipoli..Enna eni adutha bhagam post cheyyuka

  9. Excellent,,,worth the wait

  10. Super thakarthuuuu??????

    1. സ്നേഹം ബ്രോ..

  11. *ഹർഷേട്ടാ…… കുടുക്കി തിമിർത്തു കലക്കി

    ഒരുപാട് ഒരുപാട് സന്തൊഷമയി ഈ ഭാഗം വായിച്ചപ്പോൾ

    ശിവശൈലത്തെ എല്ലാവർക്കും നന്മകൾ ചെയ്തു

    പാറു അകെ മാറിപ്പോയി ഹ ഹാ ……

    നടക്കട്ടെ നമ്മുടെ അപ്പുവിന്റെ ആദിശങ്കരന്റെ രുദ്രതെജന്റെ അറിവഴകന്റെ എല്ലാം സംഹാരവും നിയോഗവും

    നമ്മുടെ ആൾക്കിത്തിരി ദേഷ്യം കൂടുതലാണെന്ന് തോന്നുന്നല്ലോ

    ഹ ഹാ ……..

    എല്ലാം ശിവമയം

    ഓം നമഃശിവായ

    എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ കൊച്ചനിയൻ

    Dragons ?*

  12. ഹരീഷേട്ടാ കുടുക്കി തിമിർത്തു കലക്കി

    ഒരുപാട് ഒരുപാട് സന്തൊഷമയി ഈ ഭാഗം വായിച്ചപ്പോൾ

    ശിവശൈലത്തെ എല്ലാവർക്കും നന്മകൾ ചെയ്തു

    പാറു അകെ മാറിപ്പോയി ഹ ഹാ ……

    നടക്കട്ടെ നമ്മുടെ അപ്പുവിന്റെ ആദിശങ്കരന്റെ രുദ്രതെജന്റെ അറിവഴകന്റെ എല്ലാം സംഹാരവും നിയോഗവും

    നമ്മുടെ ആൾക്കിത്തിരി ദേഷ്യം കൂടുതലാണെന്ന് തോന്നുന്നല്ലോ

    ഹ ഹാ ……..

    എല്ലാം ശിവമയം

    ഓം നമഃശിവായ

    എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ കൊച്ചനിയൻ

    Dragons ?

    1. ഡ്രാഗൺ പിള്ള

      അവനിനി nallpole ദേഷ്യപെടമല്ലോ..

  13. ഹർഷാപ്പീ ..അപ്പൊ ശെരിക്കും അപരാജിതൻ ആരാ ??

    1. കലകേയൻ

      ഭൈരവൻ

      ആദിശങ്കരൻ

  14. Ithinonnum abhiprayam parayan njn aaal allooo…….??????

    Manivathoor ini onn cmplt aaki thannoodeee…..

      1. Enn…??????onn pettann thaadooo….nalla stories vere varnnum illaa…

  15. Dear ഹർഷൻ

    എന്നാലെ 3 മണി വരെ ഇരുന്നാണ് 2 പാർട്ടും തീർത്തത്ത് അതു കൊണ്ടു ഇന്നലെ കമെന്റ് ചെയ്യാൻ സാദിച്ചില…

    2 പാർട്ടും കലക്കി..ഒരുപാട് ഇഷ്ടപ്പെട്ടു….

    പാറുവിന്റെ കാര്യങ്ങൾ മാത്രമാണ് 2 ഭാഗത്തും ഒരുപാട് സങ്കടം തന്നത്….

    എന്നാലും ആദിക് ഒരു സീൻ പിടിത്തം നടന്നാലോ അതു കൊള്ളാം…????

    എന്തായാലും ശിവശൈലും ഒരുപാട് മാറി…

    എന്തായാലും അടുത്ത പാർട് എന്നാണ് …ഉണ്ടനെ ഉണ്ടാകുമോ….

    വിത്❤️?
    കണ്ണൻ

    1. കണ്ണൻ പിള്ള..

      ഒരുപാട് സ്നേഹം
      ഇങ്കടെ കഥ വായിക്കാൻ അല്പം സമയം തരണം…
      ഗ്യപ്പ വന്നുപോയി

  16. ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം ത്രേയംഭഗം വ്യെജമഹേ സുഗേന്ദി പുഷ്ടിവർധനം ഉറവാരുക മിമ ബന്ധന മൃത്യൂർമുക്ഷിയമാമൃതത് ഓം നമശിവായ ഓം ശങ്കരായ നമഃ ഓം മൃത്യുഞ്ജയായ നമഃ എല്ലാം നല്ലതിന് നടക്കുന്നതും നടക്കാനിരിക്കുന്നതും ആയ എല്ലാം ശങ്കാരന്റെ തീരുമാനം എത്രെയും പെട്ടന്ന് എഴുതാൻ കഴിയട്ടെ ബാക്കി കൂടെ എല്ലാ നന്മയും നേരുന്നു ശങ്കര നാമത്തിൽ ആയുഷ്മാൻഭവ

  17. Enjoy your vacation with your family. Ini adutha part saavakaasham samayam eduthu ezhuthiyal mathi… e 2 partum harshettan publish cheyyanamennulla pressure kaaranam publish cheythapole thonnunnu. Ennalum aa chandaalan transformation kidu aayirinnu. Ini saavakaasham samayam eduthu ezhuthiyal mathi harshetta…ingane dhiruthi kaanichu ezhuthanda oru aavishyavumilla. Athu aaru paranjaalum sheri. Eagerly will wait for the next part.

  18. അറക്കളം പീലിച്ചായൻ

    22,23 രണ്ടും രണ്ടാമത്തെ തവണ വായിച്ചു പൂർത്തിയാക്കി

  19. സുജീഷ് ശിവരാമൻ

    ഇപ്പോൾ ആണ് വായിച്ചു തീർന്നത്… ഇതുവരെ ഉള്ള എല്ലാഭാഗങ്ങളും വളരെയധികം ഇഷ്ടപ്പെട്ടു… അസാധ്യമായ കഴിവ് ആണ്… കാത്തിരിക്കുന്നു.. ♥️♥️♥️♥️♥️♥️♥️???

  20. Super ??????

  21. ഹർഷാ… കഥ ഗംഭീരമായി മുന്നേറുന്നു…

    ഒരു ചെറിയ റിക്വസ്റ്റ് രണ്ട് പാർട്ട് കഥ ഒരുമിച്ച് ഇടാതെ ഒരു ഗ്യാപ്പിൽ Post ചെയ്തിരുന്നെങ്കിൽ വേഴാമ്പലിനെ പോലെ കഥ കാത്തിരിപ്പിന് ഒരു ആശ്വാസം കിട്ടിയേനെ ആതു പോലെ ഒരു വിഭാഗം വായനക്കാരെ ഈ കഥയിലേക്ക് പിടിച്ച് നിർത്താനും കഴിയും..

    1. Thanks naashakoshame

      Athonnum nadakkoolla..
      Njan ingane പോകട്ടെ..

  22. Harsha ethu nee ezhuthunnathalla ninne kondu sankaran ezhuthikkunnathanu athu ninte niyogam ninnilude n’agalum sankaranilekku adukkukayanu kalathinte nigayavum ayi ohm nama Shivaya

  23. കുരുത്തം കെട്ടവൻ

    ???????????????

  24. ☬THRILOK☬

    ഹർഷൻ ബ്രോ… ❤️❤️

  25. ലുയിസ്

    കൊള്ളാം??
    രുദ്രതേജന്റെ താണ്ഡവം കാണാൻ ഇനിയും കാത്തിരിക്കണം എന്ന വിഷമമേ ഉള്ളു

    1. ഇത്തിരി..

Comments are closed.