സ്വയംവരം [ജിംസി] 126

Views : 48924

വൈഗ തുടക്കമിട്ടു.. “റിഷി.. ഇതൊക്കെ ഒരു സ്വപ്നം ആണെന്ന് തോന്നൽ.. ആഗ്രഹിച്ച ആളെ ലൈഫ് പാർട്ണർ ആയി കിട്ടാൻ ഭാഗ്യം വേണം.. അല്ലേ? ”
“മ്മ്മ് അതേ.. ഞാൻ ഇപ്പോ തന്നെ നമ്മുടെ സ്വയംവര പന്തൽ സ്വപ്നം കണ്ട് തുടങ്ങി.. അവിടേക്ക് ഒരു വധുവിന്റെ വേഷത്തിൽ താൻ എത്തുന്നത്.. പിന്നെ ഞാൻ തന്റെ കഴുത്തിൽ താലി ചാർത്തുന്നത്… പിന്നെ നമ്മുടെ…… ” വൈഗ അത് കേട്ട് ചിരിച്ചു
“ആ… മതി.. മതി ബാക്കി പറയല്ലേ? ” റോഷൻ ഇടയിൽ കയറി പറഞ്ഞു.
“ആഹ് നീ ഇവിടെ നിൽപ്പുണ്ടോ? ” റിഷി ചോദിച്ചു
“ഞാൻ ഇപ്പോൾ വന്നുള്ളൂ.. ബാക്കി വിശേഷങ്ങൾ കല്ല്യാണം കഴിഞ്ഞു പറയാട്ടോ.. ഏട്ടൻ വന്നേ.. അവിടെ നിശ്ചയം, കല്ല്യണം ചർച്ച നടക്കുന്നുണ്ട്..”
അവർ അകത്തേക്ക് ചെന്നു. ജാതകം നോക്കി വന്നത് കൊണ്ട് ആ ടെൻഷൻ ഒഴിവായെന്നു റിഷി ഓർത്തു.. പൊരുത്തം ഒന്നും പ്രശ്നം ഇല്ല…നിശ്ചയം ഉടനെ നടത്താൻ തീരുമാനിച്ചു…
അന്ന് നല്ല തണുപ്പുള്ള രാത്രിയായിരുന്നു. വൈഗ മൂടി പുതച്ചു കിടന്നുറക്കമാണ്…..
ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് അവൾ കണ്ണ് തുറന്നത്. എടുത്തു നോക്കിയപ്പോൾ സ്‌ക്രീനിൽ റിഷി എന്ന് തെളിഞ്ഞു വന്നു. “ഹലോ റിഷി…. ”
അവൾ ഉറക്കച്ചടവോടെ പറഞ്ഞു.
“വൈഗ.. ഞാൻ നിന്റെ വീടിന്റെ പുറത്തുണ്ട്.. നീ ശബ്ദം ഉണ്ടാക്കാതെ പുറത്ത് വാ. നമുക്ക് ഒരിടം വരെ പോയിട്ട് വരാം.. ”
“അയ്യോ റിഷി എനിക്ക് പേടിയാ.. ഈ സമയത്ത് ഇപ്പോ…. ആരേലും കണ്ടാൽ? ”
“എടൊ അധികം ദൂരത്തേക്ക് അല്ല.. ഞാൻ തന്നെ കൊണ്ട് പോയിട്ട് വേഗം ഇങ്ങു എത്തിച്ചേക്കാം.. പ്ലീസ് വാ.. ”
“മ്മ് ഓക്കേ.. ” അവൾ എന്ത് ചെയ്യണം എന്നറിയാതെ കിടക്കയിൽ കുറച്ച് നേരം ഇരുന്നു.പിന്നെ പതിയെ എഴുന്നേറ്റ് ഒച്ച ഉണ്ടാക്കാതെ സ്റ്റെയർ ഇറങ്ങി പുറത്തേക്ക് ചെന്നു..
റിഷി മതിലും ചാരി നിൽപ്പുണ്ട്..
“ഈ നേരത്തു എവിടേക്കാ റിഷി? ”
“ശ്ശ്…… പതുക്കെ…. താൻ എന്റെ കൂടെ വായോ.ഞാൻ ബുള്ളറ്റ് അപ്പുറത്ത് മാറ്റി നിർത്തിയേക്കാ.. ”
റിഷി അവളുടെ കൈയിൽ പിടിച്ച് ഇരുട്ട് കൂത്താടുന്ന റോഡിലൂടെ നടന്നു.
അവൻ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു..
“താൻ കേറ് വേഗം.. ”
അവൾ അവനു പിന്നിൽ ഇരുന്നു.. “ശോ… കാർ എടുത്താൽ മതിയാരുന്നു.. ഇത് ഇപ്പോ”
“താൻ ഒന്ന് പേടിക്കാതെ ഇരിക്കടോ.. ” റിഷി അതു പറഞ്ഞ് വണ്ടിയെടുത്തു.
നിശബ്ദതയ്ക്ക് ഇടയിലൂടെ കിടു കിടു ശബ്ദം ഉയർത്തി അവന്റെ ബുള്ളറ്റ് ചലിച്ചു.
“റിഷി.. നല്ല തണുപ്പ്…… ” അവൾ പറഞ്ഞു
“താൻ എന്നെ മുറുകെ പിടിച്ചു ഇരുന്നോ ” അവൻ ഒരു ചിരിയോടെ പറഞ്ഞു.
അവൾ തന്റെ രണ്ടു കൈകൾ അവന്റെ അരക്കെട്ടിൽ വട്ടം ചുറ്റിപിടിച്ചു ചേർന്നിരുന്നു. കുളിരുള്ള കാറ്റ് അവരെ ധൃതിയിൽ തഴുകി കൊണ്ടേയിരുന്നു …
വണ്ടി ചെന്നു നിന്നത് റിഷിയുടെ വീടിനു സമീപത്താണ്..
“ഇതെന്താ ഇവിടെ…? “അവൾ ചുറ്റും നോക്കി
“താൻ മിണ്ടാതെ വാ.. ” റിഷി പതിയെ ഗേറ്റ് തുറന്ന് അവളെയും കൂട്ടി മുറ്റത്തേക്ക് എത്തി..
“താൻ വാ ടെറസിൽ പോകാം.. ഒരു സർപ്രൈസ് ഉണ്ട് അവിടെ… ” റിഷി അത് പറഞ്ഞപ്പോൾ അവൾ അവിടെ നിന്നു.
“ഇല്ല.. ഞാൻ ഒന്നും ആലോചിക്കാതെ നിന്റെ കൂടെ ഇറങ്ങി.. എനിക്ക് വീട്ടിൽ പോണം.. ” വൈഗ പറഞ്ഞു
“പ്ലീസ്…താൻ എന്നെ തെറ്റിദ്ധരിക്കല്ലേ..വാ എന്റെ കൂടെ.. ”
അവൾ അവനു പിന്നാലെ നടന്നു. ടെറസിൽ ചെന്നപ്പോൾ ഒരു ടേബിളിൽ ഒരു ബോക്സ്‌ .. അത് അവൻ തുറന്നു.ഒരു വലിയ കേക്ക്.. അതിൽ ഹാപ്പി ബർത്ത് ഡേ വൈഗ എന്ന് എഴുതിയിരിക്കുന്നു.. ടേബിളിൽ വെച്ചിട്ടുള്ള ചെറിയ മെഴുകുതിരികൾ അവൻ ഓരോന്നായി കത്തിച്ചു.. ശേഷം ഒരു കത്തിയെടുത്തു അവൾക്ക് നീട്ടി.

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com