ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

അത് നല്ലതാണ് . അപ്പൊ പിന്നെ വേറെ വണ്ടി പിടിക്കേണ്ടല്ലോ . പിന്നെ ഞങ്ങൾ സാറ്റർഡേ നൈറ്റ് ഇവിടുന്ന് കേറും . സൺഡേ രാത്രി ഒക്കെ ആവുമ്പോളേക്ക് അവിടെ എത്തും . അപ്പൊ കാര്യങ്ങൾ എങ്ങനെ . തറവാട് പണിയൊക്കെ എന്തായി ?” പപ്പാ ചോദിച്ചു .

അതൊക്കെ സെറ്റ് ആണ് . വെള്ളിയാഴ്ച്ചത്തോടെ പണികൾ ഒക്കെ തീരും . തിങ്കളാഴ്ച നമ്മക്ക് അങ്ങോട്ട് മാറാം. ” . അനി പറഞ്ഞു .

പിന്നെ നമ്മടെ വണ്ടി ഇവിടെ കൊടുത്തു ട്ടോ . അനിടെ വണ്ടി റോയി വരുമ്പോ കൊണ്ടോരും . അവരൊരു road ട്രിപ്പായി വരാനുള്ള പ്ലാനാണ് . ” പപ്പ പറഞ്ഞു.

അച്ചായീ  , ന്റെ വണ്ടി കൊണ്ടുപോയങ്ങു മുട്ടിച്ചേക്കല്ലേ കേട്ടോ ?  ഞാൻഅച്ചായിയെകേറിചുമ്മാകളിയാക്കി

ഒന്ന് പോയെടാ . വേണേൽ റോയി ഇപ്പോളും നിന്റെ ആ വണ്ടി ഇവിടുന്ന് കേരളം വരെ അങ്ങ്ഒ റ്റക്ക് ഓടിച്ച് വരുമേ . ” അച്ചായി പഴയ ഫോമിലെത്തി .

ചുമ്മാ ഇരി റോയി . നീയും പിള്ളേരുടെ കണക്ക് ആയോ . പിന്നെ ഒരു ബ്രീസ ബുക്ക് ചെയ്യണം ട്ടോ . “പപ്പ ഇടയിൽ കേറി പറഞ്ഞു .

പിന്നെ രാമേട്ടൻ വന്ന കാര്യം ഒക്കെ പറഞ്ഞു . അപ്പോഴേക്കും ജെസ്സി അമ്മായിയും ജിബിനും എത്തി . കുറച്ച് നേരം അവരോടും സംസാരിച്ച് ഇരുന്നു . അവര് ഫുഡ് കഴിക്കാൻ പുറത്ത് പോവുന്നത്കൊണ്ട് കാൾ കട്ട്ചെയ്തു  .

അങ്ങനെ ഞങ്ങൾ കിടക്കുന്നതിന് മുൻപ് ബ്രെക്ഫാസ്റ്റിന് ഉള്ള സാധനങ്ങൾ പ്രിപേർ  ചെയ്യാൻ തുടങ്ങി . ഞാൻ കുറച്ച് കടല വെള്ളത്തിൽ ഇട്ടു . അനി ടൊമാറ്റോ യും സവാളയും അരിഞ്ഞു ഒരു പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിലേക്ക് കയറ്റി . ആനേരം കൊണ്ട് ശ്രീലു കിച്ചൺ ക്ളീൻ ആക്കി കഴിഞ്ഞിരിക്കുന്നു . ഓരോ ജഗ്ഗിൽ വെള്ളവും എടുത്ത് ഞങ്ങൾ കിച്ചൻ അടച്ചു ലൈറ്റൊക്കെ കെടുത്തി റൂമിലേക്കു പോയി .