അപരാജിതൻ 23[Harshan] 13413

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. അടിപൊളി

  2. ??? അടിപൊളി

  3. Bhrugu bhrugu,bhrugu bhrugu, oru load bhrugu

  4. horror, fantasy or thriller?

  5. Njan oru kathayum vayikkarilla..
    Enikk vayana പെട്ടെന്ന് മടുക്കും
    എഴുത്തിന് പ്രശ്നമില്ല

  6. മാസ്സ് ??കിടിലൻ ഒരു fight ഡയലോഗിന് മുൻപ് ??

  7. I’m thrilled ?

    1. മനുകുട്ടൻ

      ഞങൾ എല്ലാവരും thrilled??

  8. മനുകുട്ടൻ

    ഉണ്ണ നാൻ സുമ്മ വിടമറ്റെ…Lucifer bgm????

  9. അൽ കുട്ടൂസ്

    ഞാനും കണ്ടിരുന്നു
    എന്നാൽ എവിടാന്ന് ഓർമ്മ കിട്ടണില്ല??

    1. Njanum kandittunt ang vishaliyil

  10. അൽ കുട്ടൂസ്

    വീണ്ടും ഹെ?
    ഉന്നെ നാൻ സുമ്മാ വിടമാട്ടെടാ?

  11. ///harshanSeptember 20, 2021 at 4:42 pm
    She will see him
    He will touch her

    There is a scene അണ്ണാച്ചി..
    A beautiful scene////

    മതി ഇത് കേട്ടാൽ മതി… ബാക്കിയൊക്കെ വായിച്ചറിഞ്ഞോളാം ഗുരുവേ…. ?

    1. Entamme nhanini engott varunne ella exited aayitt heart potti povum….❤

  12. ഹർഷൻ ജീ
    പിന്നെ മറ്റു വന്ദ്യ ജീസ്
    ഈ ഭ്രുഗു എന്നു വെച്ചാൽ എന്താ
    പലയിടത്തും കണ്ടു, എന്നാൽ സംഭവം പിടി കിട്ടിയതുമില്ല

    പിന്നെ ടീസറുക്ൾ എലാം അത്യഗ്രൻ
    നമോവാകം??

    1. വടികളിൽ ഏറ്റവും നല്ല വടി
      നിന്തിരുവടി
      എന്നത് പോൽ
      Bhrugu അതൊരു തത്വം ആണ്
      ശിവ തത്വം പോലെ
      ഇവിടെ ഉള്ള പലരും bhrugu ജ്ഞാനം നേടിയവർ ആണ്…

      1. അൽ കുട്ടൂസ്

        ഉഫ് എല്ലാം ഭൃഗുമയം??

    2. എല്ലാം Bhrigu അല്ലെ…

      Om bhruguvaya namah

  13. കൈലാസനാഥൻ

    പാറു അപ്പോൾ ശിവശൈലത്ത് എത്തിയോ ? എപ്പോൾ ? എങ്ങനെ ?

    1. കൈലാസ നാഥാ എല്ലാം അറിയുന്നവൻ നീ താൻ..
      മുകളിലെ ടീസർ ഒന്ന് നോക്കൂ

      അണ്ടമാകി പൊരുലാകി

  14. jayarajanma1@gmail.com

    ????

  15. Harshanji teaser ഒക്കെ കുറച്ച് മതി. വായിക്കുമ്പോൾ ഉള്ള ഫീൽ പോകാതിരിക്കാൻ ആണ്. പിന്നെ ഇപ്പോഴിട്ട teaser കലക്കീട്ടോ.????. I’m Thrilled.

  16. ഏപ്രിൽ മാസം മുതൽ കാത്തിരിക്കുന്നതാണ് ഇതിന്റെ second last ഭാഗങ്ങൾക്കായ്. അതിൽ ഞങ്ങൾ സംതൃപ്തർ ആയിരിക്കും എന്ന വിശ്വാസവും ഉണ്ട്. എന്നാൽ Climax – ഓടു കൂടി ഡിസംബർ-ൽ തീരും എന്നാണ് പറഞ്ഞത്. ധൃതിയിൽ ഞങ്ങൾക്ക് വേണ്ടി ബാക്കി ഭാഗങ്ങൾ എഴുതി പബ്ലിഷ് ചെയ്യെല്ലെ Harshanji. ഡിസംബർ എന്നുള്ളത് ജനുവരി ആയാലും ഞങ്ങൾക്ക് പ്രശ്നമില്ല. Climax ഭാഗങ്ങൾ ഗംഭീരമായി തന്നെ പര്യവസാനിക്കണം.

  17. അല്ല ഹർഷപ്പി , ഗൗരി മോൾ ‘ആന്റി ‘ എന്നൊക്കെ പറയുമോ ??

    1. Paarbbathi വിലിപ്പിക്കുന്നതാണ്..

      1. ok.. a cute feel altogether.. i dream about that moment paru sees him,.. running and hugging… .. calling Appuuuu with all love… All eyes taken aback by surprise ..

        1. She will see him
          He will touch her

          There is a scene അണ്ണാച്ചി..
          A beautiful scene

        2. By the by ee partil kaanumo??

  18. ഹർഷാപ്പി അടുത്ത ഇലക്ഷന് നില്ക്കു പുഷ്പം പോലെ ജയിക്കും .. അപരാജിത ആർമി ജയിപ്പിക്കും

  19. ഹർഷാപ്പി അടുത്ത ഇലക്ഷന് നില്ക്കു പുഷ്പം പോലെ ജയിക്കും .. അപരാജിത ആർമി ജയിപ്പിക്കും
    നരൻ

Comments are closed.