ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

ഞാൻ ബാഗ് തുറന്നു ഇന്നത്തെ ക്ലാസ്സിലെ നോട്ട്സ് ഒക്കെ നോക്കി . ലാപ് തുറന്ന് കുറച്ച് റെഫെറെൻസിന് പറഞ്ഞതെല്ലാം ഒന്ന് നെറ്റിൽ കേറി നോക്കി . അങ്ങനെ സമയം പോയതറിഞ്ഞില്ല . ഞാൻ ഒരു 7 .30 വരെ ഞാൻ പല നോട്സും പ്രിപ്പേർ ചെയ്ത്ഇരുന്നു . 2 ലെക്ച്ചർ നോട്സ് ഒക്കെ മെയിൻ നോട്ടബുക്കിലേക്ക് പകർത്തി എഴുതി . പിന്നെ താഴേക്ക് ചെന്നു . പിതാശ്രീ ആഗതനായിരിക്കുന്നു . മേല്കഴുകൻ പോയിരിക്കുകയാണ് . അപ്പു പങ്കുവിന്റെ നോട്ട് ബുക്ക് ഒക്കെ മാറ്റിവച്ച് വേറെ എന്തോ പഠിക്കുകയാണ് . അച്ഛൻ മേല്കഴുകി വന്നു . എന്നത്തേയും പോലെ അമ്മയുടെ മുഖം സന്തോഷത്തത്തിലാണ് . അച്ഛൻ ലിവിങ് റൂമിലെ സോഫയിൽ ഇരുന്ന് ടീവി ഓൺ ആക്കി . അച്ഛൻ ന്യുസിന്റെ ആളാണ് ഞാൻ പോയി അച്ഛന്റെ അടുത്തിരുന്നു . അപ്പോഴേക്ക് അമ്മയും അടുക്കളയിലെ പണിയെല്ലാം തീർത്തു കൊണ്ട് വന്നു . അമ്മ അച്ഛന്റെ അടുത്തിരുന്നു , അപ്പു വന്ന് അമ്മയെ ചാരി ഇരുന്നു.

ഇതാണ് ഞങ്ങളുടെ ഫാമിലി ടൈം . ഞങ്ങൾ എല്ലാ ദിവസവും ഒരുമിച്ച് കൂടുന്ന സമയം . ഒരുദിവസത്തിലെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുന്നത് ഈ സമയത്താണ് .

ആദ്യം അപ്പു കടുവ അവന് പണി കൊടുത്തത് പറഞ്ഞു . അവൻ തിരിച്ച് അയാൾക്ക് കൊടുക്കാൻ പോകുന്ന പണിയും പറഞ്ഞു . ഈ പണി പാളാൻ സാധ്യത ഇല്ല . കാരണം പങ്കു അയാളുടെ ഫേവറൈറ് ആണ് . അവളുടെ നോട്ട് ആണെങ്കിൽ അയാൾ ഒന്നും തിരിച്ചു പറയുകയും ഇല്ല .

പിന്നെ അമ്മ സ്കൂളിലുണ്ടായ കുറെ വിശേഷങ്ങൾ പറഞ്ഞു , അവിടെ ഒരു പ്ലസ് വണ്ണിൽ പഠിക്കുന്ന പെൺകുട്ടി ഒരു ഓട്ടോക്കാരന്റെ കൂടെ ഒളിച്ചോടാൻ ശ്രമിച്ചത് വീട്ടുകാർ കണ്ടെത്തിയത് . പെണ്ണിന്റെ വീടിനടുത്ത് താമസിക്കുന്ന ആളാണത്രെ അയാൾക്ക് 36 വയസ്സുണ്ടത്രേ . ഒരു വട്ടം കല്യാണം കഴിച്ച് ഒഴിവാക്കിയതും ആണ് . അവളുടെ വീട്ടുകാർ സ്ഥിരം ഓട്ടം വിളിക്കുന്നത് അവനെയാണ് . വീട്ടുകാർക്കൊക്കെ അവനെ വല്യ വിശ്വാസമായിരുന്നെന്ന് . അങ്ങനെ അവൻ ആ പെണ്ണിനെ കറക്കി എടുത്തു  . അവളെ സ്കൂളിലേക്കും തിരിച്ചും കൊണ്ടുവരുന്നതൊക്കെ ഇവനായിരുന്നു പോലും . അവന് വീട്ടുകാരുടെ സ്വത്തിലായിരുന്നു കണ്ണ് . ഈ പെണ്ണിനേയും കൊണ്ട് പല സ്ഥലത്തും അയാൾ കറങ്ങിയിട്ടുണ്ടെന്ന് പലരും പറയുന്നുണ്ടത്രേ . വീട്ടുകാരുടെ ശ്രദ്ധ തെറ്റുന്ന നേരത്ത് ഇതല്ല ഇതിലപ്പുറവും സംഭവിക്കും .