സ്വയംവരം [ജിംസി] 126

Views : 49034

അവൻ തിരിച്ചും മോണിംഗ് പറഞ്ഞു. അവൾ ഗേറ്റ് കടന്നു പോയതോടെ അവൻ വണ്ടിക്കടുത്തേക്ക് നീങ്ങി…….
വീട്ടിൽ എത്തി ഡോർ പതിയെ തുറന്നു അകത്തേക്ക് കയറി.. ശേഷം ലോക്ക് ചെയ്ത് മുകളിലേക്ക് ഉള്ള പടികൾ മെല്ലെ കേറി..
മോള് അവിടെ ഒന്ന് നിന്നേ…. ” അപ്രതീക്ഷിതമായ ആ വിളിയിൽ അവൾ ഒന്ന് ഞെട്ടി….
“ഇതെവിടെ പോയിട്ട് വരുവാ എന്റെ വൈഗ കുട്ടി? ” അച്ഛന്റെ ആ ചോദ്യത്തിന്റെ അമ്പരപ്പ് അവളുടെ മുഖത്തു തെളിഞ്ഞു വന്നു.
“അത് പിന്നെ ഞാൻ… പുറത്ത്….. ” അവൾ വാക്കുകൾ കിട്ടാതെ നിന്നു കുഴഞ്ഞു..
“ആ മനസിലായി… നിന്ന് ഭഭഭാ അടിക്കണ്ട… പോയി ഉറങ്ങാൻ നോക്ക്…അമ്മ അറിയണ്ട… ”
അവൾ തലയാട്ടി വേഗം സ്റ്റെയർ കേറി റൂമിൽ വന്നു കിടന്നു…
പിറ്റേന്ന് ഒരു വർക്കിങ് ഡേ ആയിരുന്നു.. ഫസ്റ്റ് പീരീഡ് എടുത്ത് വരാന്തയിലേക്ക് ഇറങ്ങിയപ്പോഴാണ് എതിരെ വരുന്ന മിത്രയെ കണ്ടത്.
“മിത്ര… ഇന്ന് ലേറ്റ് ആയിട്ടാണോ വന്നത്? ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് നോക്കിയപ്പോൾ കണ്ടില്ലല്ലോ? ” വൈഗ ചോദിച്ചു
“ആ ഞാൻ ഇന്ന് വരാൻ കുറച്ച് വൈകി…. അച്ഛൻ ദുബായിൽ നിന്നും വന്നിട്ടുണ്ട്.. രാവിലെ തന്നെ ഞാനും ഏട്ടനും എയർപോർട്ടിൽ പോയി, അച്ഛനെ കൊണ്ട് വരാൻ…. ”
“ആഹാ.. ചിലവുണ്ട് കേട്ടോ… ”
“ആ.. തരാം.. ഞാൻ ഇപ്പോൾ ലൈബ്രറി വരെ പോവാ.. നീ വരുന്നോ? ”
“ആ ഞാൻ വരാം.. അടുത്ത അവർ എനിക്ക് ഫ്രീ ആ… ” വൈഗ അത് പറഞ്ഞ് ഇടനാഴിയിലൂടെ നടന്നു..
“പിന്നെ മിത്ര.. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.. എന്റെ മാര്യേജ് ഉറപ്പിച്ചുട്ടോ ”
മിത്ര അത് കേട്ട് ആശ്ചര്യപൂർവം അവളെ നോക്കി…
“ഓഹ് റിയലി? !! ഇപ്പോഴൊന്നും കെട്ടുന്നില്ല എന്ന് പറഞ്ഞിട്ട്? എല്ലാം ഉറപ്പിച്ചോ? ”
“മ്മ് എൻഗേജ്മെന്റ് ഉടനെ കാണും.. ഡേറ്റ് തീരുമാനിച്ചിട്ടില്ല.. ”
“ആഹാ ചെക്കൻ ഏതാ? എന്ത് ചെയുന്നു? ” മിത്ര തിരക്കി
“എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മോനാ… കക്ഷിക്ക്‌ ബിസിനസ്‌ ആണ് നാട്ടിൽ തന്നെ.. അത് പോട്ടെ… നിന്റെ അച്ഛൻ വന്ന സ്ഥിതിക്ക് നിന്റെ മാര്യേജ് ഉടനെ നോക്കില്ലേ? അച്ഛൻ വന്നിട്ട് മാര്യേജ് നോക്കാം എന്നല്ലേ ഇതുവരെ പറഞ്ഞെ? ഇനി അധികം താമസമില്ലല്ലോ അല്ലേ? ”
അത് കേട്ടതും മിത്രയുടെ മുഖത്തു ചിരി മിന്നി മാഞ്ഞു..
“ശരിയാണ്.. ഞാൻ ഒരാളെ കണ്ട് വെച്ചിട്ടുണ്ട്.. അയാളെ തന്നെ കെട്ടണം എന്നാ എന്റെ ആഗ്രഹം.. ”
“ആഹാ കൊള്ളാലോ ആരാ ആള്? ” വൈഗ ആകാംഷയോടെ ചോദിച്ചു
“ആള് എന്റെ ഏട്ടന്റെ ഫ്രണ്ടാ…. പക്ഷേ ഞാൻ അവനെ ഇഷ്ടപ്പെടുന്ന കാര്യം ഇതുവരെ പറഞ്ഞില്ല.. ഇന്ന് എനിക്ക് പറയണം.. ഏട്ടനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്.. ഏട്ടന് സമ്മതം ആണ്.. ” മിത്ര എന്തോ ആലോചിച്ചിട്ടെന്ന പോലെ പറഞ്ഞു….
അപ്പോഴേക്കും ലൈബ്രറി എത്തിയിരുന്നു.. മിത്ര പുസ്തകങ്ങൾ തിരയുന്നതിനു ഇടയിൽ വൈഗ തുടർന്നു
“നീ നിന്റെ ഇഷ്ട്ടം അറിയിച്ചാൽ ആള് റിജെക്ട് ചെയ്താലോ? ”
അങ്ങനൊരു ചോദ്യം കേട്ടപ്പോൾ മിത്രയിൽ ഞെട്ടൽ ഉളവാക്കി…
“ഏയ് നോ… നെവർ.. എന്നെ ഇഷ്ടപ്പെടാതെ ഇരിക്കാൻ മാത്രം എനിക്ക് എന്താ കുറവ് വൈഗ? ടെൽ മി…. ”
ഒരു നിമിഷം മിത്രയുടെ ഭാവമാറ്റം വൈഗയെ അതിശയിപ്പിക്കുന്നതായിരുന്നു…. വൈഗയുടെ ചുമലിൽ കുലുക്കി മിത്ര ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു
“മിത്ര….കൂൾ…. ഞാൻ വെറുതെ പറഞ്ഞതാ… നിന്നെ അയാൾക്ക് ഇഷ്ടപ്പെടും.. ” വൈഗ അവളെ സമാധാനപ്പെടുത്തി…
“നിനക്ക് അറിയോ ഞാൻ ഈ ഇഷ്ട്ടം എത്ര നാളായി മനസ്സിൽ കൊണ്ട് നടന്നെന്ന്? ഏട്ടനുമായി പലപ്പോഴും വീട്ടിൽ വരുമ്പോഴും എന്നോട് പ്രേത്യേകിച്ചു അടുപ്പം കാണിച്ചു വരാറില്ല…. ഏട്ടന്റെ ഫ്രണ്ട് ആയോണ്ട് പലപ്പോഴും എനിക്ക് പേടി തോന്നി.പക്ഷേ ഇനിയും ഞാൻ മിണ്ടാതെ ഇരുന്നാൽ അവനെ എനിക്ക് നഷ്ടപ്പെട്ടാലോ? ഇപ്പോൾ ഏട്ടൻ എന്റെ ആഗ്രഹത്തിന് ഒപ്പം ഉണ്ട്.. ”
“എന്താ ഇവിടെ രണ്ടാളും? ” മിത്ര പറയുന്നതിന് ഇടയിൽ കയറി അനൂപ് സാർ പറഞ്ഞു.. “ഞങ്ങൾ വെറുതെ ഓരോ വിശേഷം പറഞ്ഞു നിന്നതാ ” വൈഗയാണ് മറുപടി കൊടുത്തത്..

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com