സ്വയംവരം [ജിംസി] 126

Views : 49034

“എന്താ എന്താ….. ഇങ്ങനെ ഒക്കെ പറയണേ… ഇങ്ങനെ വിഷമം വരാൻ എന്തുണ്ടായി? ” അവളുടെ മുഖത്തു ആശങ്ക നിഴലിച്ചു…
“എനിക്ക് തന്നെ നേരിട്ട് കണ്ട് സംസാരിക്കണം.. ഫോണിൽ സംസാരിക്കാൻ പറ്റിയ വിഷയമല്ല ഇത്… താൻ പറഞ്ഞത് ശരിയാ തന്റെ മനസ്സിൽ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു.. എന്തൊക്കെയോ വരാൻ പോകുന്നു എന്ന്.. അത് സത്യം തന്നെയാണ് എന്ന് എനിക്കിപ്പോ തോന്നുന്നു….. ” റിഷി പറഞ്ഞു നിർത്തി…
“ഓ… ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു എന്നെ കൊല്ലാതെ റിഷി….. കാര്യം എന്താന്ന് വെച്ചാൽ പറ…… ” അവൾക്കു അവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല… മനസ്സിൽ വല്ലാത്തൊരു ഭാരം ഇറക്കി വെച്ച് തന്നിരുക്കുകയാണ് അവൻ….
“വൈഗ.. കൂൾ.. നീ ഇപ്പൊ നന്നായി ഉറങ്ങിക്കോ… ഞാൻ നിന്നെ സ്നേഹിക്കും എന്റെ ജീവൻ നിലക്കുന്നത് വരെ.. ”
“റിഷി… എനിക്ക് ഇന്നത്തെ രാത്രിയിൽ ഉറങ്ങാൻ കഴിയില്ല… ” അവൾ കിടക്കയിൽ തളർന്ന മനസ്സുമായി ഇരുന്നു…….
“നാളെ താൻ ബീച്ചിൽ ഒരു അഞ്ചു മണിക്ക് വാ.. അപ്പോൾ കാര്യങ്ങൾ സംസാരിക്കാം… പിന്നെ നമ്മൾ തനിച്ചാവില്ല… ഒരാളെ കൂടി എന്റെ കൂടെ കാണും.. ” അത്ര പറഞ്ഞ് റിഷി ഫോൺ വെച്ച് ബാൽക്കണിയിലെ ചൂരൽ കസേരയിൽ ഇരുന്നു…
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അവളിൽ നിന്നും ദൂരെയായിരുന്നു.. നേരം പുലരാറായപ്പോഴാണ് അവൾ ഒന്ന് മയങ്ങിയത്….
രാവിലെ, ചായ കുടിക്കും നേരത്താണ് അമ്മയും അച്ഛനും കല്ല്യാണത്തിന്റെ കാര്യങ്ങൾ സംസാരിച്ചത്…
“ദേവേട്ടാ ക്ഷണിക്കാൻ ഉള്ളവരുടെ പേരുകൾ ഒക്കെ ഞാൻ എഴുതി വെച്ചിട്ടുണ്ട്.. പിന്നെ ഇനി എന്തൊക്ക കാര്യങ്ങൾ ചെയ്യാൻ ഉണ്ട്.. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…. ദേവേട്ടാ.. ” അമ്മ പറഞ്ഞു
“ശരിയാ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. ” അച്ഛൻ, അമ്മയുടെ വാക്കുകൾ ഏറ്റുപിടിച്ചു…
“ശെടാ… അത് തന്നെയല്ലേ ദേവേട്ടാ ഞാൻ പറഞ്ഞെ… ”
“നീ പറഞ്ഞുന്നു വെച്ച് എനിക്ക് പറയണ്ടേ.. ന്റെ ഒറ്റ മോളുടെ കല്ല്യാണം അല്ലേ? ആലോചിച്ചിട്ട് എനിക്കും ഒരു പിടിയും കിട്ടുന്നില്ല ” അച്ഛനും വിട്ടു കൊടുത്തില്ല..
“ഹോ….. നിർത്തുന്നുണ്ടോ രണ്ടാളും… നിങ്ങൾ എന്താ സിനിമ ഡയലോഗ് പറഞ്ഞു ഇരിക്കണോ? ”
വൈഗ ഇടയിൽ കയറി പറഞ്ഞു..
“അല്ല മോളെ അത് വിട്.. കല്ല്യാണം നല്ല ഗ്രാൻഡ് ആക്കണം.. അതിന് കുറെ കാര്യങ്ങൾ ഉണ്ട്..ഞങ്ങൾ എല്ലാം പ്ലാൻ ചെയ്തോളാം.. പിന്നെ സഞ്ജയ്‌ വരുന്നുണ്ട് ഗൾഫിൽ നിന്ന്.. അവൻ വന്നാൽ എല്ലാം അവൻ നോക്കും.. അവന്റെ ജനിക്കാതെ പോയ അനിയത്തി കുട്ടി എന്നാണല്ലോ പൊതുവെ പറച്ചിൽ.. മാര്യേജ് കാര്യങ്ങൾ അറിഞ്ഞതിൽ പിന്നെ അവൻ നല്ല ത്രില്ലിൽ ആണ്.. ”
“എപ്പോഴാ സഞ്ജു വരുന്നേ? ” പ്രായത്തിൽ മൂത്തത് ആണെങ്കിലും അവൾക്ക് അവൻ സഞ്ജു ആണ്
“അവൻ ഇന്നലെ രാത്രിയിൽ നാട്ടിൽ എത്തിയിട്ടുണ്ട്. ഇന്ന് ഇങ്ങോട്ട് ഇറങ്ങും ”
അച്ഛൻ അത് പറഞ്ഞപ്പോൾ ഉള്ളൊന്നു സന്തോഷം കൊണ്ട് കുടഞ്ഞു.. സഞ്ജയ്‌.. പറഞ്ഞു വന്നാൽ മുറചെറുക്കൻ.. പക്ഷെ സ്വന്തം ഏട്ടൻ എന്ന പോലെ ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ വേറെ കിട്ടില്ല എന്ന് അവൾ പലപ്പോഴും ഓർക്കും..
അവൾ ഡ്രസ്സ്‌ മാറി കോളേജിലേക്ക് ഇറങ്ങി.. സ്കൂട്ടി എടുക്കാൻ നോക്കിയപ്പോൾ സ്റ്റാർട്ട്‌ ആവുന്നില്ല.. സമയം കടന്നു പോയിക്കൊണ്ടിരുന്നു.. ഒടുവിൽ ബസ് സ്റ്റോപ്പിലേക്ക് ധൃതിയിൽ നടന്നു..
ബസിൽ സൈഡ് സീറ്റ് നോക്കി തന്നെ ഇരുന്നു.. റിഷി പറയാൻ പോകുന്ന കാര്യങ്ങൾ എന്തായിരിക്കും എന്ന് അവൾ ചിന്തിച്ചു കൊണ്ടിരുന്നു..

Recent Stories

The Author

kadhakal.com

3 Comments

  1. Kollaam..nannaaayi ezhuthi jimsi…iniyum idhupole ulla rachanakal pratheekshikunnu…unni😊

  2. Very heart touching story angane parayane enik sadhiku karanam inne vere orale pranayichittilla ath kond aa feel enthanenn ariyilla..pinne ee sitil vayikunnathum love story mathraman ath love story kuduthal eyuthanam jimsi ..🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com