സ്വയംവരം [ജിംസി] 126

Views : 49034

നഗര വീഥിയിൽ, മരണ വേഗത്തിൽ ഓടുന്ന വണ്ടികൾക്ക് ഇടയിലൂടെ വൈഗയുടെ വണ്ടി യാന്ത്രികമായി ചലിച്ചു..
അവസാനം ദേവ് സാർ പറഞ്ഞത് പിന്നെയും പിന്നെയും അവൾ ഓർത്തു.
കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ ഒരാൾ അകലെ നിന്നും കൈ വീശി കാണിക്കുന്നത് അവളുടെ കണ്ണിൽപ്പെട്ടു.
അടുത്തേക്ക് നിർത്തിയപ്പോൾ റിഷിയാണ്..
“പ്ലീസ്….. ഒന്ന് ഹെല്പ് ചെയോ… കാർ സ്റ്റാർട്ട്‌ ആവുന്നില്ല.. അടുത്ത ഓട്ടോ സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്താൽ മതി.. ഞാൻ കുറെ നേരായിട്ട് വണ്ടിക്ക് കൈ കാണിക്കുന്നു. ” റിഷി നിർത്താതെ സംസാരിക്കുകയാണ്.
ഹെൽമെറ്റ്‌ വെച്ചതിനാൽ തന്നെ മനസിലായിട്ടില്ല എന്നവൾ ഓർത്തു.
“ഒരു ലിഫ്റ്റ് തരുമോ? ” റിഷിയുടെ ചോദ്യത്തിന് അവൾ തലയാട്ടി.
അവൻ അവൾക്കു പിന്നിലായി ഒരകലം പാലിച്ചു ഇരുന്നു.
സ്റ്റാൻഡ് എത്തിയതും അവൾ വണ്ടി നിർത്തി.
അവൻ വേഗം ഇറങ്ങി ഓട്ടോയ്ക്ക് അടുത്തേക്ക് പോകും നേരം അവൾ പിന്നിൽ നിന്നും വിളിച്ചു.
“ഹലോ…. ഒന്ന് നിന്നേ…. ”
ഹെൽമെറ്റ്‌ തലയിൽ നിന്നെടുത്ത്‌ അവൾ അവനെ നോക്കി.
“ഒരു താങ്ക്സ് പോലും പറയാതെ പോയാൽ എങ്ങനെയാ? ”
“താനായിരുന്നുവോ? മനസിലായില്ലടോ… വീട്ടിൽ അർജന്റ് ആയിട്ട് പോകണം. ഒന്ന് രണ്ടു ഫയൽ എടുക്കാൻ.. ധൃതിയിൽ താങ്ക്സ് ഒക്കെ പറയാൻ വിട്ടു. ഇനി എന്തായാലും താൻ പോണ വഴി അല്ലേ വീട്.. എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാവോ? ”
എന്തായാലും അച്ഛനെ സഹായിച്ച ആളല്ലേ ലിഫ്റ്റ് കൊടുത്തേക്കാം എന്ന് വിചാരിച്ചു അവൾ കേറിക്കോളാൻ പറഞ്ഞു.
വീട്ടുപടിക്കൽ എത്തിയപ്പോ അവൾ വണ്ടി നിർത്തി. അവൻ അതിൽ നിന്നും ഇറങ്ങി.
“താങ്ക്സ് കേട്ടോ… ”
“മ്മ്മ് ശരി…. ആയിക്കോട്ടെ… ”
“വീട്ടിൽ കയറിയിട്ട് പോകാം. അമ്മയുടെ സ്പെഷ്യൽ ഫുഡ് കഴിക്കാം.. ”
“ഏയ്..വേണ്ടാ…ഓക്കേ ബൈ.. അന്ന് കഴിച്ചതിന്റെ ഷീണം തന്നെ മാറിയിട്ടില്ല എന്ന് ഓർത്ത് അവൾ വീട്ടിലേക്ക് പോയി..
ഉമ്മറത്തു ഹെഡ് ഫോൺ വെച്ച് റോഷൻ നിൽക്കുന്നുണ്ട്…
“ആരാ ഏട്ടാ ഇവിടെ കൊണ്ടാക്കിയത്? ഏട്ടന്റെ കാർ എവിടെ? ”
“കാർ പെട്ടെന്നു ഓഫായി. പിന്നെ ലിഫ്റ്റ് തന്നത് നമ്മുടെ അച്ഛന്റെ ഫ്രണ്ടിന്റെ മോളാ… കഴിഞ്ഞ സൺ‌ഡേ ഇവിടെ വന്നെന്നു പറഞ്ഞില്ലേ? ”
“ഓ യെസ്… “റോഷൻ പറഞ്ഞു.
“അത് തന്നെ… ” അത് പറഞ്ഞു റിഷി അകത്തേക്ക് പോയി.
രാത്രി ഭക്ഷണം കഴിക്കുമ്പോൾ റിഷി, വൈഗയെ ആലോചിച്ചു ഇരിക്കുകയായിരുന്നു.
സാവിത്രി, റിഷിയെ നോക്കി ചോദിച്ചു.
“എന്താടാ മോനെ ഇടക്ക് ഇടയ്ക്കു ചിരിക്കണേ…? എന്തുപ്പറ്റി നിനക്ക്? ”
“അത് ഞാൻ വെറുതെ ഇങ്ങനെ ഓരോന്നും ഓർത്ത് ചിരിച്ചതാ… ” അവൻ മറുപടി കള്ളം പറഞ്ഞു.
“വെറുതെ ചിരിക്കേ? അമ്മേ… ഏട്ടന് ഇന്ന് എന്തോ പറ്റീട്ടുണ്ട്…… ” റോഷൻ അമ്മയെ കൂട്ട് പിടിച്ചു.
അന്ന് രാത്രി ഉറങ്ങാൻ കിടന്നിട്ടും റിഷിയ്ക്ക് ഉറക്കം വന്നില്ല…
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അവനിൽ നിന്നും തെല്ലകലത്തിൽ ആയിരുന്നു
കണ്ണടച്ചാൽ തെളിയുന്നത് വൈഗയുടെ മുഖം.. ഈശ്വരാ.. ഇത് എന്തൊരു കഷ്ടമാണ്? ഇതിനു മുൻപ് എത്രയോ പെൺകുട്ടികളെ കണ്ടിട്ടുണ്ട്… അവരോടൊന്നും തോന്നാത്ത എന്ത് പ്രേത്യകതയാണ് അവൾക്ക്…. റിഷി ഓരോന്നും ആലോചിച്ചു കിടന്നു.

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com