സ്വയംവരം [ജിംസി] 126

Views : 49029

സമയം പതിനൊന്നു ആയതോടെ അവൾ മുറിയിൽ വന്നു.. റിഷി ഏതോ ഹൊറർ കഥ വായനയിലാണ്.. വൈഗ വന്നത് അറിയാതെ റിഷി കഥയിൽ കണ്ണും നട്ട്‌ ഇരിപ്പാണ്..
“ട്ടോ………. ” അവൾ ഉച്ചത്തിൽ പറഞ്ഞു “യ്യോ.. ജെന്നിഫർ…. ” അവൻ വല്ലാതെ ഞെട്ടി..
“ജെന്നിഫർ?? ആരാ അവൾ? സത്യം പറഞ്ഞോ?”
വൈഗ റിഷിയുടെ അടുത്തേക്ക് ചേർന്നു ഇരുന്നു..
“എന്റെ മോളെ.. പേടിച്ചു പോയല്ലോ.. ഞാൻ വായിക്കുന്ന കഥയിലെ ഗോസ്റ്റാണ് ജെന്നിഫർ.. ” റിഷി അത് പറഞ്ഞതും വൈഗ ചിരിച്ചു.
അപ്പോഴാണ് അമ്മു ടെഡി ബെയർ ആയിട്ട് വന്നത്.. “ആ അമ്മുട്ടി വായോ… നമുക്ക് ഉറങ്ങണ്ടേ? ” റിഷി അവളെ മടിയിൽ ഇരുത്തി ചോദിച്ചു
“ഇപ്പൊ ഉറങ്ങണ്ട.. നമുക്ക് കളിച്ചാ.. ” അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു
“ഈ പാതിരാത്രി ഉറങ്ങണ്ട സമയമാ.. അമ്മുട്ടി.. ” വൈഗ പറഞ്ഞു കൊടുത്തു
“ഏയ്‌ എനിക്ക് കളിച്ചണം.. ” അവൾ വാശിപിടിച്ചു
“കേട്ടോ വൈഗ.. അവൾക്ക് കളിക്കണം എന്ന്.. അവൾക്ക് താഴെ ഒരാൾ ഉണ്ടെങ്കിൽ അവൾക്ക് കളിക്കാൻ ഒരാളെ കിട്ടും.. അല്ലേ വൈഗ കുട്ടി? ” റിഷി, വൈഗയുടെ ചെവിയിൽ ഒരു കുസൃതി ചിരിയോടെ പറഞ്ഞു
“തൽക്കാലം ഞാൻ അവളുടെ ഒപ്പം കളിചോളംട്ടോ.. ”
“മതിയോ? ”
“ആ മതി മതി.. ”
“എന്നാൽ ഓക്കെ ഗുഡ്ന്യ്റ്റ്… “അവൻ പുതപ്പു തലയിൽ ഇട്ട് കിടന്നു..
റിഷിയുടെയും വൈഗയുടെയും അമ്മു കുട്ടിയുടെ ഒപ്പം ഉള്ള ജീവിതം തുടങ്ങുന്നു….
അവസാനിച്ചു രചന :ജിംസി ✍️

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com