Tag: Sunil Tharakan

ബാലന്റെ ഗ്രാമം 2152

ബാലന്റെ ഗ്രാമം BALANTE GRAMAM MALAYALAM STORY BY SUNIL THARAKAN “ഉണ്ണീ  …ഉണ്ണീ … ഈ കുട്ടി ഇതെവിടെപ്പോയി ആവോ ?” മുത്തശ്ശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കാതുകളിൽ വീണ്ടും പതിക്കുന്നത് പോലെ ബാലന് തോന്നി . “ഞാനിവിടുണ്ട് മുത്തശ്ശി….. ഞാനീ മുരിങ്ങയുടെ ചുവട്ടിൽ നിന്നും പൊഴിഞ്ഞുവീണ പൂക്കൾ പെറുക്കിയെടുക്കുകയാ.” തന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ പോലും പരിഭ്രമവും  അന്വേഷണത്വരയും നിറഞ്ഞ ഈ ശബ്ദം വർഷങ്ങളത്രയും തന്നെ നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് ബാലൻ അത്ഭുതത്തോടെ […]

മഞ്ഞുകാലം 2146

മഞ്ഞുകാലം Manjukalam A Malayalam Story BY Sunil Tharakan – www.kadhakal.com മഞ്ഞുകാലം അതിന്റെ പാരമ്യത്തിലായിരുന്നു ….. വെണ്മയൂറുന്ന മഞ്ഞിൻശകലങ്ങൾ പ്ലാറ്റ്‌ ഫോമിൽ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്‌. ‘തെന്നുന്ന പ്രതലം. സൂക്ഷിക്കുക.’ എന്ന ബോർഡ്‌ ഓപ്പൺ പ്ലാറ്റ്‌ ഫോമിന്റെ ഇരുതലകളിലായി മുൻകരുതലിനായി നാട്ടിയിരിക്കുന്നു. ട്രെയിനിന്റെ വാതിലുകൾ തുറന്ന്‌ യാത്രക്കാർ ഇറങ്ങുവാനായി ഞാൻ കാത്തുനിന്നു. ഇത്‌ അവസാനത്തെ സ്റ്റേഷനാണ്‌. യാത്ര ഇവിടെ അവസാനിക്കുന്നു. അല്പസമയത്തിനുള്ളിൽ വീണ്ടും മടക്കയാത്ര ആരംഭിക്കും. യാത്രക്ക്‌ മുൻപുള്ള പരിശോധനകൾ ട്രെയിൻമാനേജർ എന്ന നിലയിൽ പൂർത്തിയാക്കി, […]

സ്നേഹഭൂമി 2135

സ്നേഹഭൂമി Snehabhoomi Malayalam Story BY Sunil Tharakan – www.kadhakal.com ‘പാഠം മൂന്ന്‌, ഓണം. ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്‌. ഓണം ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ്‌ ആഘോഷിക്കപ്പെടുന്നത്‌.’ മുൻവശത്തെ അഴിയിട്ട വരാന്തയുടെ അറ്റത്തായി കുറുകെ ഇട്ടിരിക്കുന്ന പഴയ മേശയുടെ പുറത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ മാത്തുക്കുട്ടി മലയാളപാഠം വായിക്കുകയായിരുന്നു. അപ്പോഴാണ്‌ അപ്പുറത്തെ വീട്ടിലെ ഹാജിറുമ്മായുടെ താറാവിന്റേതുപോലുള്ള പരുക്കൻശബ്ദം സാധാരണയിലും ഉച്ചത്തിൽ അവരുടെ മുറ്റത്തു നിന്നും അവൻ കേട്ടത്‌. പുസ്തകത്തിൽ നിന്നും ശ്രദ്ധ തിരിച്ച്‌ മാത്തുക്കുട്ടി തല […]

അച്ഛേടെ മുത്ത് 2139

അച്ഛേടെ മുത്ത് Achede Muthu A Malayalam Short Story BY Sunil Tharakan ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡിലെ ഐസൊലേഷൻ റൂമിലെ ജാലകത്തിനോട് ചേർത്തിട്ടിരിക്കുന്ന ബെഡിൽ, ഉയർത്തിവച്ചിരിക്കുന്ന തലയിണകളിൽ ചാരി കിടന്നുകൊണ്ട് അയാൾ പുറത്തേക്കു നോക്കി. രാത്രി മുഴുവനും തോരാതെ പെയ്ത മഴ ശമിച്ചിരിക്കുന്നു. പക്ഷെ ആകാശം ഇപ്പോഴും ഭാഗീകമായി മൂടിക്കെട്ടിയ അവസ്ഥയിൽ തന്നെയാണ്. സമുദ്രത്തിന്റെ തെക്കു കിഴക്കു വശത്തെ ഉയർന്ന കുന്നിൻ നിരകളുടെ മടക്കുകളിൽ കാർമേഘങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്നു. ചെമ്മൺ […]