“അമ്മുസേ , ഇയ്യരോടും പറയൂല ന്ന് സത്യം ചെയ്യണം . ന്നാ പറയാ .” ചെക്കൻ പറഞ്ഞു .
“ശരി ഞാൻ ആരോടും പറയില്ല , നീ പറയ് ” ഞാൻ അവൻ വാക്ക് കൊടുത്തു .
“അതായത് അമ്മുസേ … ഈ പങ്കു എന്ന പങ്കജാക്ഷി ഭാസ്കർ ല്ലേ … അവള് തോനെ പടിക്കും , തോനെ മാർക്ക് മേടിക്കും റാങ്കൊക്കെ കിട്ടും ന്നെ ള്ളൂ . ഒരു ചുക്കും അറിയില്ല . മൂന്ന് കൊല്ലം ആയിട്ട് അവൾക്ക് കംപ്യുട്ടറിന്റെ പ്രാക്ടിക്കൽ ഒക്കെ ഞാനാണ് പഠിപ്പിക്കണത് . പോരാത്തേന് അവൾക്ക് ഗെയിമ് കളിക്കാനും ട്രെയ്നിങ് കൊടുക്ക്ണ്ട് . അപ്പൊ ഒരു ബാർട്ടർ സിസ്റ്റം . അവൾക്കറിയാത്തത് ഞാൻ അവളെ പഠിപ്പിക്കും . എനിക്കറിയാത്തത് അവൾ എന്നെ പഠിപ്പിക്കും . സിംപിൾ .” ചെക്കൻ പറഞ്ഞു നിർത്തി .
ഹൌന്റഡോ .. ഈ ഗെയിമ് കളിക്കണ കുട്യോൾക്ക് ബുദ്ധി കൂടുതൽ ഉണ്ടാവും ന്ന് ഞാൻ കേട്ടിട്ടുണ്ട് . ഇതുപോലെ കുരുട്ട് ബുദ്ധിണ്ടാവും ന്ന് എനിക്കറിയില്ലാർന്നു .
“നമിച്ചു പൊന്നെ …. നമിച്ചു ” ഞാൻ അത്രയും പറഞ്ഞുകൊണ്ട് എന്റെ ചായ കുടിയിൽ ശ്രദ്ധ കേന്ത്രീകരിച്ചു . ചൂടാറി കുടിക്കാനുള്ള പാകത്തിൽ ആയിട്ടുണ്ട് . അതങ്ങട് മോന്തി ഞാൻ എന്റെ റൂമിലേക്ക് നടന്നു. .