റൂമിലെത്തി അലാറം സെറ്റ് ആക്കി വെച്ചിട്ട് ഫോൺ ചാർജിലിട്ടു . ഞാൻ കിടന്നു കൊണ്ട് ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഒന്ന് ആലോചിച്ചു . amity university , LPU , ശിവാജി യൂണിവേഴ്സിറ്റി ഇവിടെനിന്നൊക്കെ ഓഫർ വന്നതാണ് . ഞാൻ എന്റെ ദണ്ണിപ്പ് കൊണ്ട് തട്ടിക്കളഞ്ഞു . ഇപ്പൊ ശ്രീലുവിന്റെ നിർബന്ധം കൊണ്ട് ഹേമമായിടെ കോളേജിൽ NEW LITERATURES IN ENGLISH ഉം CLASSICS OF WORLD LITERATURE ഉം എടുക്കാൻ കരാറായിരിക്കുന്നു . എന്ത് ശോകം ലെ .. ഇന്നാദ്യത്തെ ക്ലാസും കഴിഞ്ഞു . എന്റെ സ്വപ്നത്തിൽ വന്ന് എന്റെ ഉറക്കം കളഞ്ഞ പെൺകുട്ടിയെ ഞാൻ നേരിട്ട് കാണുകയും ചെയ്തു . ഇനി എന്തൊക്കെ ആണോ നടക്കാൻ പോവുന്നത് .
മൊബൈൽ എടുത്ത്
സ്റ്റാറ്റസ് ഒക്കെ നോക്കി ഇരുന്നു . സുധിയേട്ടന്റെ സ്റ്റാറ്റസ് , കുളിക്കാത്ത ഒരു കോലത്തിൽ കള്ളുഷാപ്പ് ന്റെ മുന്നിൽഒരു പോസ് . കയ്യിൽ ഒരു കുപ്പി , ബാക്കിൽ the TODDY rePUBlic എന്ന മരത്തിൽ ഒരു സൈൻ ബോർഡ് . അടുത്തത് ഒരു ഡ്രോൺ ഷോട്ട് , കായലിന്റെ അരികിൽ ഒരു ചെറിയ ഐലൻഡ് പോലെ ഉള്ള സ്ഥലം , ഒരുവശത്ത് കരയിലേക്കൊരു മരത്തിന്റെ നടപ്പാലം അതിൽ ഒരു ബിൽഡിങ് . അപ്പോ ഇതാണ് ആ കള്ളുഷാപ്പ് . the TODDY rePUBlic . കൊള്ളാം കിടു . പിന്നെ ആ കള്ളുഷാപ്പിന്റെ പല ആംഗിളിൽ നിന്നും ഉള്ള ഫോട്ടോസ് . പിന്നെ ഒരു ഡ്രോൺ വീഡിയോ . നേരത്തെ പറഞ്ഞ കായലും അതിലെ ഐലൻഡും the TODDY rePUBlic ഉം ഒക്കെ .
കുട്ടേട്ടന്റെ സ്റ്റാറ്റസും ഉണ്ണിയെട്ടന്റെ സ്റ്റാറ്റസും ഒക്കെ ഇത് തന്നെ . പിന്നെ സൂരയുടെ സ്റ്റാറ്റസിൽ ഒരു RX 135 ന്റെ പിക്കും SOON ON ROADS എന്ന കാപ്ഷനും . പഴയ ക്ളാസ്സ്മെറ്റിസിന്റെയും ഒക്കെ സ്റ്റാറ്റസ് കണ്ടു . പിന്നെ സിത്തുവിനോട് കുറച്ച് നേരം ചാറ്റ് ചെയ്തു അവളോട് നാളെ കഴിഞു മമ്മിയെ വിളിക്കാൻ പറഞ്ഞേല്പിച്ചു . അങ്ങനെ ഓരോന്ന് ആലോചിച്ചു പതുക്കെ ഉറക്കം എന്റെ കണ്ണിണകളെ പുൽകി . കണ്ണുകളെ തേടി മധുര സ്വപ്നങ്ങൾ വന്നണയട്ടെ …. ശുഭരാത്രി ….