സ്വയംവരം [ജിംസി] 126

Views : 49027

പുറത്തു നഗര വെളിച്ചത്തിന്റെ ധാരാളിത്തത്തിൽ ഇരുട്ട് അങ്ങിങ്ങായി ഒതുങ്ങി കൂടി……
“മോളേ.. വൈഗ…. ”
അവൾ വിളി കേട്ട് തിരിഞ്ഞു നോക്കി. അച്ഛനാണ്..
“ഇപ്പൊ പ്രഭാകരൻ വിളിച്ചിരുന്നു റിഷിക്ക് ആക്‌സിഡന്റ് ആയെന്ന്.. ”
അത് കേട്ടതും അവൾ ഒന്ന് ഞെട്ടി..
“ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം മോളേ.. ”
“ഞാനും വരുന്നു അച്ഛാ.. അഞ്ചു മിനിറ്റ്.. ഇപ്പോ റെഡി ആവാം ”
“വേണ്ട മോളെ.. ഈ ടൈമ് ആയില്ലേ മോള് ഉറങ്ങിക്കോ ഞാൻ വേഗം എത്താം ”
“ഞനും വരും.. “അവൾ നിർബന്ധം പിടിച്ചപ്പോ അച്ഛൻ സമ്മതിച്ചു. അമ്മയോട് പറഞ്ഞ് കാർ എടുത്ത് ഹോസ്പിറ്റലിൽ പോയി.
റിഷിയെ മുറിയിലേക്ക് മാറ്റി എന്ന് നേഴ്സ് പറഞ്ഞത് അനുസരിച്ചു മുറിയിൽ പോയി.
“ദേവൻ വന്നോ.. ” അങ്കിൾ അവരെ കണ്ടപ്പോ എണീറ്റു.. റിഷി നല്ല മയക്കത്തിൽ ആണ്.. നെറ്റിയിലും കാലിലും മുറിവ് വെച്ചു കെട്ടിയിട്ടുണ്ട്.
“ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല മോന് ആക്‌സിഡന്റ് ആയത്. ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴാ ഇവന് ആക്‌സിഡന്റ് ആയതു ഒരാൾ വിളിച്ചു പറഞ്ഞത്.. “അങ്കിൾ പറഞ്ഞു
“ഡോക്ടർ എന്ത് പറഞ്ഞു പ്രഭ? ”
“പേടിക്കാൻ ഒന്നും ഇല്ലെന്ന് പറഞ്ഞു.. പിന്നെ ഞാൻ മെഡിസിൻ വാങ്ങിയിട്ട് വരാം.. ഇവിടെ ഒരാളെ ആക്കാതെ പോവാൻ മടി.. ”
“ഞാനും വരുന്നു.. മോളെ നീ ഇവിടെ ഇരിക്ക്.ഞങ്ങൾ പോയിട്ട് വരാം ”
അവൾ ശരി എന്ന് അർത്ഥത്തിൽ തലയാട്ടി.
റിഷിയുടെ കിടപ്പു കണ്ടിട്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്നാണ് ഒരു മെസ്സേജ് ടോൺ കേട്ടു ഫോണിൽ നോക്കിയത്.
“ഹലോ വൈഗ… ഭാവി ഭർത്താവിനു സുഖമല്ലേ? ”
ദേവ് അയച്ച മെസ്സേജ് കണ്ട് അവൾക്ക് മനസ്സിലായി ഈ ആക്‌സിഡന്റ് അയാളുടെ പണി തന്നെ..
റിഷിയുടെ അടുത്തായി അവൾ ഇരുന്നു. അവളുടെ സാന്നിധ്യം അറിഞ്ഞിട്ടാകാം അവൻ മയക്കത്തിൽ നിന്നും ഉണർന്നു..
“വൈഗ.. താൻ എപ്പോ വന്നു? ”
റിഷിയുടെ ആ ചോദ്യത്തിന് ഉത്തരം നൽകാൻ ആവാതെ അവളുടെ മുഖം വിങ്ങി പൊട്ടിയിരുന്നു
“ഞാൻ ഭയപ്പെട്ടത് പോലെ സംഭവിച്ചല്ലോ.. അയാൾ റിഷിയെ കൊല്ലാൻ നോക്കിയത്? ”
“മ്മ്മ് ആയിരിക്കും.. ഒരു ലോറി എന്നെ തന്നെ ലക്ഷ്യം വെച്ചു വന്നു ഇടിച്ചു.. എന്തോ ഭാഗ്യത്തിന് ഞാൻ ചുമരിൽ ചിത്രമായില്ല.., ” റിഷി പറഞ്ഞു..
“എന്നോട് വെറുപ്പ്‌ തോന്നുന്നുണ്ടല്ലേ? ”
“എന്തിന്? ”
“ഞാൻ അങ്ങനെ അയാളോട് പറഞ്ഞത് കൊണ്ടല്ലേ റിഷി ഇപ്പൊ ഈ അവസ്ഥയിൽ കിടക്കണേ ” അത് പറഞ്ഞപ്പോ അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.
റിഷി പതിയെ എണിറ്റു ഇരിക്കാൻ ഒരു വിഫല ശ്രമം നടത്തി.. കൈ പതിയെ വഴുതിയപ്പോൾ അവൾ അവന്റെ കൈകളിൽ പിടിത്തമിട്ടു.. തലയിണ ചുമരിനോട് ചേർത്തു വെച്ച് അവനെ അതിലേക്ക് മെല്ലെ ചാരി കിടത്തി.. അവൻ ഇമ വെട്ടാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി പോയി.
മരുന്ന് വാങ്ങി അപ്പോഴേക്ക് ദേവനും പ്രഭാകരനും മുറിയിലേക്ക് എത്തിയിരുന്നു
മരുന്ന് വാങ്ങി അപ്പോഴേക്ക് ദേവനും പ്രഭാകരനും എത്തിയിരുന്നു.. അവരെ കണ്ടതോട് കൂടി വൈഗ അവിടെ നിന്നും എണിറ്റു അൽപ്പം മാറി നിന്നു.
“മോന് ഇപ്പോൾ വേദന കുറവുണ്ടോ? ” ദേവൻ, റിഷിയോട് ചോദിച്ചു.
“കുറവുണ്ട് അങ്കിൾ.. ”
ഉറക്കം തൂങ്ങുന്ന കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നു കൊണ്ട് റിഷി മറുപടി നൽകി..
“മോൻ നന്നായി വിശ്രമിക്കു ഞങ്ങൾ ഇറങ്ങട്ടെ… അമ്പിളി വീട്ടിൽ ഒറ്റക്കാ.. വേഗം വരാമെന്നു പറഞ്ഞു ഇറങ്ങിയതാ.. “

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com