സ്വയംവരം [ജിംസി] 126

Views : 48924

കോളേജിൽ എത്തി അവൾ പതിവ് പോലെ സ്റ്റാഫ് റൂമിൽ ആദ്യം ചെന്നു.. മിത്ര അവളെ ശ്രദ്ധിക്കാതെ പുസ്തകത്തിൽ കണ്ണും നട്ട്‌ ഇരുപ്പാണ്..
“ഹായ് മിത്ര.. ഗുഡ് മോണിംഗ്… ”
വൈഗ, മിത്രയെ നോക്കി പറഞ്ഞു
“മോണിംഗ്… ” അവൾ അത് പറഞ്ഞു പുസ്തകത്തിലേക്ക് കണ്ണോടിച്ചു
“ഇന്നത്തെ മോണിംഗ് ഒരു ഉഷാർ ഇല്ലല്ലോ മിത്ര.. ”
“ഏയ്‌ നിനക്ക് തോന്നുന്നതാ.. ” മിത്രയുടെ മുഖത്തു നിന്ന് അവൾ വായിച്ചെടുത്തിരുന്നു.. എന്തോ മൂഡോഫ് ആണ് അവൾക്ക്…കൂടുതൽ ഒന്നും ചോദിക്കാൻ അവൾ നിന്നില്ല..
ഫസ്റ്റ് പീരീഡ് കഴിഞ്ഞു ഇറങ്ങിയപ്പോൾ മിത്ര അവൾക്കു മുന്നിലായി നടന്നു നീങ്ങുന്നത് കണ്ട് വൈഗ വിളിച്ചു
“മിത്ര ഒന്നു നിൽക്ക്… ”
അവൾ തിരിഞ്ഞു നോക്കി അവിടെ നിന്നു.. “നീ പറഞ്ഞോ നിന്റെ ഇഷ്ട്ടം.. അയാളോട്? ” വൈഗയുടെ ചോദ്യം കേട്ടില്ലെന്നു നടിച്ചു അവൾ വരാന്തയിലൂടെ മെല്ലെ നടന്നു…
“എന്താ നീ ഒന്നും പറയാത്തെ? ഞാൻ ചോദിച്ചത് വിഷമായോ? ”
മിത്ര അൽപ്പം നടന്നു അവിടെ നിന്നു.
“ഞാൻ…..ഞാൻ എന്താ പറയാ നിന്നോട്.. അയാൾക്ക്‌ വേറെ ഒരു പെൺകുട്ടിയെ ഇഷ്ട്ടാ.. ഇഷ്ട്ടം പിടിച്ചു വാങ്ങാൻ പെറ്റുന്നതു അല്ലല്ലോ.. അത് കൊണ്ട് ഞാൻ അയാളെ മറക്കാൻ ശ്രമിക്കാ…. ”
അത്ര മാത്രം പറഞ്ഞ് അവൾ ധൃതിയിൽ നടന്നു…
“എന്താ അവൾ പറയുന്നത്? ” തിരിഞ്ഞു നോക്കിയപ്പോൾ അനൂപ് സാർ ആണ്..
“ഏയ്‌ അവൾ ന്തോ മൂഡോഫ് ആണ്.. ” വൈഗ പറഞ്ഞു..
“ഞാൻ ഒന്ന് പോയി സംസാരിക്കട്ടെ.. ” അനൂപ് സാർ അത് പറഞ്ഞു മിത്രയുടെ അടുത്തേക്ക് വേഗം നടന്നു
“മിത്ര ….. മിത്ര… ”
അവന്റെ വിളിയിൽ അവൾ നിന്നു..
“എന്താ അനൂപേട്ടാ? ” അനൂപേട്ടാ എന്നുള്ള വിളി അവനെ ഒരു നിമിഷം ഞെട്ടിച്ചു…
“മിത്ര തന്നെയാണോ ഇത്… കുറച്ച് വർഷങ്ങളായി ഞാൻ ഈ വിളി നിന്റെ നാവിൽ നിന്നും കേട്ടിട്ട്… ” അനൂപിന് സന്തോഷം അടക്കാനായില്ല…
അവളുടെ കണ്ണുകളിൽ നനവ് പടർന്നത് പെട്ടന്നായിരുന്നു..
“ഏയ് എന്താ നിനക്ക് പെറ്റിയെ? കണ്ണു നിറഞ്ഞല്ലോ… ദേ… സ്റ്റുഡന്റസ് ഒക്കെ ശ്രദ്ധിക്കും… ”
അവൾ കരയാതെ ഇരിക്കാൻ പാടുപെട്ടു..
“ക്ലാസ്സ്‌ കഴിയുമ്പോ കാണാം..കുറച്ച് സംസാരിക്കാൻ ഉണ്ട് ” മിത്ര അത് പറഞ്ഞു നടന്നു..
ഇത്രയും നാൾ അകറ്റി നിർത്തിയിരുന്ന അവൾക്ക് ഇപ്പോൾ നല്ല മാറ്റം വന്നിട്ടുണ്ട് എന്ന ആശ്വാസത്തിൽ അവൻ സന്തോഷിച്ചു…
വൈകുന്നേരം അഞ്ചു മണിയോടെ വൈഗ ബീച്ചിൽ എത്തി…തനിക്കു നേരെ നിർത്തിയിട്ടിരിക്കുന്ന കാറിനോട് ചാരി റിഷി നിൽക്കുന്നുണ്ട്..
“റിഷി… വേഗം പറ… എന്താ നിന്റെ മനസ്സിൽ? ”
“താൻ ഇങ്ങനെ ധൃതി വെയ്ക്കാതെ…. ഒരാൾ കൂടി വരാനുണ്ട്.. എന്നിട്ട് പറയാം.. ” അവൻ വാച്ചിലേക്കും പിന്നെ ചുറ്റുവട്ടത്തും നോക്കി
തിരമാലകൾ അലയടിക്കുന്നത് ഇപ്പോൾ തന്റെ മനസ്സിൽ ആണെന്ന് അവൾ ഓർത്തു…
റിഷിയുടെ നേർക്കു ഒരാൾ നടന്നു വരുന്നത് അവൾ ശ്രദ്ധിച്ചു.. റിഷിയുടെ അടുത്തു എത്തിയതും അവൾ ഇന്നേവരെ മുഖപരിചയം ഇല്ലാത്ത ഒരാളെ പോലെ നോക്കി..വൈഗയെ നോക്കി റിഷി ചോദിച്ചു
“ഇവനെ അറിയോ തനിക്ക്? ”
“ഇല്ല.. ” അവൾ മറുപടി നൽകി..
“മിഥുൻ.. ഇതാരാണെന്നു മനസ്സിലായോ? ”
റിഷിയുടെ ചോദ്യത്തിൽ മിഥുൻ ഒന്ന് പരുങ്ങി

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com