സ്വയംവരം [ജിംസി] 126

Views : 49027

മിത്ര അനൂപ് സാറിനെ ശ്രദ്ധിക്കാതെ പുസ്തകത്തിലേക്ക് കണ്ണോടിച്ചു. ഒരെണ്ണം കൈയിൽ എടുത്തു..
അനൂപ് സാർ മിത്രയുടെ അമ്മായിയുടെ മോൻ ആണ്. ചുരുക്കി പറഞ്ഞാൽ മുറച്ചെറുക്കൻ.. മിത്ര ഇവിടെ ജോയിൻ ചെയ്തത് അറിഞ്ഞിട്ടാണ് അനൂപ് സാർ ട്രാൻസ്ഫർ വാങ്ങി സെന്റ് മേരീസിൽ വരുന്നത്..
“വൈഗ.. അടുത്ത അവർ എനിക്ക് ക്ലാസ് ഉണ്ട്.. നിങ്ങൾ സംസാരിക്കു… ഞാൻ പോട്ടെ.. ” അത് പറഞ്ഞു മിത്ര അവിടെ നിന്ന് പോയി..
“കണ്ടില്ലേ മിസ്സേ.. അവൾ എന്നെ മൈൻഡ് പോലും ചെയ്യാതെ പോകുന്നത്? ഇതിനു മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്? ചെറുപ്പത്തിൽ അമ്മ പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം ഉണ്ട്.. മിത്ര എനിക്ക് ഉള്ളതാണ് എന്ന്.. മുറച്ചെറുക്കൻ ആയത് കൊണ്ട് എന്നെ തന്നെ കെട്ടണം എന്ന് ഞാൻ അവളോട് ഒരിക്കലും പറഞ്ഞിട്ടില്ല.. ബട്ട്‌.. എന്നെ ഇങ്ങനെ അവോയ്ഡ് ചെയല്ലെന്നു മിസ്സ്‌ അവളോട്‌ പറയണം… ”
അനൂപ് സാർ പറഞ്ഞു നിർത്തി
“എന്റെ ഭഗവാനെ.. ഈ കോളേജിന്റെ പേര് മാറ്റി ലൗ ക്യാമ്പസ്‌ എന്ന് ആക്കേണ്ടി വരുമോ.. ” വൈഗ പറഞ്ഞു
“ന്താ മിസ്സ്‌ അങ്ങനെ പറഞ്ഞെ? ”
“ഏയ്… സ്നേഹമാണഖിലസാരമൂഴിയിൽ….എന്നല്ലേ?”
“ഹാ അതേ.. മിസ്സ്‌ അവളോട്‌ പറയണം എന്നെ ഇങ്ങനെ അകറ്റി നിർത്തരുത് എന്ന്.. കളങ്കം ഇല്ലാത്ത പ്രായത്തിൽ പൊട്ടിമുളച്ചൊരു പ്രണയം ഇപ്പോൾ വളർന്നു പന്തലിച്ചു.. ” അനൂപ് സാർ ഫ്ലാഷ്ബാക്കിലേക്ക് പോയി..
“സാർ എന്റെ കാലുകഴച്ചു.. നമുക്ക് അവിടേക്ക് ഇരിക്കാം ” അവൾ ഒരു ടേബിളിനു അടുത്തുള്ള ചെയർ കാണിച്ചു പറഞ്ഞു
“മ്മ് ഓക്കേ ” അനൂപ് സാർ ചെയറിലേക്ക് ഇരുന്നു. അവനു അഭിമുഖമായി അവളും………
“മ്മ് എന്നിട്ട്? ” വൈഗ ചോദിച്ചു
“ദാ ഇത് കണ്ടോ മിസ്സ്‌? ” അനൂപ് തലയിലെ മുറിവു ഉണങ്ങിയ പാട് കാണിച്ചു ചോദിച്ചു
“ഇത് എന്ത് പെറ്റിയതാ? ”
“ഇത് എനിക്ക് മിത്ര ചെറുപ്പത്തിൽ തന്ന സമ്മാനമാ…. എപ്പോഴോ ദേഷ്യം വന്നപ്പോ കൈയിൽ കിട്ടിയ കല്ല് എടുത്ത് അറിഞ്ഞു… അവൾ ഭയങ്കര വാശിക്കാരിയാ..ആ..ചെറുപ്പത്തിൽ കുറെ ഉപദ്രവം ഒക്കെ ഉണ്ടായിട്ടുണ്ട് അവളുടെ ഭാഗത്തു നിന്ന്.. എല്ലാം കൊള്ളാൻ നിന്ന് കൊടുത്തിട്ടുണ്ട്.. ഇതിനൊക്കെ പ്രതികാരം തീർക്കാൻ വേണ്ടീട്ടാ ഞാൻ അവളെ കെട്ടാൻ വിചാരിച്ചേ.. ” അവൻ അത് പറഞ്ഞു ചിരിച്ചു.. വൈഗക്കും ചിരി വന്നു.
മിത്ര മറ്റൊരാളെ സ്നേഹിക്കുന്നത് സാറിനോട് പറയണോ? ഏയ്‌ വേണ്ട.. അവൾ ഓരോന്ന് ആലോചിച്ചു
“മിസ്സേ ഞാൻ പോവാ.. ”
“ഞാനും വരുന്നു സാർ” അവർ എണീറ്റു ലൈബ്രറിയിൽ നിന്നും ഇറങ്ങി
കോളേജിൽ നിന്ന് ഇറങ്ങും നേരമാണ് റിഷിയുടെ കോൾ വന്നത്
അവൾ ഫോൺ എടുത്ത് ഹലോ പറഞ്ഞു
“എന്താടോ താൻ തിരക്കിലാണോ? ഞാൻ കുറെയായി വിളിക്കുന്നു.. താൻ എന്താ ഫോൺ എടുക്കാഞ്ഞേ? ”
“അയ്യോ റിഷി വിളിച്ചായിരുന്നോ? ഫോൺ സൈലന്റിൽ ആയിരുന്നു. ഫോൺ ഇപ്പോൾ എടുത്ത് നോക്കിയപ്പോഴാ കണ്ടത്. ”
“ആ ഒക്കെ.. പിന്നെ ഞാൻ ഇവിടെ നിന്റെ കോളേജിന് അടുത്തുള്ള കഫെയിൽ ഉണ്ട്.. ഇങ്ങോട്ട് വാ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. ”
അത് പറഞ്ഞു റിഷി ഫോൺ വെച്ചു. അവൾ പോകാൻ നേരത്താണ് മിത്ര വിളിച്ചത്..
“വൈഗ.. വൺ മിനിറ്റ്.. ”
“എന്താ മിത്ര? ”
“എനിക്ക് ഫോൺ ഒന്ന് തരോ എനിക്ക് ഒരാളെ വിളിക്കാനാ. എന്റെ ഫോൺ ചാർജില്ലാതെ ഓഫായി പോയി.. ”
“അതിനെന്താ ഇതിൽ നിന്ന് വിളിച്ചോ? ” അവൾ ഫോൺ എടുത്ത് മിത്രയുടെ നേർക്ക് നീട്ടി .

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com