സ്വയംവരം [ജിംസി] 126

Views : 49028

“താൻ വാടോ….. പെയിന്റിംഗ്സ് ഒക്കെ കാണാം… “റിഷി അകത്തേക്കു വിളിച്ചു. അവൾ മുറിയിലേക്ക് ചെന്നു.
നല്ല അടുക്കും ചിട്ടയും ഉള്ള മുറി. മുറിക്കു നടുവിൽ ഇട്ട കാർപെറ്റ് നല്ല ഭംഗി ഉണ്ടല്ലോ എന്നവൾ ചിന്തിച്ചു..
മുറിയിലെ രണ്ടു മൂലകളിലായി വലിയ സ്പീക്കറുകൾ.. അതിന്റെ നടുവിൽ ഉള്ള ഷോകേസിനു മീതെ സ്റ്റീരിയോ ആംപ്ലിഫൈർ, പിന്നെ അവൾ ചുമരിലെ ചിത്രങ്ങളിൽ കണ്ണോടിച്ചു..
പ്രകൃതി ദൃശ്യം കാണിക്കുന്ന ഒരു വലിയ ചിത്രത്തിലേക്ക് അവൾ നോക്കി നിന്നു.
ഓരോ ചിത്രവും അവൾ നോക്കുമ്പോൾ റിഷിയുടെ കണ്ണുകൾ അവളിലേക്ക് ആയിരുന്നു.
യുവാർ വെരി…. പ്രെറ്റി…..
ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന അവളെ നോക്കി റിഷിയുടെ ചുണ്ടുകളിൽ നിന്നും അറിയാതെ ആ വാക്കുകൾ ഉതിർന്നു വീണു….
വൈഗ മുഖം തിരിച്ചു റിഷിയെ നോക്കി..
“എന്തേലും പറഞ്ഞോ? ”
“ഏയ്.. നെവർ… ”
“ആ.. എന്നാൽ ഇനി താഴോട്ട് ചെല്ലട്ടെ.. ”
“ഞാനും വരുന്നു… ” റിഷി മുറിയുടെ ഡോർ വെറുതെ ചാരിയിട്ട് ഹാളിലേക്ക് നടന്നു..
തീന്മേശയിൽ വിഭവങ്ങൾ എല്ലാം നിറഞ്ഞു കഴിഞ്ഞു. ഭക്ഷണം കഴിക്കാനായി എല്ലാവരും ഒരുമിച്ച് ഇരുന്നു.
അച്ഛന്റെയും അങ്കിളിന്റെയും കുശലം പറച്ചിൽ ഊണ് കഴിക്കുമ്പോഴും തുടരുന്നുണ്ട്… വൈഗക്ക് അഭിമുഖമായാണ് റിഷി ഇരുന്നത്..
“ഞങ്ങൾ ഇങ്ങോട്ട് ഇറങ്ങിയത് പോലെ എല്ലാവരും ഒരു ദിവസം വീട്ടിലോട്ട് വരണം… വീട്ടിലേക്ക് ഉള്ള വഴി റിഷി മോന് അറിയാം… “അച്ഛൻ പറഞ്ഞു..
“അതിനെന്താ ദേവാ….. ഞങ്ങൾ ഒരു ദിവസം ഇറങ്ങാം….. പിന്നെ.. മോൾക്ക് കല്ല്യാണം വല്ലതും ആലോചിക്കുന്നുണ്ടോ ദേവാ…? ”
അങ്കിൾ അത് പറഞ്ഞതും വൈഗക്ക് പെട്ടെന്ന് ചുമ വന്നു..
റിഷി ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് വൈഗക്ക് നേരെ നീട്ടി..
“ദാ… ഇത് കുടിക്ക്…. ”
“മ്മ്മ്… “അവൾ വെള്ളം വാങ്ങി കുടിച്ചിട്ട് അച്ഛനെ ഒന്ന് നോക്കി..
“കണ്ടില്ലേ.. കല്ല്യാണം എന്ന് കേട്ടതേ അവൾക്കു ചുമ വന്നു.. ഇപ്പോ ഒന്നും കെട്ടണ്ട എന്നാ മോളുടെ തീരുമാനം.. ” അച്ഛൻ അങ്ങനെ ഒരു മറുപടി നൽകി…..
“മോൾക്ക്‌ ജോലി ഒക്കെ ആയ സ്ഥിതിക്ക് നല്ല ആലോചന നോക്കി നടത്തു ദേവാ… ” അങ്കിൾ വീണ്ടും കല്ല്യണകാര്യം തന്നെ എടുത്തിട്ടു..
“ആന്റി……. കറികൾ എല്ലാം നന്നായിട്ടുണ്ട്ട്ടോ…. “വിഷയം ഒന്ന് മാറ്റം എന്ന് കരുതിയാണ് അവൾ സാവിത്രി ആന്റിയോട് അത് പറഞ്ഞത്.
“എന്നാൽ കുറച്ചും കൂടെ കഴിക്കു മോളേ… ”
അത് പറഞ്ഞ് പ്ലേറ്റിൽ ചോറും കറികളും വിളമ്പി കൊടുത്തു.
“മതി.. മതി… ഞാൻ കുറച്ചേ കഴിക്കു ആന്റി. ”
“ഏയ്….അത് പറഞ്ഞാൽ പറ്റില്ല… ”
കറി എല്ലാം നന്നായെന്ന് പറഞ്ഞത് ഇത്രക്കും അബദ്ധം ആയിപോയോ ഈശ്വരാ….. എന്നവൾ ഒരു നിമിഷം ഓർത്തു….
പ്ലേറ്റിൽ ഇട്ടത് മുഴുവൻ കഴിച്ചു തീർക്കാൻ അവൾ നന്നേ പാടുപെട്ടു…
ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം കുറച്ച് നേരം ബാൽക്കണിയിൽ എല്ലാവരും സൊറ പറഞ്ഞിരുന്നു…..
പുറത്തു നിന്നും വരുന്ന കുസൃതി കാറ്റ് എല്ലാവരെയും തൊട്ട് തലോടി കടന്നു പോയി. സന്ധ്യ ആവുന്നതിനു മുന്പേ അവർ വീട്ടിലേക്ക് യാത്ര തിരിച്ചു.
പിറ്റേന്ന് ഒരു നീണ്ട നിദ്രയിൽ നിന്നുണർന്നതു പോലെ ഉറക്കചടവോടെ അവൾ കണ്ണ് തുറന്ന് നോക്കിയപ്പോൾ ക്ലോക്കിൽ സമയം ഏഴ് മണി..
അവൾ പെട്ടെന്ന് തന്നെ എണീറ്റു വാഷ് ബേസിനടുത്തേക്ക് പല്ല് തേയ്ക്കാൻ നടന്നു.
അടുക്കളയിൽ അമ്മ പണിയിലാണ്….
“ആ… എണീറ്റോ.. മോള്… ഞാൻ നിന്നെ വിളിക്കുവാൻ അങ്ങോട്ട് വരുവായിരുന്നു…. ”
“അച്ഛൻ എവിടെ അമ്മേ…. ഇവിടൊന്നും കാണുന്നില്ല…. ” അവൾ ചായ, കപ്പിലേക്ക് പകർത്തും നേരം തിരക്കി…
“അച്ഛൻ ആരെയോ കാണണം എന്ന് പറഞ്ഞു പോയി.. ” അവൾ മറുപടി എന്നോണം മൂളി..

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com