ഇനി എന്റെ ഊഴം ആണ് . ഞാൻ പറഞ്ഞു ഞങ്ങൾക്ക് റിംസിത്താക്ക് പകരം ഒരു സാർ വന്നു ( റിംസി മിസ്സ് ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ് . കോളേജിൽ മാത്രമേ ഞാൻ മിസ് എന്ന വിളിക്കു ) . ഏതോ വല്യ യൂണിവേഴ്സിറ്റീൽ ഒക്കെ പഠിച്ച , PHD ഒക്കെ ഉള്ള ആളാണ് . ചെറുപ്പക്കാരനാണ് . അച്ഛനും അമ്മയും ഒക്കെ ഉത്തർപ്രദേശിലാണത്രെ ജോലി , അവിടെ ബനാറസ് യൂണിവേഴ്സിറ്റിയിൽ പഠിച്ചതത്രെ .
പിന്നെ അച്ഛൻ അവിടെ ക്ലിനിക്കിൽ ഉള്ള രാഗേഷേട്ടന്റെ കല്യാണക്കാര്യം പറഞ്ഞു . ക്ലിനിക്കിൽ ഓൾ ഇൻ ഓൾ ആണ് രാഗേഷേട്ടൻ . പറഞ്ഞു വന്നപ്പോൾ പെണ്ണ് നമ്മളൊക്കെ അറിയുന്ന വീട്ടിലുള്ളതാണ് , അമ്മ പഠിപ്പിച്ച കുട്ടിയാണ് . ഇപ്പോൾ ഡിഗ്രി സെക്കന്ഡിയർ ആണത്രേ , ഒരു പ്രൈവറ് കോളേജിൽ പഠിക്കുന്നു . മേയ് മാസത്തോടെ കല്യാണം ഉണ്ടാവുമായിരിക്കും . ശനിയാഴ്ച്ച വീട് കാണൽ ആണ് . നമ്മളെല്ലാരും പോകണം .
അപ്പോളാണ് അമ്മ പറയുന്നത് . ” ആ വാര്യതൊടിയിലെ കുട്ടിക്ക് കല്യാണം ശരിയായി എന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു . അവളും അമ്മുവും ഏകദേശം ഒരേ പ്രായല്ലേ . നമുക്ക് അമ്മുന്റെ ജാതക കുറിപ്പ് ഒന്ന് ഉണ്ടാക്കിക്കാണല്ലോ , ഇനീപ്പോ ആരെങ്കിലും ജാതകകുറിപ്പ് ചോദിച്ച് വരുകയാണെങ്കിൽ ഇല്യാന്ന് പറയാൻ പറ്റുമോ . പറ്റിയാൽ ഈ ശനിയാഴ്ച്ച വൈകിട്ട് തന്നെ അപ്പുപ്പണിക്കരെ പോയി കാണണം . “
” ആയിക്കോട്ടെ , നമക്ക് പോകാം . ഈ ശനിയാഴ്ച്ച വേണ്ട അന്നല്ലേ രാഗുന്റെ വീട് കാണൽ . നമക്ക് സൺഡേ പോയാലോ അന്നാണെങ്കിൽ ക്ലിനിക്ക് ലീവും അല്ലെ . ” അച്ഛൻ പറഞ്ഞു .