സ്വയംവരം [ജിംസി] 42

സ്വയംവരം

SwayamVaram Novel | Author : Jimsi 

 

ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകിയിരുന്നു.
“വൈഗ…. നിൽക്ക്…… എന്താ നീ നേരം വൈകിയത്? ” അമ്മയുടെ മുഖത്തു ദേഷ്യം നിഴലിച്ചിരുന്നു.
“അത് അമ്മേ…… കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കാൻ നിന്നു.നല്ല ഷീണം ഉണ്ട്.. കുളി കഴിഞ്ഞിട്ട് സംസാരിക്കാട്ടോ…… ”
അമ്മ അടുത്ത ചോദ്യം ചോദിക്കും മുന്പേ അവൾ സ്റ്റെപ് കയറി മുകളിൽ എത്തിയിരുന്നു.
പുറത്തു കാർ വന്നു നിന്ന ശബ്ദം കേട്ട് അമ്പിളി ഉമ്മറത്തു ചെന്നു.
ദേവൻ കാറിൽ നിന്നിറങ്ങി കുറച്ച് ഫയലുകൾ അമ്പിളിയെ ഏല്പിച്ചു.
“അതേ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്…… ”
“ഞാൻ വന്നു കയറിയതല്ലേ ഉള്ളു അമ്പിളി…… ആദ്യം ഒന്ന് ഫ്രഷ് ആവട്ടെ…. ” ദേവൻ അകത്തേക്ക് ചെന്നു.
വൈഗ കുളി കഴിഞ്ഞ് അടുക്കളയിൽ പോയി ഒരു കപ്പ് ചായയെടുത്തു, തലേ.. നാൾ വായിച്ച പുസ്തകവുമായി ഹാളിൽ വന്നിരുന്നു. ദേവനും ഹാളിൽ എത്തിയതോടെ അമ്പിളി പറഞ്ഞു.
“ഞാൻ പറയാൻ വന്നത് മോളുടെ കല്യാണ കാര്യമാണ്. ഇപ്പൊ അവൾക്ക് ഒരു ജോലി ആയി. ഇനി നല്ലൊരു ആളെ നോക്കി ഏൽപ്പിക്കണ്ടേ.. ” പെണ്മക്കൾ ഉള്ള അമ്മമാരുടെ പതിവ് വ്യാധി ഇപ്പോ അമ്മയും പുറത്തെടുത്തു.
“എന്നെ ഇപ്പൊ കെട്ടിച്ചു വിടാനായിട്ട് അമ്മക്ക് എന്തൊരു തിടുക്കം? ”
അവൾ പുസ്തകത്തിൽ നിന്നും തലയുയർത്തി പരിഭവം എന്നോണം പറഞ്ഞു.
“മോളേ അമ്പിളി പറഞ്ഞതിലും കാര്യണ്ട്….. കല്യണം ആലോചിച്ചു തുടങ്ങണം.. ”
“പ്ലീസ്……….. അച്ഛാ… ഇപ്പോ ഒന്നും വേണ്ടാ… ”
“എന്നാൽ ശരി… മോള് പറയുന്ന പോലെ ആവട്ടെ “അച്ഛൻ അത് പറഞ്ഞപ്പോ അവൾ അച്ഛന്റെ കവിളിൽ ഒരുമ്മ കൊടുത്തു
“താങ്ക്സ് അച്ഛാ… “അവൾ അത് പറഞ്ഞ് മുറിയിലേക്ക് പോയി.
“നിങ്ങൾ ഇങ്ങനെ മോളുടെ ഇഷ്ടം നോക്കി നടന്നോ .. ഞാൻ പറയണത് കേൾക്കണ്ട.. ” അമ്പിളി പരിഭവം നടിച്ചു അടുക്കളയിൽ പോയി. അച്ഛൻ ഒരു ചെറിയ ചിരി ചിരിച്ച് ടിവി വെച്ച് ഇരുന്നു.
പുതിയ ഒരു പ്രഭാതം ഉണർന്നു. വൈഗ കോളേജിൽ പോകാനായി ഒരുങ്ങി.
അലമാരയിൽ നിന്നും ഒരു ഓറഞ്ച് സാരി എടുത്ത് ഉടുത്തു. കണ്ണാടിയിൽ നോക്കി മുടി ചീകി. നെറ്റിയിൽ ഒരു വട്ട പൊട്ടും അതിനു മേലെ ചെറിയ ചന്ദന കുറിയും അണിഞ്ഞു. ശേഷം ബ്രേക്ഫാസ്റ്റ് കഴിച്ചു സ്കൂട്ടിയും എടുത്ത് ഇറങ്ങി. കോളേജിൽ എത്തി വണ്ടി ഒരിടത്തു നിർത്തിയിട്ടു. ശേഷം സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.
വരാന്തയിലൂടെ നടക്കുമ്പോൾ എതിരെ ദേവ് സാറും ശ്യാം സാറും ഓരോന്നും പറഞ്ഞ് ചിരിച്ച് വരുന്നുണ്ട്.
“ഗുഡ് മോണിങ്…. ” വൈഗ രണ്ട് പേരെയും നോക്കി പറഞ്ഞു.
“ഗുഡ് മോണിങ്.. “ശ്യാം മറുപടി പറഞ്ഞു.
“എന്താണ് രണ്ടാളും ചിരിച്ച് ഒരു വഴിയായോ… നമുക്കും കൂടി കേൾക്കാൻ കൊള്ളുന്ന കോമഡി ആണോ? ” വൈഗ ചോദിച്ചു.
“ഹൊ.. ഒന്നും പറയണ്ട… മിസ്സേ… പിള്ളേരുടെ ഉത്തരകടലാസ്സിലെ ഓരോ തമാശകൾ പറഞ്ഞ് ചിരിച്ചതാ… ” ദേവ് സാർ ആയിരുന്നു അതിന് മറുപടി പറഞ്ഞത്.
“എന്നാൽ ശരി… ഞാൻ സ്റ്റാഫ്‌റൂമിൽ ചെല്ലട്ടെ… “അവൾ അത് പറഞ്ഞ് നടന്നു.
ശ്യാം മുന്നോട്ട് ഒരടി നടന്നപ്പോഴും ദേവ് സാർ അവിടെ തന്നെ നിന്ന് വൈഗ മിസ്സിനെ നോക്കുകയായിരുന്നു.
“എന്താണ് സാറെ ഇവിടെ തന്നെ നിന്നത്? “ശ്യാം ചോദിച്ചു.
“അല്ല…… ഞാൻ അവിടെ എന്തോ….. ” ദേവ് വാക്കുകൾ കിട്ടാതെ പരതി…..
“ആ….. ആ…. സാർ നടക്ക്…. വൈഗ മിസ്സ്‌ സാർ വിചാരിക്കണ പോലെയല്ല….സാറിന്റെ സ്വഭാവം ഒക്കെ നല്ലവണ്ണം അറിയാവുന്നൊണ്ട് പറയാ…….പെൺപിള്ളേരെ വീഴ്ത്താൻ സാർ പണ്ടേ…. മിടുക്കൻ അല്ലേ…? ”
ശ്യാം അതു പറഞ്ഞ് നിർത്തിയപ്പോ ദേവ് ഒന്ന് ചിരിച്ചു. ശേഷം അവർ അവരുടെ ക്ലാസ്സ്‌ റൂമിലേക്ക് നടന്നു.
സമയം ഏറെ ആയിട്ടും ദേവനെ കാണാത്തതു കൊണ്ട് പരിഭ്രമിച്ചു ഇരിക്കുകയാണ് അമ്പിളിയും വൈഗയും……. ഫോണിൽ വിളിച്ചപ്പോഴൊക്കെ സ്വിച്ച് ഓഫാണ്.. ഇരുട്ട് നന്നായി പടർന്നു കഴിഞ്ഞിരുന്നു.
“മോളേ…നീ ഓഫീസിൽ വിളിച്ചു ചോദിക്ക്… അച്ഛൻ അവിടെ നിന്ന് ഇറങ്ങിയോ എന്നറിയാലോ? ”
അമ്മയുടെ മുഖത്തു സങ്കടം നിഴലിച്ചു തുടങ്ങി….. വിളിക്കാനായി ഫോൺ എടുക്കാൻ ഒരുങ്ങിയതും മുറ്റത്തു ഒരു കാർ വന്ന് നിന്ന ശബ്ദം കാതിൽ വന്ന് തറച്ചു.
അമ്പിളിയും വൈഗയും ധൃതിയിൽ മുറ്റത്തേക്ക് ചെന്നു. കാർ നിർത്തി അതിൽ നിന്ന് അച്ഛന്റെ കൈയിൽ പിടിച്ചു താങ്ങി കൊണ്ട് ഒരാൾ ഉമ്മറത്തേക്ക് കടന്നു വന്നു. അച്ഛന്റെ നെറ്റിയിൽ ചെറിയൊരു മുറിവ് ബാൻഡേയ്ഡ് ചെയ്തിട്ടുണ്ട്.
“എന്തുപ്പറ്റി അച്ഛാ….. ” വൈഗയുടെ സ്വരമിടറി….
“പേടിക്കണ്ട ….. അങ്കിൾ ഡ്രൈവ് ചെയ്തപ്പോ ചെറിയൊരു തലചുറ്റൽ… പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോ സ്റ്റിയറിങ്ങിൽ ഒന്ന് നെറ്റി ഇടിച്ചു.. മുറിവ് കാര്യം ആക്കണ്ട… ”
വൈഗ അച്ഛനെ പിടിച്ച് ഹാളിൽ സോഫയിലേക്ക് ഇരുത്തി..
“അമ്പിളി…. ഈ.. മോനാ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്…”
“നന്ദിയുണ്ട് മോനെ… ദേവേട്ടനെ സഹായിച്ചല്ലോ… ”
“നന്ദിയുടെ ആവശ്യം ഒന്നും ഇല്ല ആന്റി… പിന്നെ മരുന്ന് തന്നിട്ടുണ്ട് ഡോക്ടർ.. വേദനക്ക്… “വൈഗ അത് വാങ്ങി കൈയിൽ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: