സ്വയംവരം [ജിംസി] 126

Views : 49027

ആ പുസ്തക താളുകളിൽ എഴുതിയിട്ട കുറെ പേരുകൾ വെട്ടി കളഞ്ഞു. വൈഗ എന്ന പേരിനു മാത്രം വലിയ വട്ടം വരച്ചിട്ടു. ശേഷം തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് അടിപ്പിച്ചു…..
പിറ്റേന്ന് പ്രഭാതം ഉണർന്നു.. ഇന്ന് ഞായറാഴ്ച ആണ്…. പ്രഭാകരൻ അങ്കിളിന്റെ വീട്ടിൽ ചെല്ലാൻ എല്ലാരും ഒരുങ്ങി.
വൈഗ കുളി കഴിഞ്ഞ് ഒരു റെഡ് കളർ സാരി എടുത്ത് ഉടുത്തു.
പിന്നെ അവൾ പതിവായി ഒരുങ്ങുന്ന പോലെ ചെറിയ വട്ട പൊട്ടും ചന്ദന കുറിയും…. പോകാൻ നേരം ഒന്നും കൂടി കണ്ണാടിയിൽ നോക്കി…
“കഴിഞ്ഞില്ലേ ഇതുവരെ…. ആഹാ കൊള്ളാലോ… നല്ല സുന്ദരിയായിട്ടുണ്ട് ഇന്ന് എന്റെ മോള്… “അമ്മ പറഞ്ഞു.
“അച്ഛന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോകുമ്പോ മോശം ആവരുതല്ലോ… ”
“ദേ… വേഗം വാ… അച്ഛൻ ഡ്രൈവിംഗ് സീറ്റിൽ മുന്പേ കേറി ഇരിക്കണതാ…. “കാറിന്റെ ഹോണടി ശബ്ദം കേട്ട് രണ്ടാളും താഴേക്കു ചെന്നു.
പ്രഭാകരൻ അങ്കിൾ പറഞ്ഞ് തന്ന വഴിയിലൂടെ കാർ എടുത്തു. സ്റ്റീരിയോയിൽ ഒഴുകി കൊണ്ടിരുന്ന സംഗീതം കേട്ട് വീട് എത്തിയത് അറിഞ്ഞില്ല…..
വലിയ ഒരു വീടിന്റെ മുന്നിൽ വണ്ടി ചെന്ന് നിന്നു.ഗേറ്റ് രണ്ടും തുറന്നിട്ടുണ്ട്. കാർപോർച്ചിൽ കാർ നിർത്തി ഇറങ്ങി.
ഉമ്മറത്തേക്ക് രണ്ട് പേർ ചിരിച്ച മുഖവുമായി വന്നു.ഒന്ന് പ്രഭാകരൻ അങ്കിൾ പിന്നെ ആളുടെ ഭാര്യ സാവിത്രി ആന്റി..
അച്ഛനെ കണ്ടപാടെ പ്രഭാകരൻ അങ്കിൾ വന്നു കെട്ടിപിടിച്ചു. ശേഷം അകത്തേക്ക് വിളിച്ചിരുത്തി. കുടിക്കാനായി നല്ല തണുത്ത ഓറഞ്ച് ജൂസ് കൊണ്ട് വന്നു.
“മോള് എന്ത് ചെയുന്നു? “സാവിത്രി ആന്റി ചോദിച്ചു.
“ഞാൻ സെന്റ് മേരീസിൽ ലക്ച്ചറർ ആണ്. “ജൂസ് കുടിക്കുന്നതിനു ഇടയിൽ പറഞ്ഞു
“അല്ല മക്കൾ രണ്ടാളും എവിടെ? ” അമ്മ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.
“റോഷൻ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി. റിഷി മുകളിൽ മുറിയിൽ ഉണ്ട്. എന്തോ കാര്യമായിട്ട് വർക്കിലാ.. നിങ്ങൾ വന്നത് അറിഞ്ഞിട്ടില്ല..പിന്നെ രണ്ടാളും വാ വീടൊക്കെ കാണാം.. ”
സാവിത്രി വീടൊക്കെ നടന്നു കാണിച്ചു. കലയോട് ഒരുപാട് താല്പര്യം ഉള്ള ആളാണ് സാവിത്രി ആന്റി എന്ന് ഓരോ സംസാരത്തിലൂടെ മനസിലായി.
മുകളിൽ മുറിയിൽ ചെന്ന് ആന്റി വരച്ച ചുമർ ചിത്രങ്ങൾ കണ്ട് വൈഗ ഒരു നിമിഷം നോക്കി നിന്നു പോയി..
“ഇവിടെ ഇങ്ങനെ വെറുതെ ഇരിക്കുമ്പോ ഓരോന്നും ചെയ്തു നോക്കുന്നതാ.. ”
“നന്നായിട്ടുണ്ട് ആന്റി. ബ്യൂട്ടിഫുൾ…”
അവൾ അവിടെ നടന്ന് ചിത്രങ്ങൾ ഓരോന്നും കണ്ടു. അടുത്ത മുറിയിലെ ചിത്രങ്ങൾ കാണാൻ അങ്ങോട്ട് കടന്നു ചെന്നതും റിഷി മുറിയിൽ നിന്നും പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം ഒരു നേർത്ത അകലത്തിൽ ഇരുവരുടെയും കണ്ണുകൾ നിശ്ചലമായിപ്പോയി………….
അടുത്ത മുറിയിലെ ചിത്രങ്ങൾ കാണാൻ അങ്ങോട്ട് കടന്നു ചെന്നതും റിഷി മുറിയിൽ നിന്നും പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം ഒരു നേർത്ത അകലത്തിൽ ഇരുവരുടെയും കണ്ണുകൾ രണ്ടും നിശ്ചലമായി.
റിഷി എന്തോ പറയാൻ തുടങ്ങും മുന്പേ ആന്റിയും അമ്മയും അങ്ങോട്ടേക്ക് എത്തിയിരുന്നു .
“എന്താ മോളെ ഇവിടെ തന്നെ നിന്നത്? ” സാവിത്രി ആന്റി വൈഗയോട് ചോദിച്ചു.
“ഞാൻ.. അത്…. “അവൾ വാക്കുകൾ കിട്ടാതെ പരതി.
“നിങ്ങൾ എപ്പോഴാ വന്നത്? “റിഷി അമ്മയോട് ചോദിച്ചു.
“കുറച്ച് നേരമായിട്ടുള്ളു മോനെ…. “അമ്മ മറുപടി നൽകി..
“മോള് മുറിയിലെ ചിത്രങ്ങൾ ഒക്കെ കണ്ടോ… അപ്പോഴേക്കും ഞാൻ ഭക്ഷണം എടുത്തു വെക്കാം.. “അത് പറഞ്ഞ് സാവിത്രി ആന്റി നടന്നു. കൂടെ അമ്മയും…

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com