രക്തരക്ഷസ്സ് 20 40

രക്തരക്ഷസ്സ് 20 Raktharakshassu Part20 bY അഖിലേഷ് പരമേശ്വർ previous Parts എന്നാൽ മറ്റൊരാളുടെ കണ്ണുകൾ തങ്ങളെ കാണുന്നത് അവർ അറിഞ്ഞില്ല. ************************************ അത്താഴം കഴിക്കാൻ എല്ലാവരും ഇരുന്നു.താഴേക്ക് വരാൻ വല്ല്യമ്പ്രാൻ പറഞ്ഞു. ലക്ഷ്മിയുടെ സ്വരം കേട്ടാണ് രാഘവൻ കണ്ണ് തുറന്നത്.അയാൾ ചുവരിലെ ക്ലോക്കിലേക്ക് കണ്ണോടിച്ചു. സമയം ഒൻപത് കഴിഞ്ഞിരിക്കുന്നു. മ്മ്മ്.അയാൾ നീട്ടി മൂളി. ലക്ഷ്മി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും രാഘവന്റെ ഒച്ചയുയർന്നു. കുളക്കടവിലെ ലീലാവിലാസങ്ങൾ ആരും കണ്ടില്ല എന്ന് ധരിക്കണ്ടാ. പുളിക്കൊമ്പിൽ ആണല്ലോ […]

ഈ നമ്പർ നിലവിലില്ല 12

Author : പോളി പായമ്മൽ ഫേസ് ബുക്ക് ഒരു ഹരമായിരുന്നു അവൾക്ക് ,ഫേസ് ബുക്കിലെ സൗഹൃദങ്ങളും. കാണാൻ അതീവ സുന്ദരിയായിരുന്നതിനാൽ ഇഷ്ടം പോലെ ഫ്രണ്ട് റിക്വസ്റ്റുകൾ വരുമായിരുന്നു. ഒറിജിനോ ഫേക്കോ എന്നൊന്നും നോക്കാതെ എല്ലാം അവൾ സ്വീകരിച്ചിരുന്നു. ചില ഗുഡ് മോർണിങ്, ഗുഡ് നൈറ്റ് ചിത്രങ്ങൾ കൊച്ചു കൊച്ച് കവിതകൾ അവൾ എന്നും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഒത്തിരി ലൈക്കുകളും കമൻറുകളും കിട്ടുമ്പോൾ അവൾ തീർത്തും സന്തോഷവതിയായിരുന്നു. ഓൺലൈനിൽ ഇടക്കിടെ സമയം കിട്ടുമ്പോൾ അവൾ വരുമായിരുന്നു.ആരോടൊക്കെയോ ചാറ്റ് ചെയ്യുമായിരുന്നു. […]

വഴി വിളക്ക് 7

മോളെ …….. മോളെ…………… രാധേ ……… രാധേ …….. അവിടെ ആരും ഇല്ലേ ? ഒന്നു ഇവിടം വരെ വരാൻ . ആ വിളിയും കേട്ടാണ് രാധ അടുക്കളയിൽ നിന്നും വന്നത്. എന്തിനാ ഇങ്ങനെ വിളികുന്നെ . ഞാൻ പറയാറില്ലേ രാവിലെ ഇങ്ങനെ ഒച്ച കാട്ടി വിളിക്കരുതെന്ന്. മോളെ ഒന്നു പറഞ്ഞു വിട്ടതിനു ശേഷം ഞാൻ വന്നു എല്ലാകാര്യങ്ങളും ചെയ്തു താരാന്നു. എത്ര പറഞ്ഞാലും നിങ്ങള്ക്ക് അത് മനസിലാകില്ല . മോള് സമയം പോയിന്നു പറഞ്ഞു ഒരു […]

ദുആ 38

“വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഉമ്മാടെ ഉച്ചത്തിലുള്ള നിലവിളി ഞാൻ കേട്ടത് ” അകത്തേക്ക് ഓടിക്കയറിയ ഞാൻ കാണുന്നത് ഉടുവസ്ത്രത്തിൽ രക്തം പറ്റി നിലത്ത് കിടക്കുന്ന എന്റെ സൈറാനെയാണ് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്റെ പുറത്തേക്ക് നല്ല ഊക്കോടെ അടിച്ച് പോയി വണ്ടിവിളിച്ചോണ്ട് വാടാ മോനെ എന്ന അലർച്ചയായിരുന്നു ഉമ്മാ ഞാനും ഉമ്മയും കൂടെ സൈറാനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നെ അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും ഉമ്മയും ഞാനും ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിലെ ഒഴിഞ്ഞ കസേരകളിൽ ഇരിപ്പൊറപ്പില്ലാതെ […]

ഊട്ടി 17

വര്‍ണ്ണാഭമായ പൂക്കളുടേയും പുല്‍മേടുകളുടേയും ഇടയിലൂടെ നടന്നു നീങ്ങവെയാണ് കേരറ്റു വില്‍ക്കുന്ന സുന്ദരിയായ ആ സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്…. ഞങ്ങളുടെ മലയാളിത്തം മനസിലാക്കിയ അവള്‍ വരൂ സാര്‍ ..ഇപ്പൊ പറിച്ച ഫ്രഷ് കേരറ്റാണ് … ഒരു കെട്ടിന് പത്തുരൂപ ..വരൂ സാര്‍… എന്നിങ്ങനെ ദയനീയമായി വിളിച്ചു കൊണ്ടിരുന്നു …. ഇലയടക്കമുള്ള അഞ്ച് കെട്ട് വാങ്ങി കാശ് കൊടുത്തപ്പോഴാണ് അവളുടെ സുന്ദരമായ വെള്ളാരം കണ്ണുകളില്‍ ഇതുവരെ വെളിച്ചമെത്തിയിട്ടില്ലെന്ന് മനസിലായത്… കൂടെയുള്ളവര്‍ നീട്ടിമൂളി നടന്നു നീങ്ങിയെങ്കിലും കൃത്യതയോടെ നോട്ട് മനസിലാക്കി ചില്ലറ […]

രക്തരക്ഷസ്സ് 19 42

രക്തരക്ഷസ്സ് 19 Raktharakshassu Part 19 bY അഖിലേഷ് പരമേശ്വർ previous Parts ജീവനും മാനവും സംരക്ഷിക്കാൻ അവൾ ഓടിക്കയറിയത് വള്ളക്കടത്ത് ദേശത്തിന്റെ ഐശ്വര്യമായ വള്ളക്കടത്ത് ഭഗവതീ ക്ഷേത്രത്തിലേക്കാണ്. മേനോനും സംഘവും ആ പ്രദേശം മുഴുവൻ തിരച്ചിൽ തുടങ്ങി. കള്ള കഴു$%&@#$% മോള് എവിടെ പോയി ഒളിച്ചു.രാഘവൻ പല്ല് ഞെരിച്ചു. എവിടെ പോയൊളിച്ചാലും ഈ രാഘവന്റെ കൈയ്യിൽ നിന്നും നീ രക്ഷപ്പെടില്ല.കേട്ടോടി മറ്റേ മോളേ അയാൾ അലറി. ശ്രീപാർവ്വതി ഭയന്ന് വിറച്ചു കൊണ്ട് ക്ഷേത്രത്തിലെ ബലിക്കല്ലിന്റെ പുറകിൽ […]

അഗ്രഹാരത്തിലെ സീത 14

“ഇപ്പൊ തീർന്നല്ലോ പ്രശ്നം ” പറഞ്ഞു തീർന്നതും ജോയിയുടെ കവിൾ അടച്ചു അടി വീണു. ഞെട്ടിപ്പകച്ചു നിൽക്കുകയാണ് അനിരുദ്ധനും പാട്ടിയും അമ്മയും ഒക്കെ. സീതയുടെ കണ്ണിൽ നിന്നും തീനാളങ്ങൾ പറക്കുന്നതായി ജോയ് ക്കു തോന്നി. സീതയുടെ ദേഹം ആലില പോലെ വിറച്ചു സീമന്തരേഖയിൽ വീണ സിന്ദൂരം മൂക്കിന് തുമ്പിലും മാറത്തും പാറി വീണു. അപ്പോഴും സ്തബ്ധത വിട്ടു മാറാതെ നിൽക്കുകയായിരുന്നു എല്ലാവരും. സീത കൊണ്ടുവന്ന ചായയും ഗ്ലാസും തറയിൽ വീണു കിടന്നു. “അച്ചായാ എന്താ ഈ ചെയ്തത്? […]

അനാർക്കലി -2 18

Author : Neethu Krishna നിർത്താതെയുള്ള അലാം ശബ്ദമാണ് ശ്രുതിയെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…. കണ്ണ് തുറക്കാതെ തന്നെ അവൾ അലാം ഓഫ് ചെയ്തു ഊം… ഇപ്പോ വരും ആ ഭവാനിയമ്മ …ശ്രുതി മോളേന്നും വിളിച്ച്…അവൾ പിറുപിറുത്തു കൊണ്ട് തലവഴി വീണ്ടും ബ്ലാങ്കറ്റ് വലിച്ചിട്ടു. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ഒരനക്കവും കേട്ടില്ല….. ങ്ഹേ…..ഇതെവിടെപ്പോയി ഇന്ന്….? അവൾ പതിയെ ബ്ലാങ്കെറ്റ് മാറ്റി നോക്കി. വീണ്ടും അഞ്ച് മിനിറ്റ് കൂടി കഴിഞ്ഞു… ഈശ്വരാ….. ഇനി വല്ലിടത്തും ബോധം പോയി കിടക്കുവാരിക്കോ….? […]

അനാർക്കലി – 1 19

Author : Neethu Krishna   അഗാധമായ ഒരു ഗർത്തത്തിലേക്ക് താണ് പോകും പോലെയാണ് ശ്രുതിക്ക് തോന്നിയത്.കൈകാലുകൾ ഉയർത്തി തുഴയാൻ ശ്രമിക്കും തോറും വീണ്ടും താണു പോകുന്നു. “അർജുൻ….”അവൾ ഉറക്കെ കരഞ്ഞു. മാഡം…. മാഡം… ആരോ വിളിക്കുന്നു.അവൾ ചുറ്റും നോക്കി. അപരിചിതനായ ഒരാൾ മുന്നിൽ നിൽക്കുന്നു…. എവിടെയാണ് താൻ….? അവൾ വീണ്ടും അയാളെ നോക്കി. മാഡം….എന്തു പറ്റി? അയാൾ ചോദിച്ചു. ഈശ്വരാ…. ടാക്സി കാറിലാണ് ഇരിക്കുന്നത്.അറിയാതെ മയങ്ങിപ്പോയി. “നത്തിങ്ങ്ഐം ഫൈൻ… വണ്ടിയെടുത്തോളൂ…. ശ്രുതി പറഞ്ഞു. ഡ്രൈവർ അവളെ […]

മൂക്കുത്തി 17

ഓണത്തിനു പത്തു ദിവസം സ്കൂൾ അടച്ചു. ഭാര്യയേയും മോനേയും അവളുടെ വീട്ടിൽ കൊണ്ടാക്കി. തിരിച്ചു വീട്ടിൽ വന്ന ഞാൻ കണ്ടത് മേശപ്പുറത്തിറക്കുന്ന അവളുടെ മൂക്കുത്തി ആണ്. ഇവൾ ഇതു മറന്നോ? എന്തായാലും പറയണ്ട പറ്റിക്കണം. ഇടക്കുള്ള ഫോൺ വിളികളിൽ രണ്ടാളും മൂക്കുത്തിയെ കുറിച്ച് സംസാരിച്ചില്ല. ഇവൾ ഇതു മറന്നോ? അത്രക്കും ആഗ്രഹം പറഞ്ഞ് വേടിപ്പിച്ചിട്ട് ഒരു മാസം ആയില്ല. ഇങ്ങടു വരട്ടെ ശരിയാക്കി കൊടുക്കാം…. മനസ്സിൽ ദിവസവും ഈ ചിന്ത മാത്രം ആണ്. ഇതിന് മറുപടി എങ്ങനെ […]

തേപ്പിന്റെ മറുപുറം 27

മനുവിന് കിടന്നിട്ടുറക്കം വന്നില്ല.അവന്റെ മനസ്സ് തിരക്ക് കൂട്ടികൊണ്ടേയിരുന്നു.നാളെയാണ് ആ ദിവസം..ഇത്രയും നാൾ മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് നാളെ ചിറകു വിരിക്കുന്നു.. അവൾ രാവിലെ 10 മണിക്ക് മെസ്സഞ്ചറിൽ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവൻ രേണുനെ നോക്കി… അവൾ നേരത്തെ ഉറങ്ങിയാരുന്നു.അവനെണീറ്റ് ബാൽക്കണിയിൽ പോയിരുന്നു… മനസ്സിൽ അവൾ മാത്രമേ ഉള്ളൂ… റോസി ഒരു റോസാപ്പൂവിന്റെ പ്രൊഫൈൽ പിക്ചർ ഉള്ള അവൾ എന്തായാലും ഒരു റോസാപ്പൂ തന്നെയാണെന്നവന്റെ മനസ്സ് പറഞ്ഞു.എഴുതാൻ തുടങ്ങിയ കാലം തൊട്ട് ഒരുപാട് പെൺകുട്ടികളുമായി സംസാരിച്ചിട്ടുണ്ട്.. എല്ലാരുടെയും ഒരേ […]

സ്വത്തുവിന്റെ സ്വന്തം – 3 21

ഭാഗം-3 ഇവിടെയെത്തും വരെ ആ ചിരി ഞാൻ കേട്ടതാണല്ലോ!.. നിധിയേട്ടനെവിടെ?? സ്വത്തുവിന് തല ചുറ്റും പോലെ തോന്നി… *********** ചേച്ചിയേ.. ഇവിടെ ആരുമില്ലേ? ആരായിത്? വേലായുധനോ? ചേച്ചി, സേതുവേട്ടനില്ലേ? വേലായുധന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ജയന്തി തെല്ലൊന്നു അന്ധാളിച്ചു… എന്താ വേലായുധാ… എന്തുപറ്റി? ചേച്ചി, പേടിക്കാനൊന്നുമില്ല… സ്വത്തു ആ പാടത്തു ബോധം ഇല്ലാതെ വീണു കിടക്കുവായിരുന്നു…. തെന്നി വീണതാണെന്നാണ് തോന്നുന്നത്… കാല് കുറച്ചു പൊട്ടിയിട്ടുണ്ടായിരുന്നു…. അവിടെ നിറയെ പടർപ്പു ആയതുകൊണ്ട് ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല.. ഞാൻ കള്ളെടുക്കാൻ […]

ചാമുണ്ഡി പുഴയിലെ യക്ഷി – 1 20

Chamundi Puzhayile Yakshi Part 1 by Chathoth Pradeep Vengara Kannur “ചേട്ടാ…..ഹലോ….ചേട്ടാ…..” ഉറക്കത്തിനിടയിൽ ആരോ തട്ടിവിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നു കണ്ണുതുറന്നു നോക്കിയത് ടിക്കറ്റ് റാക്കും ബാഗുമൊക്കെ കക്ഷത്തിൽ തിരുകിക്കൊണ്ടു വളിച്ച ചിരിയോടെ മുന്നിൽ ഒരു കണ്ടക്ടർ…..! അപ്പോഴാണ് കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയിലുള്ള ഏതോയൊരു ഗ്രാമത്തി ലേക്കുള്ള യാത്രയിലാണല്ലോ ഞാനുള്ളതെന്ന് വേവലാതിയോടെ ഓർത്തത്…..! ഏതാണ് ആ സ്ഥലത്തിന്റെ പേര്……! എത്രയോർത്തിട്ടും ഒരെത്തും പിടിയും കിട്ടിയില്ല…….! ആരാധകാനായ ഒരു കൂട്ടുകാരൻ സമ്മാനിച്ചിരിക്കുന്ന വാച്ചിലേക്ക് നോക്കിയപ്പോൾ സമയം വൈകുന്നേരം അഞ്ചുമണി […]

ഗർഭിണി 21

Author : Reshma Raveendran   “മാളവികയുടെ ആരാ വന്നിട്ടുള്ളത്? ” നേഴ്സിന്റെ ചോദ്യം കേട്ടതും സുധി ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റു ചെന്ന് ആവലാതിയോടെ ചോദിച്ചു. “സിസ്റ്റർ മാളവിക എന്റെ പെങ്ങളാണ്. അവൾക്കെന്തു പറ്റി. ” ചോദിച്ചു തീർന്നതും സുധിയുടെ കണ്ണുകൾ നിറഞ്ഞു. തന്നേക്കാൾ ഏഴു വയസ്സിന് ഇളപ്പമാണ് മാളവിക. പെങ്ങളായിട്ടല്ല മകളെ പോലെ ആണ് അവളെ സ്നേഹിക്കുന്നത്. രാവിലെ തലചുറ്റി വീണ അവളെയും കൊണ്ട് വന്നതാണ് സുധി.. “മാളവികയെ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒന്ന് ചെന്ന് […]

എന്റെ അനിയൻ 233

ജനാല മെല്ലെ തുറന്നപ്പോഴേക്കും മനസ്സിന് കുളിരെന്നോണം ഇളം തെന്നൽ എന്റെ ശരീരത്തെ തൊട്ട് തലോടി വീശി അടിക്കുന്നുണ്ടായിരുന്നു.. ആദ്യ രാത്രിയുടെ അതി ഭാവുകത്വം ഒന്നുമില്ലെങ്കിലും ചുണ്ടിന് പുഞ്ചിരി സമ്മാനിക്കാൻ പണ്ടെന്നോ കണ്ട സിനിമയിലെ ശ്രീനിവാസനും പാർവതിയുമിങ്ങനെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു… പൊന്നും പണവും പരിസരവും മാത്രം നോക്കിയിരുന്ന അമ്മയുടെയും അച്ഛന്റെയും പിടിവാശിക്കപ്പുറം കാലങ്ങളായി ആരുമറിയാതെ ആത്മാർഥമായി സ്നേഹിച്ച ന്റെ അമ്മുവിനെ നഷ്ടപ്പെടുമെന്നാണ് കരുതിയത് ദൈവ കൃപയിൽ ഇന്നവളെന്റെ വധു ആയി തീർന്നിരിക്കുന്നു… ചിന്തകളും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടെ […]

സ്വത്തുവിന്റെ സ്വന്തം – 2 20

ഭാഗം-2 Author : Kalyani Navaneeth ദേവി..! നിധിയേട്ടൻ കൊന്നത് കാവിലെ പാമ്പാകാതെ ഇരുന്നാൽ മതിയായിരുന്നു…… അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, മനസ്സിൽ മുഴുവൻ ആ കുന്നിൻ ചെരിവും, നിഗൂഢതകൾ നിറഞ്ഞ ആ വീടും, ഗന്ധർവ്വനും, ഇതുവരെ കാണാത്ത അതിലെ കുളവും താമരയും ഒക്കെ ആയിരുന്നു ….. നല്ല തണുത്ത കാറ്റ്, പൊഴിഞ്ഞു വീഴുന്ന മഞ്ഞു ശകലങ്ങൾ തന്റെ മുടിമേൽ മുത്തുപോൽ പറ്റിച്ചേർന്നിരുന്നു… കുന്നിനപ്പുറത്തെ പുഴയിലേക്ക് വീണുപോയ നക്ഷത്രങ്ങൾ ….. തെളിഞ്ഞ ആകാശത്തു പാതിമാത്രം ദൃശ്യമായ ചന്ദ്രക്കല… […]

തെറ്റുകാരി 22

തെറ്റുകാരി ഉമ വി എൻ   ഞങ്ങളുടെ ബാങ്കിൽ നിന്നും എനിക്ക് ട്രാൻസ്ഫർ ആയതു ഒരു ഗ്രാമത്തിലേക്കാണ്. ഗ്രാമം എന്നാൽ ഒത്തിരി പുഴകളും വയലുകളും ഒക്കെയുള്ളതാണ് മനസ്സിൽ വരിക, ഇവിടെയുമുണ്ട് അതുപോലെ. ശിവന്റെ വലിയ ഒരു അമ്പലവും അതിനോട് ചേർന്ന് ഒഴുകുന്ന ഒരു കുഞ്ഞു പുഴയും. വയലുകളൊന്നും അധികം അവിടെ കാണാൻ സാധിച്ചിരുന്നില്ല, മരച്ചീനി കൃഷി വ്യാപകമായി കണ്ടിരുന്നു, പിന്നെ വാഴത്തോപ്പുകളും, തെങ്ങുകളും. എനിക്ക് ആ ഗ്രാമത്തിനോട് ഒരു ചെറിയ ബന്ധം ഉണ്ടായിരുന്നതുകൊണ്ട് ട്രാൻസ്ഫർ അങ്ങോട്ടയപ്പോൾ വളരെ […]

പുനർ സംഗമം 16

അഖിൽ അമ്മയേ അഡ്മിറ്റാക്കിയ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി കാന്റീനിലേക്ക് നടക്കുമ്പോൾ എതിരേ വരുന്ന ആളിനേ കണ്ട് ഒരു നിമിഷം തറഞ്ഞു നിന്നു. അത് നന്ദനയായിരുന്നു. ആറു വർഷത്തേ പ്രണയത്തിനും അതിനു ശേഷം താലികെട്ടി സ്വന്തമാക്കിയവൾ. പ്രണയിക്കുന്ന സമയത്ത് എല്ലാവരേ പോലെ അവരും തങ്ങളുടെ നല്ല സ്വഭാവം മാത്രം പുറമേ കാണിച്ചു. കല്യാണം കഴിഞ്ഞ ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നീട് അവരുടെ ഈഗോ പ്രവർത്തിച്ചു തുടങ്ങി. അതിനു കൂട്ടായി അഖിലിന്റെ അമ്മയും. അമ്മക്ക് നന്ദനയേ എന്തോ ഇഷ്ടമായിരുന്നില്ല. […]

ദേവു 31

മേപ്പനാട്ട് എന്ന വലിയ തറവാട്ടിലാണ് ഞാൻ ജനിച്ചത്.അമ്മ അച്ഛൻ, ചിറ്റമ്മ ,അമ്മാവൻ, ഇളയച്ഛൻ ,മുത്തശ്ശി, മുത്തശ്ശൻ തുടങ്ങി മക്കൾ മരുമക്കളടക്കം ഒരുപാട് പേര് ഉണ്ടായിരുന്നു തറവാട്ടിൽ. ” അപ്പു ഇന്ന് സ്കൂളിൽപോണില്ലേ ചേച്ചിയമ്മേ ….?” “ഓ എന്റെ രാധേ നീ ഒന്നു അവനെ വിളിച്ചുണർത്തുമോ.. ” ഇളയമ്മ വന്നു എന്നെ വിളിച്ചുണർത്തി ഞാൻ കണ്ണു തിരുമ്മി നേരെ അടുക്കളയിലേക്ക് നടന്നു. ” അയ്യേ,, ആൺകുട്ട്യോള് ഉറക്കമെഴുന്നേറ്റ് അടുക്കളയിലേക്കാണോ വരുവാ.ഉമ്മറത്തല്ലേ പോവേണ്ട അപ്പുവേ..?” മുത്തശ്ശി മുറുക്കാൻ ചവച്ചു കൊണ്ട് […]

അച്ഛൻ ഭാഗം – 2 8

അച്ഛൻ ഭാഗം – 1 Achan Part 2 by Muhammed Rafi മോളോട് ഞാൻ പറയാൻ പോവുന്ന കാര്യം കേട്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത് ! ഇനി അഥവാ തോന്നിയാലും ഉള്ളത് പറയാതരിക്കാൻ വയ്യ !! നിന്റെ അച്ഛൻ പറഞ്ഞിട്ടൊന്നുമല്ല ഞാൻ ഈ ആലോചനയുമായി വന്നത്‌ ! ആ പേര് പറഞ്ഞു മോള് അച്ഛനോട് ദേഷ്യം ഒന്നും കാട്ടാരുത് ! നിന്റെ അമ്മ മരിച്ചിട്ട് പതിമൂന്ന് വർഷം കഴിഞ്ഞു എല്ലാ നിനക്ക് അറിയാവുന്നത് അല്ലേ […]

അച്ചു എന്ന അർച്ചന 25

തന്റെ പുതിയ ജോലിയിൽ പ്രവേശിക്കാനായി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി .. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ശ്യാമിന്റെ മനസ്സ് നിറയെ അച്ചു ആയിരുന്നു …. അച്ചു എന്ന അർച്ചന … വളരെ പ്രതീക്ഷകളോടെ ആണ് ശ്യാമിന്റെ വീട്ടുകാർ അവനെ എഞ്ചിനീയറിങ്ങിനയച്ചത് … എന്നാൽ യാതൊരു സ്വാതന്ത്രവും ഇല്ലാത്ത ഹോസ്റ്റലും കോളേജും അവനെ പoനം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു…… അതിലവന് യാതൊരു കുറ്റബോധവും തോന്നിയില്ല … കാരണം അവനെ സംബന്ധിച്ചിടത്തോളം ജീവിതം ആഘോഷിക്കാൻ ഉള്ളതായിരുന്നു ….. മകൻ പഠനം […]

വസന്തം മറന്ന പൂക്കൾ 22

വസന്തം മറന്ന പൂക്കൾ ശ്യാം   “അന്ന്, പതിവിനു വിപരീതമായി ദേവു കുറച്ചു നേരത്തേ തന്നെ സ്കൂളില് നിന്നും വീട്ടില് എത്തി. സാധാരണ കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് തന്റെ അവശേഷിക്കുന്ന ജോലികളെല്ലാം തീരത്ത്, വളരെ അടുക്കും ചിട്ടയോടും കൂടിയാണ് ദേവു, അല്ല അല്ല, ദേവു ടീച്ചര് സ്കൂളില് നിന്നും മടങ്ങാറുള്ളത്. പക്ഷെ, ആ ദിവസം സഹിക്കാന് കഴിയാത്ത തലവേദന കാരണം നേരത്തേ തന്നെ വീട്ടിലേക്കു മടങ്ങുകയാണ് ഉണ്ടായത്. അതെ, ദേവു ഒരു സ്കൂള് ടീച്ചറാണ്. കുറച്ച് ദൂരെയായിരുന്നു ആദ്യ […]

അച്ഛൻ ഭാഗം – 1 9

അച്ഛൻ ഭാഗം – 1 Achan Part 1 by Muhammed Rafi അച്ഛാ…. ഞാൻ ഇറങ്ങുവാ..ട്ടോ പോവാൻ ടൈം ആയോ മോളെ…. ആവുന്നേയുള്ളൂ അച്ഛാ…… ഇന്ന് കുറച്ച് നേരത്തെയാണ് ! മോളെ അച്ഛന് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു !! എന്താ അച്ഛാ കാര്യം ? അച്ഛന് എന്ത് വേണേലും ഈ മോളോട് പറയാലോ ! അത്… പിന്നെ….. എന്താ അച്ഛാ..? ഇന്നലെ ആ ബ്രോക്കർ ഇവിടെ വന്നിരുന്നു ! ഓഹോ….. അതാണോ കാര്യം […]

സ്വത്തുവിന്റെ സ്വന്തം – 1 17

ടാ, ഈ വരുന്ന പെൺകൊച്ചിനെ എനിക്കിഷ്ടമാണ് …. എതിരെ വരുന്ന നിധിയേട്ടൻ, താൻ കേൾക്കും വിധം കൂട്ടുകാരോടായി അത് പറയുമ്പോൾ , തന്നെ ഒന്ന് പരിഹസിക്കണമെന്നേ ഉദ്ദേശം ഉണ്ടായുള്ളൂ എന്ന് , അവരുടെയൊക്കെ ഉച്ചത്തിലുള്ള ചിരി കേട്ടപ്പോ തന്നെ മനസ്സിലായി ….. ഉള്ളിലെവിടെയോ പറയാതിരുന്ന പ്രണയം, അപമാനിക്കപ്പെട്ട പോലെ തോന്നിയപ്പോൾ, ദേഷ്യവും സങ്കടവും കൊണ്ട് നിറയുന്ന മിഴികളോടെ, തന്നെ കടന്നു പോയവരോടായി തിരിഞ്ഞു നിന്ന് പറഞ്ഞു ….. “ഹലോ , തനിക്ക് മാത്രമല്ല, പലർക്കും എന്നോട് പ്രണയം […]