സ്വയംവരം [ജിംസി] 126

Views : 48922

“എന്നാൽ ശരി ദേവാ.. ” പ്രഭാകരൻ, ദേവന്റെ ചുമലിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. പോകും നേരം വൈഗ, റിഷിയുടെ മുഖത്തേക്ക് ഒന്ന് നോക്കി. റിഷി ഒരു ചെറിയ പുഞ്ചിരി നൽകി …
വൈഗയുടെ സാന്നിധ്യം തന്റെ വേദനകളെ എങ്ങോട്ടോ കൊണ്ട് പോയത് പോലെ അവനു തോന്നി .. പക്ഷെ ഇപ്പോൾ അവളുടെ അസാന്നിധ്യം തന്നെ ഒത്തിരി നൊമ്പരപെടുത്തുന്ന പോലെ….. റിഷി ഓർത്തു അവർ പോയതോടെ അവൻ മെല്ലെ കണ്ണുകൾ അടച്ചു.. പതിയെ നിദ്രയിലാഴ്ന്നു ….
ആശുപത്രിയിൽ നിന്നും കാർ പാർക്കിംഗ് സ്ഥലത്തേക്ക് നടക്കുമ്പോൾ വൈഗയുടെ മനസ്സിലേക്ക് റിഷിയുടെ മുഖം തെളിഞ്ഞു വന്നു..
തനിക്ക് ദേവിന്റെ അടുത്ത് നിന്നും രക്ഷപ്പെടാൻ റിഷി സഹായിച്ചത് ഇങ്ങനെ അവനു വിനയായി തീർന്നല്ലോ….
വേദനകൾക്ക് ഇടയിലും ഒരു പരിഭവം പറയാതെ അവൻ തന്നോട് എത്ര ശാന്തമായാണ് സംസാരിച്ചത്..
അവൾ കാറിനടുത്തേക്ക് ഒറ്റയടി വെച്ച് നീങ്ങി…
ചുറ്റിലും ഇരുട്ട് പടർന്നു കയറിയിരുന്നു.. ചെറുതായി നിലാവെളിച്ചം ഉണ്ടെങ്കിലും നക്ഷത്രങ്ങൾ മിന്നുന്നത് കാണാം…..
നല്ല സുഖമുള്ള അന്തരീക്ഷം… ചെറിയ തണുപ്പ് അവളെ വന്നു മൂടി.. അവൾ അവിടെ നിന്നു പോയി….
കാറിന്റെ ഡോർ തുറന്ന് ദേവൻ കയറാൻ ഒരുങ്ങുമ്പോഴും, വൈഗയുടെ നിൽപ്പ് തുടർന്നു കൊണ്ടിരുന്നു…
“മോളേ.. എന്താ അവിടെ തന്നെ നിൽക്കുന്നത്? വന്നു കാറിൽ കേറ്.. ”
“ദേ.. വരാണ് അച്ഛാ…. ”
അവൾ കാറിൽ കയറി.. വീട്ടിലേക്ക് ഉള്ള യാത്രയിൽ ഉടനീളം അവൾ മൗനമായിരുന്നു……
“എന്താ ഒന്നും മിണ്ടാതെ ഇരിക്കണേ… സാധരണ എന്തെങ്കിലും ഒക്കെ തമാശ പറഞ്ഞു ഇരിക്കാറുണ്ടല്ലോ… ”
ദേവൻ സ്റ്റിയറിങ് തിരിക്കുന്നതിന് ഇടയ്ക്ക് ചോദിച്ചു..
“അങ്ങനെ എപ്പോഴും വാചാകമടിച്ചു ഇരിക്കാൻ കഴിയോ അച്ഛാ.. ഒരാൾ വണ്ടിയിടിച്ചു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ എങ്ങനെ തമാശ ഒക്കെ പറഞ്ഞു ഇരിക്കുന്നത്? !!”
“അയ്യോ… അത് ശരിയാണല്ലോ… ഈ അച്ഛൻ അത് മറന്നു പോയി… ”
അച്ഛന് അത് പറയുമ്പോൾ ചെറിയ ചിരി വരുന്നുണ്ടായിരുന്നു…..
വീട്ടിൽ എത്തിയിട്ടും വൈഗക്ക് കിടന്നിട്ട് ഉറക്കം വന്നില്ല… അവൾ ഫോൺ എടുത്ത് റിഷിയുടെ നമ്പർ എടുത്തു…
“വിളിച്ചാലോ… ഏയ്‌.. വേണ്ട.. ഇപ്പോഴല്ലേ വൈഗ നീ അവന്റെ അടുത്ത് നിന്ന് വന്നത്? അവൻ എന്ത് വിചാരിക്കും? അവളുടെ മനസ്സ് അവളുടെ ചിന്തകൾക്ക് മീതെ കടിഞ്ഞാണിട്ടു….
ഫോൺ എടുത്ത് വെച്ച് ഡ്രസ്സ്‌ പോലും മാറാതെ കിടക്കയിൽ വന്നു കിടന്നു…
കണ്ണ് ഒന്ന് അടഞ്ഞു പോയെങ്കിലും ഇടക്കിട്ട് അവൾ ഉണർന്നു..
ഉറക്കം പിടിക്കുമ്പോൾ ദാ… റിഷിയുടെ മുഖം കൺമുമ്പിൽ… ഇത് എന്തൊരു കഷ്ടമാണ് ഭഗവാനെ…. എന്നവൾ ഓർത്തു..
എന്തായാലും ഒരു മെസ്സേജ് എങ്കിലും അയക്കാതെ തനിക്കിന്നു ഉറങ്ങാനാവില്ല… എന്നവൾക്കു മനസ്സിലായി കഴിഞ്ഞു..
അവൾ ഫോൺ എടുത്തു റിഷിയ്ക്കു ഒരു മെസ്സേജ് അയച്ചിട്ടു.
“വേദന കുറവുണ്ടോ.. അത്ര മാത്രം അയച്ചു. റിപ്ലൈ ഒന്നും കാണാതെ ആയപ്പോൾ അവൾ പതിയെ നിദ്രയെ പുൽകി കിടന്നു..
പിറ്റേന്ന് ഉറക്കം ഉണർന്നത് ഫോണിൽ മെസ്സേജ് ടോൺ കേട്ടിട്ടാണ്…. മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി..
ഐ യാം ഫൈൻ.. ഗുഡ് മോർണിംഗ് മേഡം.. കൂടെ ഒരു സ്മൈലി കൂടി അയച്ചിട്ടുണ്ട്.. അന്നത്തെ പ്രഭാതം പതിവിലും അവൾക്ക് ഉണർവ് നൽകിയിരുന്നു… സാധരണ സമയത്ത് തന്നെ കോളേജിൽ എത്തി..
ദേവ് സാറിനെ കണ്ട് കുറച്ച് സംസാരിക്കണം..അയാൾ ചെയ്ത പ്രവൃത്തിക്ക് എല്ലാവരുടെയും മുമ്പിൽ ഇട്ട് ചോദിക്കണം..ഓരോന്നും ആലോചിച്ചു അവൾ സ്റ്റാഫ് റൂമിലേക്ക് നടന്നു…
ദേവ് സാർ അവിടെ എവിടെയും ഇല്ല…
“ആരെയാ നീ ഇത്ര കാര്യമായിട്ട് നോക്കുന്നത്? ”
മിത്രയെ അപ്പോഴാണ് കണ്ടത്..
“ഇന്നും ദേവ് സാർ വന്നില്ലേ മിത്ര? “

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com