സ്വയംവരം [ജിംസി] 126

Views : 49027

കേക്ക് മുറിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അവൾ എല്ലാം കണ്ടു ഒരു അമ്പരപ്പോടെ നിന്നു.കേക്ക് മുറിച്ചു അവനു കൊടുത്തു. അവൻ ഒരു പീസ് എടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തു
“ഹാപ്പി ബർത്ത് ഡേ ഡിയർ…. ” അവൻ പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
പെട്ടന്നാണ് കൂട്ടിൽ ഉറങ്ങി കിടന്ന അർജുൻ നന്നായി കുരച്ചത് . അവന്റെ ശബ്ദം കേട്ട് ആ വീട്ടിൽ ഓരോ ലൈറ്റും തെളിഞ്ഞു..
പ്രഭാകരനും സാവിത്രിയും മുറ്റത്തേക്ക് ഇറങ്ങി ചുറ്റും നോക്കി.
“ഇനി വല്ല കള്ളനെങ്ങാനും കയറി കാണോ പ്രഭാകരേട്ടാ…?? ” സാവിത്രി പ്രഭാകരന് പിന്നിൽ പതുങ്ങി..
“നീ ആ ടോർച്ചു ഇങ്ങ് എടുത്തേ.. ” പ്രഭാകരൻ പറഞ്ഞു.
“ശൊ.. റിഷി.. എനിക്ക് പേടിയാവുന്നുണ്ട്.. നമ്മളെ ഈ നേരത്തു ഇവിടെ വെച്ച് കണ്ടാൽ? ” വൈഗ പരിഭ്രമിച്ചു..
“ഏയ്‌.. ഇവിടേക്ക് എന്തായാലും അച്ഛൻ കയറി വരില്ല.. താൻ പേടിക്കണ്ട.. ” റിഷി ടെറസിൽ നിന്നും മുറ്റത്തേക്ക് നോക്കി..
സാവിത്രി ടോർച് പ്രഭാകരന് കൊടുത്തു. ടോർച് ഓണാക്കി ചുറ്റും അടിച്ചു നോക്കി. ടെറസിലേക്ക് ടോർച്ചു ഉയർത്തിയതും റിഷി ഉടനെ വൈഗയെ കുനിച്ചിരുത്തി.. “എന്താ റിഷി? ”
“ശ്ശു.. മിണ്ടല്ലേ…. ” അവൻ ചൂണ്ടുവിരൽ അവളുടെ ചുണ്ടിലേക്ക് വെച്ച് പറഞ്ഞു..
“ഇവിടൊന്നും ആരും ഇല്ല.. ” സാവിത്രി അത് പറഞ്ഞപ്പോൾ പ്രഭാകരനും ശരി വെച്ചു….
അവർ അകത്തേക്ക് പോയെന്നു മനസ്സിലായപ്പോൾ കുനിഞ്ഞിരുന്ന റിഷിയും വൈഗയും എണീറ്റു..
അർജുൻ കുരയ്ക്ക് ഫുള്സ്റ്റോപ്പിട്ടതോടെ റിഷി ഒന്ന് നെടുവീർപ്പിട്ടു..
“റിഷി.. എന്നെ വേഗം വീട്ടിൽ ആക്ക്…. ” അവൾ പോകാനായി ധൃതിപ്പെട്ടു….
“എടോ.. വൺ മിനിറ്റ്.. ” അവൻ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോക്സ്‌ എടുത്തു. അത് തുറന്നു.. ഒരു ഡയമണ്ട് റിങ്.. അത് അവൻ കയ്യിലെടുത്തു.. ബോക്സ്‌ കേക്ക് വെച്ച ടേബിളിൽ വെച്ചു..
അവൻ അവളുടെ വലതുകരം കയ്യിലെടുത്തു.. റിങ് അണിഞ്ഞു.. അവൾ യാന്ത്രികമായി അവനെ തന്നെ നോക്കി നിന്നു…
“റിഷി ഇത് വലിയ സർപ്രൈസ് ആയല്ലോ.. ഇതൊക്ക ഒരു സ്വപ്നം പോലെ തോന്നി പോവാ.. ആകാശത്തിനും നക്ഷത്രങ്ങൾക്കും കീഴെ രാത്രി പന്ത്രണ്ടു മണി നേരത്തു, ആരും ഇല്ലാതെ നമ്മൾ മാത്രം ആയി ഒരു പിറന്നാൾ ആഘോഷം.. പിന്നെ പ്രതീക്ഷിക്കാതെ കിട്ടിയ ഗിഫ്റ്റ്.. ” അവൾ അത് പറഞ്ഞ് റിങ്ങിൽ ചുണ്ടുകൾ അമർത്തി…
“താൻ ഹാപ്പി ആയോ? ”
“മ്മ്മ്മ്..”
“എത്രത്തോളം ഹാപ്പി ആയി? ”
“ഒത്തിരി ഒത്തിരി… ” അവൾ പൊടുന്നനെ അവന്റെ നെഞ്ചോട് ചേർന്നു… നിലാവിനെ പോലും തോൽപ്പിക്കുന്ന അവളുടെ പുഞ്ചിരി അവിടെയാകെ പൊഴിഞ്ഞു വീണു…..
റിഷി അവളുടെ മുടിയിcഴകളിൽ കൂടി വിരലുകൾ ഓടിച്ചു കുറച്ച് നിമിഷം നിന്നു….
“അല്ല… ഈ രാത്രി ഇവിടെ തന്നെ ഇങ്ങനെ നിന്നാൽ മതിയോ? വീട്ടിൽ പോകണ്ടേ? ടൈമ് എത്രയായെന്നു അറിയോ? ”
“അയ്യോ… ഞാൻ അതേ മറന്നു… വേഗം തന്നെ പോകാം.. ” അവനിൽ നിന്നും പൊടുന്നനെ അടർന്നു മാറി അവൾ പറഞ്ഞു…..
“മ്മ് ശരി.. താൻ വാ… പതിയെ….. ”
മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അവർ സ്റ്റെപ്പുകൾ ഇറങ്ങി…… അർജുൻ മയക്കത്തിലാണ്…….. അവൻ പതിയെ ഗേറ്റ് തുറന്നു. വണ്ടി വെച്ചയിടത്തേക്കു നടന്നു…
വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. അവൾ കയറി.. തണുപ്പുള്ള രാത്രിയിൽ റോഡിന്റെ നടുവിലൂടെ അവന്റെ ബുള്ളറ്റ് കുതിച്ചു പാഞ്ഞു…
അവളുടെ വീടിനടുത്തു വണ്ടി നിർത്തി.. ഗേറ്റിനടുത്തേക്ക് നടന്നു..
“ഗുഡ്‌ന്യ്റ്റ് റിഷി… ” ഗേറ്റ് തുറക്കുന്നതിനു ഇടയിൽ പറഞ്ഞു..
അവൻ ഒരു ചിരിയോടെ വാച്ചിലേക്കും പിന്നെ അവളെയും നോക്കി….
“ഓഹ് സോറി.. ഗുഡ് മോണിംഗ്….. ” അവൾ പറഞ്ഞത് തിരുത്തി…

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com