കനലെരിയുന്ന ഹൃദയങ്ങൾ [lubi] 9

കനലെരിയുന്ന ഹൃദയങ്ങൾ

Kanaleriyunna Hrudayangal | Author : Lubi

 

ഇതൊരു യഥാർത്ഥ കഥയാണ്..,ചുരുങ്ങിയ വാക്കുകളിൽ ഞാൻ നിങ്ങൾക്കുമുമ്പിൽ വിവരിക്കുന്ന.,ഇടയ്ക്ക് വെച്ച് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും കൂട്ടലും കുറയ്ക്കലുമുണ്ടാകും അവർ പറയുന്നതുപോലെ എഴുതാൻ പറ്റില്ലല്ലോ..,ഇതിലെ കഥാപാത്രങ്ങളുടെ പേര് വ്യത്യാസമായിരിക്കും…
എന്നാപ്പിന്നെ ഞാൻ തുടങ്ങാമാല്ലേ…

___________________________________________________________…

ഡാ ഹർഷാദേ….,ലൈറ്റായിയെന്ന് തോന്നും ഇനി ട്രെയിൻ പോയി കാണുമോ..?

എന്റെ മനാഫേ…,ട്രെയിൻ പോയിട്ടൊന്നുമില്ല ഞാൻ അവിടെ ഇരിക്കുന്ന കുട്ടിയോട് ചോദിച്ചു നോക്കി ട്ടോ..,എന്നും പറഞ്ഞ് അതിലെ മൂന്നാമനും തനി വായ്നോക്കിയുമായ അമാൻ വന്നു…

മിണ്ടിപ്പോകരുത് ഹംകേ നീ..,പെൺകുട്ടികളെക്കാൾ ഒരുങ്ങി കെട്ടാൻ സമയമെടുക്കുന്നാ നിന്റെ ഈ മോന്തയുണ്ടല്ലോ.,വായിനോക്കി പിന്നെ വായിനോക്കാൻ അവിടെ കാണില്ലെന്നു വരും പറഞ്ഞില്ലെന്ന് വേണ്ട ട്ടോ..

അമാനേ അവർ രണ്ടുപേരും കൂടി വഴക്ക് പറഞ്ഞു…

ഒരു സ്ഥലം വരെ പോകാൻ ട്രെയിൻ കാത്തു നിൽക്കുകയാണ് ഞങ്ങൾ 3 പേരും.,ട്രെയിൻ യാത്ര ചെയ്തിട്ടില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ…

ആ യാത്രയിൽ ഒരുപാട് കഥകൾ പറയാനുണ്ടാവും അതുപോലെ കേൾക്കാനുമുണ്ടാകും.,ചിലർക്ക് ആ യാത്രയിൽ തിരിച്ചറിവുകൾ ലഭിക്കും മറ്റുചിലർക്ക് തീരാനഷ്ടവും അതുപോലെ ലഭിക്കാനുമുള്ളവറുമുണ്ട് ട്ടോ…

നിങ്ങൾക്കും ഈ യാത്രയിൽ ഒരു തിരിച്ചറിവ് ഉണ്ടാകട്ടെ യെന്ന് മാത്രമാണ് എനിക്കിപ്പോ നിങ്ങളോട് പറയാനുള്ള…

“”യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.,ട്രെയിൻ നമ്പർ _____[from]ൽ നിന്നും [to] യിലേക്ക് പോകുന്ന ______[ ട്രെയിനിലെ പേര്]___ആം നമ്പർ പ്ലാറ്റ്ഫോമിൽ ഏതാനും മിനിറ്റിനുള്ളിൽ എത്തിച്ചേരുന്നതാണ്..””യെന്ന അനൗൺസ് കേട്ടത്തും ഞങ്ങൾ 3 പേരും ട്രെയിനിലെ ഒരു കമ്പാർട്ട്മെന്റിലേക്ക് ഓടിക്കയറി..

അതിൽ ഞങ്ങളെ കാത്തു നിൽക്കുന്നത് പുതിയൊരു തിരിച്ചറിവിന്റെ ലോകമാണ്.,പക്ഷേ ആ അറിവ് എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത സമൂഹങ്ങളാണ് ഇപ്പോളുള്ളത്..

ഞങ്ങൾ കയറിയ കമ്പാർട്ട്മെന്റിൽ 5 സ്ത്രീകളാണ് ഉണ്ടായത്..,അതായത് 24 ലിനും 27യിനും ഇടയിലുള്ളവർ.,ആ കമ്പാർട്ട്മെന്റ് മാറണമെന്നും കരുതിയതാണ് എന്ത് ചെയ്യും അമാൻ സമ്മതിക്കേണ്ടേ..

നമ്മളെ അമാൻ വായിനോക്കാൻ കിട്ടിയാ ചാൻസ് വെറുതെ കളയുമോ..

അതിലൊരു കുട്ടി അവന്റെ അടുത്തു വന്നിരുന്നു എന്നിട്ട് അവന്റെ തോളിലൂടെ കൈയിട്ടു അവന്റെ കവിൾ പിച്ചുകയും മുടി ഒത്തൊരുമയും ചെവിയിൽ പിടിക്കുകയും അവന്റെ അടുത്തിരുന്ന് അവൾ ഓരോ കോപ്രായങ്ങൾ കാട്ടുവാൻ തുടങ്ങി എന്നിട്ട് അവന്റെ ചെവിയിൽ എന്തോ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: