അപരാജിതൻ 23
മുത്യാരമ്മയുടെ മാളികയിൽ
കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ കൈവന്നിരുന്നു.
കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക് കുലോത്തമൻ വഹിച്ചിരുന്നു.
അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.
അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു
അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ
മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ
ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.
അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു
ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.
അമ്രപാലി അവളുടെ സമീപം വന്നിരുന്നു
കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു
അവളെ കണ്ടു മന്ദഹസിച്ചു
അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി
അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു
അവളതു കണ്ടു ആശ്ചര്യത്തോടെ
“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”
“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”
“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”
“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”
അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു
അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി
അവൾ മുഖം കുനിച്ചു
‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു
“ഞാനങ്ങു പേടിച്ചു പോയി ,,,”
“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”
“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”
അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു
“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു
മുറിയിലെത്തിയപ്പോൾ
വാതിൽ അടച്ചു
ചാരുവിനെ കട്ടിലിൽ ഇരുത്തി
അമ്രപാലി വസ്ത്രങ്ങൾ മാറി
എന്നിട്ടു കട്ടിലിൽ ഇരുന്നു
“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”
“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”
“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”
“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”
“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”
“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു
“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”
“എന്താ അമിയേച്ചി ,, ?”
“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”
“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”
“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”
“എന്താ ,,,?”
‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി
“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു
“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”
“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”
“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”
ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,
“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”
“ആ ,,, അതെനിക്കും തോന്നി ,,”
“അമിയേച്ചി ,,,”
“എന്താ ചാരു …?”
“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”
“ഹും ,,ചോദിച്ചോ ,,”
“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”
“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട് അമ്രപാലി കൈ ഉയർത്തി
“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു
“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”
എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു
അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.
“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു
“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”
അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .
<<<<<O>>>>>>
മിത്തുകൾ കേൾക്കാത്ത പലതും ഇതിലൂടെ അറിഞ്ഞു.പ്രത്യേകിച്ചും മഹാദേവനെ കുറിച്ച്.
വിഷ്ണുവിനെ കുറിച്ച് അങ്ങനെ ഒരുപാട്
ക്ഷേത്രങ്ങളെ കുറിച്ച്
കഥ വായിച്ചു കരഞ്ഞു ചിരിച്ചു സന്തോഷിച്ചു
ആ ശിവരഞ്ഞൻ വന്നപ്പോ പാറു അവനെ മോഹിച്ചപ്പോ അത്രയും വെറുത്തു പോയിരുന്നു..സങ്കടമായി അപ്പുവിനെ ഓർത്ത്..പക്ഷേ പിന്നെ പിന്നെ അപ്പു വംശ്ത്തെ തേടി യാത്ര തുടങ്ങിയതും ഒടുവിൽ ഇപ്പൊ പാറു അപ്പു ഇല്ലെങ്കിൽ ചാകും എന്ന അവസ്ഥ കൂടെ കണ്ടപ്പോ എന്താ ഇപ്പോ പറയാ..
ത്രില്ലോട് ത്രിൽ..
Dear ഹർഷാപ്പി,
കഥയിലെ സാഹചര്യങ്ങൾ തികച്ചും exaggerated ആണെന്നാണ് ഞാൻ കരുതിയിരുന്നത്..എന്നാൽ ഇന്നാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന ഒരു ജേർലിസ്റ്റിന്റെ പുസ്തകം വായിച്ചത്..അത് രചിച്ച 2015 കാലഘട്ടത്തിൽ പോലും ദേവദാസി സമ്പ്രദായവും ഇത്തരം ജാതി വ്യവസ്ഥകളും കർണാടകയിൽ ഉണ്ടായിരുന്നു എന്നത് എന്നെ ഞെട്ടിച്ച് കളഞ്ഞു..
ഈ കഥയുടെ ഇടക്ക് ശരിയായ സന്ദർഭം വിവരിക്കുന്ന ഒരു പുസ്തകം വായിക്കുക എന്നത് coincidence തന്നെ ആകാം..അതോ ബ്രോയുടെ കഥയിലെ പോലെ ഒരു നിയോഗം ആണോ
വെയ്റ്റിംഗ് for next part bro
Dear ബ്രോ, ഹർഷാപ്പി പറയുന്ന ഓരോ സ്ഥലവും സത്യം തന്നെയാണ്. അങ്ങനെ ഒരു temple ഉണ്ട്. Telanganayil. Google map ചെക്ക് ചെയ്‌താൽ മതി.
വികടംഗ ഭൈരവൻ ശക്തി കൂട്ടാൻ മണ്ണിനടിയിൽ പോയിട്ട് പിന്നെ വന്നിട്ടില്ലല്ലോ..
അയാൽ എന്തിനാണ് പാർവതിയുടെ പുറകെ കൂടിയിരിക്കുന്നു.
ഇവർ തമ്മിൽ വല്ല ബന്ധവും ഉണ്ടോ..
Next season le akum asante entry…….. Kaatirikam
Edak edakk choich budhimuttikanda enn parayandaa …njn budhimuttikun??pettan thannooo…illeeel ineeem budhimuttikum…
Aashaneee nxt part enn kittum
Udan undakillenna ariyippu .. kure nal kazhiyum.
Ije ingane onum paryale kure naal….. Kala pani ????
അയ്യോ ഞാൻ അല്ല പറഞ്ഞത് താഴേക്കു നോക്കു …ഇനി എന്നാ പൊങ്ങുന്നതെന്നു അറിയില്ല .സുപ്രീം കോർട്ട് ഓർഡർ ഇട്ടു കഴിഞ് (വൈഫേ)..വെയ്റ്റ് ചെയ്യാം.
????? Athoke atre ullu bro health oke setayi asan eshuthi thudarnal mathi…. Njn chumma parnanthane…….???
Eid Mubarak Harshappi ❤️❤️
Eid mubarak harshan bro
Hi Harshan,
I could start reading it since last 2 days. I got Covid at Kasih and had to discontinue the trip at Vishnodevi temple and return to home on 19th April, due to high fever and fatigue. Couldn’t go to Rishikesh and Haridwar.
The day I reached here I was found covid + together with intense pneumonia (62%) infected my lungs.
I am hospitalized since 20 April and even today. I could read the masterpiece only today.
It is going to its hype and eagerly waiting to read the Fire…
All the very best to you… GOD BLESS YOU..
OHM NAMASHIVAYA:
Best regards
Gopal
ആരെങ്കിലും ഈ നീലാദ്രി ഇവിടെ ആണെന്ന് ഒന്ന് പറഞ്ഞു തരോ .ഈ story il പറയുന്ന അമ്പലം ഇല്ലെ 12 jyothirlingam ഒള്ളത് .just onnu vist cheyan aanu
ആർക്കെങ്കിലും അറിയുമെങ്കിൽ ഹെൽപ് plz
അങ്ങേരു എന്തോ പുകച്ചിട്ട് എഴുതുന്ന കഥയാ. പിന്നെ അങ്ങിനെ ഒരു സ്ഥലം ഇല്ല എന്ന് തോനുന്നു
Hahahahahahahaha. Ntea ponneda?
Bro
Njan neeladriyum vaikundapuriyum
mithila shivashailam okke orupad thedi pakshe engum kittiyilla.
Kittiyaa onnu paranju tharanam
Onnu pokanam ennund.
Njan oru christian aanu
Ennalum ee ambalangal okke enikk orupad ishtamanu.
Ithu evideyo ulla sthalangal thanne aanu ennanu njan karuthunnath..
Same avastaa njan search cheythu maduthu .inni ഹർഷൻ bro വരണം ഒരു information nu
9 il paranjath fiction aanennanu.
Ennalum enik thonnunnilla bro..
Ee katha vayichal oridathu polum angne thonnunnilla
Vayichu kondirikkumbo aa sthalathu poyi neritt kanunna pole alle
ശെരിക്കും ആള് എന്തോ കൂടിയ ഐറ്റം ആണ് വലിക്കുന്നത്. ഇനി എന്നു വരുമെന്നാവോ . ആശാന് തന്നെ കിളി പോയി കെടക്കാകും .
Neeladri angerde creation aane???
Mithila enula place inde but ithe pole ano ene ariyila
Fiction aanale .orupad aashichu onnu pokan inni entu cheyum .sarilla
Poyillelum poya aa feel harshan bro thannitund athu mathi .
Shivam
12 ജ്യോതിർലിംഗങ്ങൾ ഉള്ള ക്ഷേത്രം തിരുവണ്ണാമലൈ ക്ഷേത്രം ആണ് . ചെന്നൈയിൽ നിന്ന് 4 മണിക്കൂർ യാത്ര ഉണ്ട് ..പൗർണമി രാത്രിയിൽ നടന്നു വലം വെക്കുന്ന ഗിരിവലവും ചരിത്ര പ്രാധാന്യമുള്ള ക്ഷേത്ര അന്തരീക്ഷവും രാത്രിയിലാണ് കൂടുതൽ ആസ്വാദ്യകരം .. രമണമഹർഷിയുടെ ആശ്രമവും അവിടെയാണ്
The Nageshwar Jyotirlinga or Nagnath Temple is located between Gomti-Dwarka and Bait Dwarka Island on the coasts of Saurashtra in Gujarat. It is one among the 12 Jyotirlingas of Lord Shiva in India. This Jyotirlinga is very powerful and symbolizes protection from all poisons. It is believed that those who pray to Nageshwar Linga will become free of poison. It attracts thousands of devotees all around the year.
Dear ബ്രോ, ഹർഷാപ്പി പറയുന്ന ഓരോ സ്ഥലവും സത്യം തന്നെയാണ്. അങ്ങനെ ഒരു temple ഉണ്ട്. Telanganayil. Google map ചെക്ക് ചെയ്‌താൽ മതി
ഹർഷ നന്നായി റസ്റ്റ് എടുക്കണം, ആവശ്യത്തിന് ഒറക്കം, വെള്ളം, ഫുഡ് ഒക്കെ കഴിക്കണം, തന്നെ ഒരു കൂടെ പിറപ്പായി കണ്ടു സ്നേഹിക്കുന്ന ഒരു അനിയൻ അല്ലെ ചേട്ടൻ…. കാത്തിരിക്കുo എത്ര നാൾ വേണമെങ്കിലും..സുഖം ആയിരിക്കുക അതാണ് വേണ്ടത്…
മിത്തുകൾ കേൾക്കാത്ത പലതും ഇതിലൂടെ അറിഞ്ഞു.പ്രത്യേകിച്ചും മഹാദേവനെ കുറിച്ച്.
വിഷ്ണുവിനെ കുറിച്ച് അങ്ങനെ ഒരുപാട്
ക്ഷേത്രങ്ങളെ കുറിച്ച്
കഥ വായിച്ചു കരഞ്ഞു ചിരിച്ചു സന്തോഷിച്ചു
ആ ശിവരഞ്ഞൻ വന്നപ്പോ പാറു അവനെ മോഹിച്ചപ്പോ അത്രയും വെറുത്തു പോയിരുന്നു..സങ്കടമായി അപ്പുവിനെ ഓർത്ത്..പക്ഷേ പിന്നെ പിന്നെ അപ്പു വംശ്ത്തെ തേടി യാത്ര തുടങ്ങിയതും ഒടുവിൽ ഇപ്പൊ പാറു അപ്പു ഇല്ലെങ്കിൽ ചാകും എന്ന അവസ്ഥ കൂടെ കണ്ടപ്പോ എന്താ ഇപ്പോ പറയാ..
ത്രില്ലോട് ത്രിൽ..
ഹർഷേട്ട ആരോഗ്യപ്രശ്നം എന്നു കേട്ടപ്പോൾ വിഷമം ആയി… എത്രയും വേഗം നന്നയി വരുക… സൂക്ഷിക്കനെ…വിശ്രമം നല്ലത് ആണ്… വീട്ടിൽ ആണെന്ന് അറിഞ്ഞതിൽ സന്തോഷം…
കാത്തിരിക്കാം… വേഗം വരണം…
ഇനി ഏതായാലും ഒര് ജൂലൈ എസ്‌പെക്ട് ചെയ്താൽ പോരെ.
അത് വരെ വേറെ അതെകിലും കഥ വായിച്ചു ഇരിക്കാം.
❤❤❤❤
July 16 ne ital polikum ???
Ini july onnum onnum expect cheyyanda aalu kurach nalatheku leave anu …thazhe scroll chaithu nokku bro
Apo ee varsham indakilee..
Ellaavarkum Eid Mubarak….
Angelic bauty kanunnilla arkkalum athe kittiyo njan nokki onne help chyyvo athe eni kk yel aano plse tell me
Shiva Trilogy malayalam version online evide vayikkan pattum ennu paranju tharan pattumoo arengilum
ഉഫ്ഫ്ഫ് ഓർക്കുമ്പോൾ രോമാഞ്ചം തന്നെഅളിയാ ക്ലൈമാക്സ് ഒക്കെ സെറ്റ് ചെയ്തു വരുമ്പോഴേക്കും നീ കൊറേ വിയർക്കുമല്ലോടെ.❤️?❤️?❤️
പഴേ കമെന്റിന് റിപ്ലൈ ഇട്ടതാ നോക്കുമ്പോൾ ദേ ഇവിടെ വന്നു കിടക്കുന്നു?.ഇഞ് ഇനി ഉടനെ തിരിച്ചു പോകുവോ ലോക് ഡൗണ് അല്ലെ.എങ്ങനെയുണ്ട് നിന്റെ അവധിക്കാലം.പിന്നെടാവെ സൂക്ഷിക്കണെ ആ കൊറോണ മലരൻ എല്ലായിടത്തും കറങ്ങിയടിച്ചു നടപ്പുണ്ട് becareful.❤️❤️
വിശ്രമിക്കൂ, സമാധാനമായി ജീവിക്കൂ., ആരോഗ്യം വീണ്ടെടുക്കു, എല്ലാ പ്രാർത്ഥനകളും.
ജയ് ശിവശങ്കര
ഹർഷപി ഇനിയും ഇത് ദീർകിപ്പിക്കല്ലേ please
Ente ponnu *&%+
Nee adiyilottonnu scroll cheythu nokk.. Harshan vallathum paranjo ennu..!
??????????????????????????????????????????????????????????
ഹർഷൻ കൂട്ടാ … ഇന്നാണ് സൈറ്റിൽ കയറുന്നത്. 21 വായിച്ചു തുടങ്ങിയേതേയുള്ളു
.. ഏത് കഥ വായിക്കുന്നതിനേക്കാളും അപരാജിതൻ തീർത്തിട്ട് വേറെ നോക്കാം.
തീർക്കെട്ടെ ആദ്യം : വിത്ത്♥️
mathi melle mathi
sneham maathram bheeman chetaa
കേൾക്കുമ്പോ ആകെ bhruguvaa..
Manivathoor bhrugu ആക്കാ…
എടാ.. ഇപ്പൊ എങ്ങനെ.. നീ റെസ്റ്റിൽ അല്ലെ ഹർഷാപ്പി ❤❤❤
ഡിജെ കൂടെ ഇല്ലേ ???
Njam adiploi
Kure comments marupadi idan und
Athu koode kazhinju njan
Bhrugu aakum…
Noufuve .
Poyi rest edukkanam muthalaali..!!
എവിടെ പാറു എവിടെ… ???
harshan
May 6, 2021 at 7:59 pm
നാട്ടിൽ വന്ന് ചില ആരോഗ്യ സംബന്ധമായ പരിശോധനകൾ ചെയ്യേണ്ടി വന്നു.
അതിൻ്റെ ഫലം ഇപ്പൊൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എങ്കിലും മുന്നോട്ട് അത് സാരമായി ബാധിക്കും എന്ന് ഉറപ്പുള്ളതിനാൽ..
ഇനി കുറച്ചു നാളത്തേക്ക്
ആരോഗ്യവും ശരീരവും ശ്രദ്ധിക്കേണ്ട ഒരു സന്ദർഭം ആണ്.
ആയതിനാൽ
കുറച്ചു നാളത്തേക്ക് എഴുത്തിൽ നിന്നും ഇവിടെ നിന്നും മാറി നിൽക്കുന്നു.
ഒക്കെ ഒന്ന് പൂർവസ്ഥിതിയിൽ ആയതിനു ശേഷം വീണ്ടും കാണാം…
സസ്നേഹം
Reply
==============
പ്രിയപ്പെട്ട ഹര്‍ഷന്‍..??
താങ്കളുടെ ആരോഗ്യവും, സന്തോഷവും, സമാധാനവും ആണ് ഏറ്റവും വലുത്..അതുണ്ടെങ്കിൽ മാത്രമേ ഇനിയും ഞങ്ങളെ കൊതിപ്പിക്കുന്ന രീതിയിലുള്ള താങ്കളുടെ എഴുത്ത് തുടര്‍ന്നും ഞങ്ങൾക്ക് ലഭിക്കൂ..ഞങ്ങളുടെ അപ്പുവിനെയും, പാറുവിനെയും പൂര്‍ണ സംതൃപ്തിയോടെ ലഭിക്കൂ..
എന്ന് പൂര്‍ണമായ ആരോഗ്യസ്ഥിതിയിലും, എഴുതാനുള്ള മാനസികാവസ്ഥയിലും എത്തുന്നോ, അന്ന് മതി തുടര്‍ന്നുള്ള എഴുത്ത്..എങ്കിലും, താങ്കളുടെ ആരോഗ്യത്തിന്റെ പുരോഗതിയെ സംബന്ധിച്ച വിവരങ്ങള്‍ സമയം കിട്ടുന്നത് പോലെ ഇവിടെ പങ്കുവെയ്ക്കുമെന്നു കരുതുന്നു..
സന്തോഷത്തോടെ ഇരിക്കുക, സുഖമായി ഇരിക്കുക, ആരോഗ്യം ശ്രദ്ധിക്കുക..
സ്നേഹം മാത്രം ❤❤
കഥ വായിച്ചു ശിവൻ എന്ന മാന്ത്രികതയിൽ ലയിച്ചു പോയൊരു വ്യക്തിയാണ്.. അന്യ മതസ്ഥൻ ആണ്.. എങ്കിലും വായിക്കുന്നതോറും കൂടുതൽ അറിയാനുള്ള ആ ഒരു ആഗ്രഹം ഉണ്ട്.. ശിവനെ കുറിച്ചും ശിവന്റെ അമ്പലങ്ങളെ കുറിച്ചും ഇവിടെയുള്ള വിവരണങ്ങൾ സത്യത്തിൽ ഉള്ളതാണോ.. അതോ സങ്കൽപ്പങ്ങളാണോ.. കൂടുതൽ അറിയാൻ കഴിയുന്ന മലയാള ഭാഷയിൽ ഉള്ള ഏതേലും സൈറ്റുകളോ സഹായകരമാകുന്ന എന്തേലും ഉണ്ടോ.. ഒന്ന് ഹെൽപ് ചെയ്യാമോ.. ഈ കഥയിൽ തന്നെ ഏതൊക്കെ പാർട്ടുകളിൽ ആണ് കൂടുതൽ ഉള്ളത് ന്നറിഞ്ഞാൽ ഒന്നുകൂടി അത് കവർ ചെയ്യാൻ ആഗ്രഹം ഉണ്ട്
ബ്രോ
ഞാന്‍ മിത്തിക്കല്‍ ആയി എഴുതിയത് ഒക്കെ ഉള്ളത് ത്തന്നെയാണ്
ചിലത് വളരെ കുറച്ചു ഫാന്റസികളെ ചെര്‍ത്തു എന്നു മാത്രം
പിന്നെ
ഇതിലെ പലതും യാത്രകളിലൂടെ അന്വേഷണങളിലൂടെ കിട്ടിയതു ആണ്
എല്ലാം പബ്ലിക് ഡൊമൈനുകളില്‍ ലഭ്യമാണോ എന്നു എനിക്കറിയില്ല
ഞാന്‍ കണ്ടിട്ടില്ല
ഉദാഹരണത്തിന് ശംഭല ഗ്യാന്‍ ഗഞ്ച് അത് എവിടെ എന്നു ആര്‍ക്കുമറിയില്ല
അത് ഒരേ സമയം ഹിന്ദു ശൈവിസ0 വൈഷ്ണവിസ0 ബുദ്ധ ജൈന താവോ വിശ്വാസങ്ങളില്‍ ഉള്ളത് ആണ് ,,
അതുപോലെ പാര്‍ശി ആചാരങ്ങള്‍ .
അങ്ങനേ പലതും ,,,,,,,
ഹര്ഷാ, മനോഹരമായ എഴുത്തിനു ഒരു അഭിപ്രായം പറയാൻ ഞാൻ ആളല്ല.. ഈ കഥയുടെ ഏറ്റവും വലിയ ആകർഷണം ഇതുവരെ കേൾക്കാൻ കഴിയാതിരുന്ന ഒരുപാട് മിത്തുകള് ഇതിൽ വായിക്കുന്നുണ്ട്.. ഇനിയും നന്നായി എഴുതാൻ ഹര്ഷന് എന്റെ ആശംസകൾ..
Ok സേട്ടാ
Take rest…
ഫ്രണ്ട്‌സ് എനിക്കെ ഒരു കഥ ഏതാണ് എന്നെ പറഞ്ഞു തരുമോ ഒരു chachiyum അനിയനും chachi advacate അനിയൻ കോളേജിൽ പഠിക്കുന്നു അവിടെ vache ഒരു penkutti ഇഷ്ട്ടും ആണെന്ന് പറയുന്നു 100 ഡേയ്‌സ് ചലഞ്ഞെ വെക്കുന്നു അവളുടെ ചേട്ടൻ ഒരു ജിമ്മേൻ ഇതേ കഥ ആൻറെ ഓദർ ആരാ
Angelic Beauty
മാലാഖയുടെ കാമുകൻ
ഇവിടെ വന്നിട്ടില്ല നിയോഗം കഴിഞ്ഞിട്ട് വരും
Tanx
Ethila vannittulle
മാലാഖയുടെ കാമുകൻ എന്നാണ് എഴുത്തുകാരന്റെ പേര് അത് സേർച്ച് ചെയ്താൽ മതി